കൊവിഡ് കാലത്ത് നടക്കുന്ന വോട്ടെടുപ്പിന് പ്രത്യേകതകൾ ഏറെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്ത് പോയതുപോലെയല്ല കാര്യങ്ങൾ. അറിയേണ്ടതെന്തൊക്കെയെന്ന് നോക്കാം..കൊവിഡിനെത്തുടർന്ന് 40,771 പോളിങ് സ്റ്റേഷനുകളാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. മുൻപൊരു നിയമസഭാ തെരഞ്ഞെടുപ്പിലും ഇല്ലാത്ത വിധത്തിലുള്ള ക്രമീകരണങ്ങളും...
വോട്ടവകാശം വിവേകപൂര്‍ണ്ണമായി രേഖപ്പെടുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ജനാധിപത്യത്തോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ വോട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും തങ്ങളുടെ ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള പ്രചാരണ വസ്തുക്കള്‍ നീക്കം ചെയ്യുന്നതില്‍ ജാഗ്രത കാണിക്കണം. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത വിധത്തിലായിരിക്കണം അത്...
മാവോയിസ്റ്റ് ആക്രമണത്തിനുള്ള സാധ്യത നിലനിൽക്കെ വയനാട്ടിൽ പോളിങ് സമയം വൈകിട്ട് ആറ് വരെ മാത്രം. ജില്ലാ കലക്ടർ അദീല അബ്ദുല്ലയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കാന്‍ ഇത്തവണ വോട്ടെടുപ്പ് വൈകിട്ട് 7 വരെ...
തമിഴ്നാട്ടിൽ നാളെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 428 കോടി വരുന്ന അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. 225.5 കോടിയുടെ പണവും 176.11 കോടി മൂല്യം വരുന്ന സ്വര്‍ണം ഉള്‍പ്പടെയുള്ള വസ്തുക്കളുമാണ് പിടിച്ചെടുത്തത്. മദ്യവും പിടിച്ചെടുത്ത കൂട്ടത്തിലുണ്ട്....
കുന്നത്തൂര്‍ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിന്റെ വീട്ടിലെ പറമ്പിൽ ല്‍ വാഴയിലയില്‍ മുട്ടയും നാരങ്ങയും കണ്ടെത്തി.ഞായറാഴ്ച രാവിലെയാണ് ഇവ കണ്ടെത്തിയത്. ഉല്ലാസിന്റെ വീട്ടുമുറ്റത്തെ കിണറിന് സമീപമുളള പ്ലാവിന്റെ ചുവട്ടിലാണ് വാഴയിലയില്‍ വച്ച...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പു നടക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം തെരഞ്ഞെടുപ്പ് നടപടികളെന്ന് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ മാസ്ക്, സാനിറ്റൈസർ, കൈയുറകൾ എന്നിവയും,...
തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് പുറപ്പെട്ടു. വൈകിട്ട് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ തയാറാക്കി പരിശോധന നടത്തും. നാളെ രാവിലെ പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ആണ് ക്രമീകരണം നടത്തുക.3858 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്....
നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചതോടെ കൊല്ലത്ത് വ്യാപക അക്രമം. കൊല്ലം കരുകോണില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ചടയമംഗലത്തും കരുനാഗപ്പളളിയിലും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി....
കള്ളവോട്ട് തടയുക ലക്ഷ്യമിട്ട് അതിർത്തികളിൽ സുരക്ഷ കർശനമാക്കി. ഇടുക്കി ജില്ലയിലെ അതിർത്തികളിൽ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്ന്യസിച്ചു. അതിർത്തി കടക്കണമെങ്കിൽ തിരിച്ചറിയൽ രേഖ നിർബന്ധമാക്കി. സംശയമുള്ളവരെ കടത്തി വിടില്ല. ഇന്നും നാളെയും പരിശോധന തുടരും. ഇരട്ട...
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ ഇന്ന് സജ്ജമാകും. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ 8ന് തുടങ്ങും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിംഗ് സൗകര്യം സജ്ജമാക്കുന്നത്. അതുകൊണ്ടുതന്നെ പോളിംഗ്...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പുര്‍ത്തിയായതായി സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ. 59292 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയതായി അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് 481 പൊലീസ് സ്റ്റേഷനുകളെ 142 ഇലക്ഷന് സബ് ഡിവിഷനുകളായി തിരിച്ചാണ്...
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം വാനോളമുയർത്തി പരസ്യപ്രചാരണം അവസാനിച്ചു. വൈകിട്ട് ഏഴ് മണിക്കാണ് പരസ്യപ്രചാരണം അവസാനിച്ചത്. കൊട്ടിക്കലാശം ഇല്ലായിരുന്നെങ്കിലും മണ്ഡലങ്ങളിലെല്ലാം ആവേശമുണ്ടായിരുന്നു. ചിലയിടത്ത് അക്രമ സംഭവങ്ങളും ഉണ്ടായി. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. മറ്റന്നാൾ കേരളം പോളിംഗ്...
തെരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിന് അവസാന മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ധര്‍മ്മടത്ത് റോഡ് ഷോയുമായി മുഖ്യമന്ത്രി പിണറായി വിജയന്. എട്ട് കേന്ദ്രങ്ങളിലാണ് പിണറായിക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും അദ്ദേഹത്തിനൊപ്പമുണ്ട്. നടന്മാരായ...
കൊല്ലം ജില്ലയുടെ അതിര്‍ത്തികളിലുടനീളം മോട്ടോര്‍ വാഹന വകുപ്പിന്റേയും, എക്സൈസ് വകുപ്പിന്റേയും സഹകരണത്തോടെ വാഹന പരിശോധന കര്‍ശനമാക്കി. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. കൂടാതെ സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലെ ചെക്ക്...
മൂന്നാഴ്ചയോളം നീണ്ട തീപാറും പോരാട്ടത്തിൻറെ പരസ്യപ്രചാരണം ഇന്നു അവസാനിക്കും. ഇന്ന് രാത്രി ഏഴു വരെ പരസ്യപ്രചാരണം നടത്താം. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പരസ്യപ്രചാരണം വൈകുന്നേരം ആറിനു അവസാനിപ്പിക്കണം. കോവിഡ് മാനദണ്ഡത്തിൻറെ അടിസ്ഥാനത്തിൽ കൊട്ടിക്കലാശം നിരോധിച്ചിരുന്നു. പരമാവധി...
പോളിംഗ് ദിവസം തമിഴ്നാട് അതിര്‍ത്തി അടയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചു. അതിര്‍ത്തിയില്‍ കേന്ദ്രസേനയെ നിയോഗിക്കും. തമിഴ്നാട്ടിലും കേരളത്തിലും വോട്ടുള്ളവര്‍ തെരഞ്ഞെടുപ്പ് ദിവസം അതിര്‍ത്തി കടന്ന് വോട്ട് ചെയ്യാന്‍ എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഉടുമ്ബന്‍ചോല, ദേവികുളം,...
തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. സ്ഥാനാര്ത്ഥികളാഗ്രഹിക്കുന്ന ബൂത്തില്‍ സ്വന്തം ചെലവില്‍ ചിത്രീകരണം അനുവദിക്കാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ആലപ്പുഴയില്‍ സെല്സിറ്റീവായ 46% ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഒരുക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പ് വരുത്താൻ...
നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസിനെ വിന്യസിക്കും. ഈ സംവിധാനം ഞായറാഴ്ച...
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കൊല്ലണമെന്ന് ശബ്ദസന്ദേശത്തെ തുടർന്ന് ബിജെപി പരാതി നല്കി. ചേര്‍ത്തലയിലെ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ജ്യോതിസിനെ കൊല്ലണമെന്ന ശബ്ദ സന്ദേശമാണ് ലഭിച്ചത്. സിപിഎമ്മിന്റെ സൈബര്ഗ്രൂപ്പുകളിലാണ് സന്ദേശം ആദ്യം എത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ ഏത് സമയത്തും ബിജെപിയിലേക്ക്...
പ്രിയങ്ക ഗാന്ധിക്ക് പകരം പ്രചാരണത്തിനായി രാഹുൽ ഗാന്ധി നേമത്ത് എത്തും. ഞായറാഴ്ച വൈകിട്ടോടെയായിരിക്കും രാഹുൽ തിരുവനന്തപുരത്ത് എത്തുക. കൊവിഡ് നിരീക്ഷണത്തിലായതിനെ തുടർന്നാണ് പ്രിയങ്ക ഗാന്ധി നേമത്തെ പ്രചാരണം റദ്ദാക്കിയത്. ഭർത്താവ് റോബർട്ട് വദ്രക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ...
നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് നാള് ശേഷിക്കെ അടുത്ത 72 മണിക്കൂര്‍ തിരുവനന്തപുരം ജില്ലയില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഇന്നലെ അര്‍ധരാത്രി മുതല്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തുന്ന ബൈക്ക് റാലികള്‍ക്ക് പൂര്‍ണമായും...
അയ്യന്റെ മണ്ണിനെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിച്ചാണ് പ്രധാനമന്ത്രി തന്റെ പ്രസംഗമാരംഭിച്ചത്. ഇത് ഭഗവാന് അയ്യപ്പന്റെ മണ്ണ് ആണെന്നും പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകള്‍ എടുത്തു പറയുകയും ചെയ്തു. കവിയൂര്‍ ക്ഷേത്രം, തിരുവല്ല...
കൊവിഡ് നിരീക്ഷണത്തിലായതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നേമം നിയസഭാ മണ്ഡലത്തിലെ പ്രചാരണം റദ്ദാക്കി. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി റോഡ് ഷോ നടത്താന്‍ പ്രിയങ്ക ഗാന്ധി നാളെയാണ് എത്തേണ്ടിയിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച തലസ്ഥാനത്ത്...
നിയമസഭ തെരഞ്ഞെടുപ്പിൽ ഇരട്ടവോട്ട് തടയാൻ മുൻകൈ എടുക്കുന്ന ബൂത്ത് ഏജന്റുമാർക്ക് സംരക്ഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ഇരട്ടവോട്ട് തടയാൻ ഇരിക്കുന്ന ബൂത്ത് ഏജന്റുമാർക്ക്...
ദുഃഖ വെള്ളി ദിവസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോന്നിയില്‍ സന്ദര്‍ശനം നടത്തുന്നത് വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അടൂര്‍ പ്രകാശ് എംപി. യേശുദേവന് കുരിശില്‍ ഏറ്റപ്പെട്ട ദിവസമാണ് ദുഃഖവെള്ളി. ഈ ദിനത്തില്‍ ദേവാലയങ്ങളില്‍ പകല്‍ മുഴുവനും ആഹാര...
ഇലക്ഷൻ ഡ്യൂട്ടിയിലുള്ള സർക്കാർ ജീവനക്കാർക്കും ഇനി ജനാധിപത്യ രീതിയിൽ വോട്ട് ചെയ്യാം. നിങ്ങൾ ആർക്ക് വോട്ട് ചെയ്തു ഇനി രണ്ടാമത് ഒരു വ്യക്തി അറിയില്ല. പോസ്റ്റൽ ബാലറ്റിൻ്റെ പേരിലുള്ള പ്രശ്നങ്ങൾക്ക് അന്ത്യം കുറിക്കുന്നു. ഏപ്രിൽ 1,...
സംസ്ഥാനത്ത് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിന്റെ വികസനത്തിന് ജനങ്ങൾ വോട്ട് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ബിജെപി- കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിനുളള മറുപടി ജനം ബാലറ്റിലൂടെ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ...
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക്. ദേശീയ നേതാക്കളെ രംഗത്ത് ഇറക്കി പ്രചരണം ശക്തമാക്കാനാണ് മൂന്ന് മുന്നണികളും ശ്രമിക്കുന്നത്. ഇനി വോട്ടെടുപ്പിന് നാല് ദിവസം മാത്രമാണ് ബാക്കിയുളളത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഇടത് പോളിറ്റ്...
നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരില്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഇന്ന് മുതല്‍ വോട്ട് രേഖപ്പെടുത്താം. വോട്ടുളള മണ്ഡലങ്ങളിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ മൂന്ന് വരെയാണ് ഇതിനുള്ള...
സംസ്ഥാനത്തെ നാലരലക്ഷത്തിലധികം വരുന്ന വ്യാജ വോട്ടർമാരുടെ ലിസ്റ്റ് ഇന്ന് രാത്രി 9 മണിക്ക് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹമത് പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നത് ഓപ്പറേഷൻ ട്വിൻസ് എന്ന് പേരിട്ടിട്ടുള്ള വെബ്സൈറ്റ്...
ഇരട്ടവോട്ടില്‍ ഹൈക്കോടതി വിധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖ അംഗികരിച്ചു. ഇരട്ടവോട്ടുളളവര്‍ ഒരു വോട്ടേ ചെയ്യുന്നുളളൂ എന്ന് ഉറപ്പാക്കണം. ഇരട്ടവോട്ടുളളവര്‍ ബൂത്തിലെത്തിയാല്‍ സത്യവാങ്മൂലം വാങ്ങണമെന്നും വിധി പറയുന്നു. അതേ സമയം സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പതിനാലായിരത്തിലേറെ ഇരട്ട...
നിയമസഭ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. തപാൽ വോട്ടിൽ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉച്ചയ്ക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം...
കായംകുളത്ത് വോട്ടറെ സ്വാധീനിക്കാൻ ശ്രമമെന്ന് പരാതി. തപാൽ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരോടൊപ്പം ബാങ്ക് ജീവനക്കാരനെത്തി പെൻഷനും നൽകി. പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചാൽ തുക വർധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥൻ വാഗ്ദാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ശക്തമായ നടപടി...
ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിയ്ക്ക് നിർദ്ദേശം നൽകണമെന്നുമാണ്...
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് തൊഴിലാളികൾക്ക് വേതനത്തോടുകൂടിയുള്ള അവധി നൽകണമെന്ന് ലേബർ കമ്മീഷണർ ഉത്തരവായി. 1960ലെ കേരളാ ഷോപ്സ് ആൻഡ് കോമേഴ്സൽ എസ്റ്റാബ്ലിഷ്മെൻറ് ആക്ട് പ്രകാരമാണ് ഉത്തരവ്. സംസ്ഥാനത്തെ സ്വകാര്യ വാണിജ്യ, വ്യവസായ,...
രാജ്യസഭാ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയില്‍ നിലപാട് പിന്‍വലിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്.കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്പ് നടത്തുമെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പിന്‍വലിച്ചത്. കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക്...
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ ഇറങ്ങിയ അദ്ദേഹം റോഡ് മാർഗമാണ് കോട്ട മൈതാനിയിലെത്തിയത്. മോദി മോദി വിളികളാൽ പ്രകമ്പനം കൊണ്ട കോട്ട മൈതാനിയിൽ ഭാരത് മാതാ...
ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണം ഇന്ന് അസാനിക്കും. നന്ദിഗ്രാം അടക്കം ബംഗാളിലെ മുപ്പതും അസമിലെ മുപ്പത്തി ഒമ്പതും മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. മുഖ്യമന്ത്രി മമത ബാനര്‍ജിയും ടി.എം.സി വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയും...
കാഴ്ചവൈകല്യമുള്ള വോട്ടർമാർക്ക് വോട്ടെടുപ്പ് കേന്ദ്രത്തിൽ പരസഹായമില്ലാതെ വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകൾ സജ്ജമാക്കുന്നു. കാഴ്ചവൈകല്യമുള്ളവർ ബൂത്തിൽ ചെല്ലുമ്പോൾ പ്രിസൈഡിംഗ് ഓഫീസറുടെ പക്കൽ ബ്രെയിലി ലിപിയിലുള്ള...
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ വരുംദിവസങ്ങളില്‍ കേരളത്തില്‍ പ്രചാരണത്തിനെത്തും. മറ്റന്നാള്‍ വരാന്‍ നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രി നാളെയെത്തുമെന്നും വിവരം. ഏപ്രില്‍ 2ന്...
കേരളത്തിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉടൻ. നിയമപരമായ സമയക്രമം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തും. രേഖാമൂലം എഴുതി നല്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. കേരളത്തിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്കുള്ള വട്ടിയൂർക്കാവ് മണ്ഡലത്തിലെ പോസ്റ്റൽ വോട്ട് ചെയ്ത ബാലറ്റു പേപ്പറുകളുമായി തിരുവനന്തപുരം സ്പെഷൽ തഹസിൽദാർ ഓഫിസിൽ നിന്ന് സ്ട്രോങ് റൂമിലേയ്ക്കു കൊണ്ടു പോകുന്ന ഉദ്യോഗസ്ഥ. മൂന്നു ദിവസം നീണ്ടു...
കോട്ടയം നിയോജക മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സഞ്ചരിച്ചിരുന്ന അനൗണ്‍സ്മെന്റ് വാഹനത്തിന് നേരെ ആക്രമണം. വാഹനം തടഞ്ഞ ശേഷം ഡ്രൈവറെ ആക്രമിച്ചു. പരിക്കേറ്റ ഡ്രൈവര്‍ സോമശേഖരനെ മെഡിക്കല്‍...
കണ്ണൂരിൽ തപാൽ വോട്ട് അട്ടിമറിക്കുവാൻ ശ്രമമെന്ന് പരാതി. പോളിംഗ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വോട്ട് രേഖപ്പെടുത്തിയെന്നാണ് ആരോപണം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. യുഡിഎഫ് പോളിംഗ് ഏജന്റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബി.എൽ.ഒയും...
നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ ഇരട്ട വോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി തുടങ്ങി. ഇതിപ്രകാരം ഇലക്ഷന് രജിസ്ട്രേഷന് ഓഫീസര്‍ ( ഇ.ആര്.ഒ)മാര്‍ക്കാണ് ഇരട്ടിപ്പ് ലിസ്റ്റ് തയ്യാറാക്കാനുള്ള ചുമതല. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറങ്ങി. ഒന്നിലേറെ വോട്ടുള്ളവരുടെ...
ബംഗാളിലും ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ശക്തമായ പോളിംഗ്. ബംഗാളില്‍ 79.79 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആസാമില്‍ 72.14 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. ബംഗാളില്‍ 30 മണ്ഡലങ്ങളിലും ആസാമില്‍ 47 മണ്ഡലങ്ങളിലുമാണു വോട്ടെടുപ്പ്...
ഇരട്ട വോട്ടിൽ കുരുങ്ങി കോൺഗ്രസ് നേതാക്കൾ. ചെന്നിത്തലയ്ക്ക് പുറമെ തൃശ്ശൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലിനും മകനും ഇരട്ടവോട്ട് ഉള്ളതായി കണ്ടെത്തി. തൃക്കാക്കരയിലും തൃശ്ശൂരിലുമാണ് പത്മജയുടെ പേര് ഉള്ളത്. തൃശ്ശൂരിലെ 29 -ാം നമ്പർ...
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്കുള്ള പോസ്റ്റൽ വോടെട്ടുപ്പിന് നാളെ തുടക്കം. ഇന്നു മുതൽ 30 വരെ തിരുവനന്തപുരം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും ക്രമീകരിച്ചിട്ടുള്ള പ്രത്യേക പോസ്റ്റൽ വോട്ടിങ് സെന്ററിലാണു തപാൽ വോട്ടെടുപ്പ്....
നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിൽ അസമും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രണ്ടിടത്തും ആദ്യഘട്ട വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിക്കും. ഭരണത്തുടര്‍ച്ച ഉറപ്പാക്കാൻ അസമിൽ ബിജെപിക്കും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും ഇന്ന് വോട്ടെടുപ്പ് നടക്കുന്ന...
നിയമസഭാ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്. 2021 മാര്‍ച്ച് 27 രാവിലെ 7 മുതല്‍ 2021 ഏപ്രില്‍ 29 രാത്രി 7.30 വരെ എക്സിറ്റ് പോളുകള്‍ നടത്തുന്നതിനും അവയുടെ ഫലം അച്ചടി-ഇലക്ട്രോണിക്...