Uncategorized
ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി; ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക്
തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് പുറപ്പെട്ടു. വൈകിട്ട് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ തയാറാക്കി പരിശോധന നടത്തും. നാളെ രാവിലെ പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ആണ് ക്രമീകരണം നടത്തുക.3858 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. 26,12,032 വോട്ടര്‍മാര്‍ ആണ് ജില്ലയില്‍ ഉള്ളത്.
വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെയാണ്. വൈകീട്ട് ആറുമുതല്‍ ഏഴുവരെ കൊവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാന്‍ അവസരം നല്‍കും. കൊവിഡ് മാര്‍ഗരേഖകള്‍ പൂര്‍ണമായും പാലിക്കും സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിന്റെ പരിധിയില്‍ 138 പ്രശ്നബാധിത ബൂത്തുകളും 17 അതിസുരക്ഷാ ബൂത്തുകളും ഉണ്ട്. തൃശൂര്‍ റൂറല്‍ പൊലീസ് പരിധിയില്‍ 115 പ്രശ്ന ബാധിത ബൂത്തുകളും 17 അതിസുരക്ഷാ ബൂത്തുകളും 29 സംഘര്‍ഷസാദ്ധ്യതാ ബൂത്തുകളുമാണുള്ളത്.
കുടിവെള്ളം, വൈദ്യുതി, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാ സ്റ്റേഷനുകളിലും ഉറപ്പു വരുത്തിയിട്ടുണ്ട്. ഓരോ മണ്ഡലങ്ങളിലും അഞ്ച് എണ്ണം വീതം 65 മാതൃകാ സ്റ്റേഷനുകളും സജ്ജമാണ്. വരി നില്‍ക്കേണ്ടി വന്നാല്‍ ഊഴമെത്തുന്നതുവരെ വിശ്രമിക്കുന്നതിന് ടോക്കണ്‍ സംവിധാനം, മുലയൂട്ടല്‍ മുറി, വിശ്രമസ്ഥലം തുടങ്ങിയ സൗകര്യങ്ങളാണ് മാതൃകാ സ്റ്റേഷനുകളില്‍ ഒരുക്കിയിരിക്കുന്നത്.
പ്രധാന പോളിംഗ് സ്റ്റേഷനുകള്‍: 2298 ഓക്സിലറി പോളിംഗ് സ്റ്റേഷനുകള്‍: 1560 പ്രധാന സ്റ്റേഷനുകള്‍ നഗരത്തില്‍: 543. ഗ്രാമങ്ങളില്‍: 1755 . 2016ലെ തിരഞ്ഞെടുപ്പില്‍ : 2027 സ്റ്റേഷനുകള്‍. സ്ത്രീവോട്ടര്‍മാര്‍: 13,60,101. പുരുഷന്മാര്: 12,51,885 . ട്രാന്സ്ജെന്റര്: 46 പ്രവാസികള്‍: 4176 സര്‍വീസ് വോട്ടര്‍മാര്‍: 1746 പ്രശ്നബാധിത ബൂത്തുകള്‍: 253 അതിസുരക്ഷാ ബൂത്തുകള്‍: 28 സംഘര്‍ഷ സാദ്ധ്യത ബൂത്തുകള്‍: 29 എന്നിങ്ങനെയാണ് ഉള്ളത്.
പോളിംഗ് ബൂത്തുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ക്യൂ ഉണ്ടാകും. ഭിന്നശേഷിക്കാര്‍ക്കും എണ്‍പതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കും. ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് നില്‍ക്കേണ്ട സ്ഥലം മുന്‍കൂട്ടി മാര്‍ക്ക് ചെയ്യും.