കേരളം
യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ ചുവപ്പ് നൂല് ചുറ്റി വരിഞ്ഞ മുട്ട; കൂടോത്രമെന്ന് ആരോപണം
കുന്നത്തൂര്‍ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിന്റെ വീട്ടിലെ പറമ്പിൽ ല്‍ വാഴയിലയില്‍ മുട്ടയും നാരങ്ങയും കണ്ടെത്തി.ഞായറാഴ്ച രാവിലെയാണ് ഇവ കണ്ടെത്തിയത്. ഉല്ലാസിന്റെ വീട്ടുമുറ്റത്തെ കിണറിന് സമീപമുളള പ്ലാവിന്റെ ചുവട്ടിലാണ് വാഴയിലയില്‍ വച്ച നിലയില്‍ മുട്ടകളും നാരങ്ങയും കണ്ടെത്തിയത്.
ഒരു മുട്ടയുടെ മേല്‍ ചുവപ്പ് നൂല് ചുറ്റി വരിഞ്ഞിട്ടുണ്ട്. മുട്ടയുടെ ഒരു ഭാഗത്ത് ശത്രുവെന്നും മറുഭാഗത്ത് ഓം എന്നും എഴുതിയിട്ടുണ്ട്.സംഭവം കൂടോത്രമെന്നാണ് യു ഡി എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഉല്ലാസിനെ തോല്‍പ്പിക്കാനുളള നീക്കമാണെന്നും പ്രവര്‍ത്തര്‍ പറയുന്നു. അതേസമയം, ആരെങ്കിലും തമാശ ഒപ്പിച്ചതാകാമെന്നാണ് ഉല്ലാസ് കോവൂര്‍ പറയുന്നത്.
ഏപ്രില്‍ ഫൂള്‍ ഒക്കെയല്ലേ, എന്തെങ്കിലും തമാശയായിരിക്കാം. രാഷ്ട്രീയ എതിരാളികള്‍ തനിക്കെതിരെ കൂടോത്രമൊന്നും ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഉല്ലാസ് കോവൂര്‍ പറയുന്നു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഫോട്ടോയെടുത്ത് കൊണ്ടുപോയതെങ്കിലും ഇത് വാര്‍ത്തയാക്കരുതെന്ന് താന്‍ പറഞ്ഞതാണ്. രാഷ്ട്രീയസംവാദം നടക്കുന്നതിനിടെ ഇത്തരം അന്ധവിശ്വാസങ്ങളെ വലിച്ചിഴയ്ക്കരുതെന്നായിരുന്നു തന്റെ നിലപാട്. പക്ഷേ എങ്ങനെയോ വാര്‍ത്തയും ഫോട്ടോയും ലീക്കായെന്ന് ഉല്ലാസ് പറയുന്നു.