കേരളം
‘ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന് ജനം ബാലറ്റിലൂടെ മറുപടി നൽകുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിന്റെ വികസനത്തിന് ജനങ്ങൾ വോട്ട് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ബിജെപി- കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിനുളള മറുപടി ജനം ബാലറ്റിലൂടെ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബിജെപിക്കൊപ്പം കേന്ദ്ര ഏജൻസികളെ കൂട്ടുപിടിച്ച് എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് യുഡിഎഫ് എന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഇത്തരത്തിൽ പെരുമാറുന്ന യുഡിഎഫിന് കേരള രാഷ്ട്രീയത്തിൽ ഇനി ഒരു റോൾ ഉണ്ടാകില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തുടനീളം എൽഡിഎഫിന് അനുകൂലമായ പ്രതികരണമാണെന്നും വികസന വിരോധികളെ ജനം തളളളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോലീബീ സഖ്യമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.