സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,41,759 പരിശോധനകള്‍ നടത്തി. 198 പേര് മരണമടഞ്ഞു. ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 2,33,034 പേരാണ്. ഇന്ന് 28,100 പേര് രോഗമുക്തരായി. സംസ്ഥാനത്ത് രോഗവ്യാപനത്തോത് ഗണ്യമായി കുറയുന്നുണ്ട്. തിരുവനന്തപുരം,...
കൊവിഡ് പകർച്ചവ്യാധിക്കിടെ ഉപഭോക്താക്കൾക്ക് ആശ്വാസമേകി കാനറാ ബാങ്ക്. വ്യക്തിഗത വായ്പ, ബിസിനസ് വായ്പ, ആരോഗ്യ പരിരക്ഷ എന്നിവ ഇതിൽ ഉൾപ്പെടും. കാനറ ചികിത്സ ഹെൽത്ത് കെയർ, കാനറ ജീവൻരേഖ ഹെൽത്ത് കെയർ, കാനറ സുരക്ഷ പേഴ്സണൽ...
ആഭ്യന്തര വിമാനയാത്രാ നിരക്ക് വർദ്ധിപ്പിച്ചു. രാജ്യത്തിനകത്തെ വിമാനയാത്രയ്ക്കുള്ള കുറഞ്ഞ നിരക്കിൽ 13 മുതൽ 19 ശതമാനത്തോളം വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ജൂൺ ഒന്ന് മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. 40 മിനിറ്റ്...
ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. 16 പേർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ ബാറുടമയുള്‍പ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തില്‍ ജുഡീഷ്യല്‍...
സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാർഥികൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് പരിഗണിച്ച് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിൽ ധൃതിപിടിച്ച് തീരുമാനം വേണ്ടെന്ന് സര്‍ക്കാര്‍. പഠിച്ചശേഷം...
സ്വകാര്യ ബാങ്കായ HDFC ബാങ്ക് ലിമിറ്റഡിന് 10 കോടി രൂപ പിഴ ചുമത്തി RBI. ബാങ്കിങ് നിയമത്തിന്റെ ലംഘനത്തെ തുടർന്നാണ് പിഴ ചുമത്തിയത്. നിയമത്തിലെ സെക്ഷൻ 6 (2), സെക്ഷൻ 8 എന്നിവ ലംഘിച്ചെന്നാണ് പരാതി....
കൊവിഡ് വാക്സിനേഷനിൽ നിന്ന് ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം വരുന്നത്. 1075 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് കൊവിഡ് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കും. കൊവിഡ് സ്ലോട്ട്...
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1.73 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ആക്ടിവ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ്...
ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കവലയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുഞ്ഞടക്കം നാലുപേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. കാറില്‍ ആറുപേരുണ്ടായിരുന്നെന്നാണ് വിവരം. അതില്‍ നാല് പേര് മരിക്കുകയും...
ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നടത്തുന്ന നടപടികളെ വിമര്‍ശിച്ചും ദ്വീപ് നിവാസികളെ അനുകൂലിച്ചും നടന് പ്രിഥ്വിരാജ് നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ എതിര്‍പ്പറിയിച്ച് സുരേഷ് ഗോപിയും പ്രിയദര്‍ശനും. പ്രഥ്വിരാജിന്റെ പേര് പറയാതെയാണ് സുരേഷ്ഗോപി എതിര്‍പ്പ് വ്യക്തമാക്കിയത്....
രാജ്യത്തെ പുതിയ ഐടി നിയമപ്രകാരം ആവശ്യമായ വിവരങ്ങൾ നൽകി ട്വിറ്റർ ഒഴികെയുള്ള സമൂഹമാധ്യമ സ്ഥാപനങ്ങൾ. ഫെയ്സ്ബുക്, ഗൂഗിൾ, ലിങ്ക്ഡ്ഇൻ, വാട്സാപ്, കൂ, ഷെയർചാറ്റ്, ടെലിഗ്രാം തുടങ്ങിയവ വിവരങ്ങൾ പങ്കിട്ടെന്നു സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം...
ഇറക്കുമതി ചെയ്യുന്ന കൊവിഡ് ദുരിതാശ്വാസ വസ്തുക്കൾക്ക് ജിഎസ്ടി ഇളവ് നൽകാൻ തീരുമാനിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. ഓഗസ്റ്റ് 31 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ബ്ലാക്ക് ഫംഗസിന് എതിരെയുള്ള മരുന്നിനും ഇളവുണ്ട്. ജിഎസ്ടി...
വിഴിഞ്ഞത്ത് ബോട്ട് അപകടത്തിൽ മരിച്ച മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകും. അടിയന്തര ധനസഹായമായി ഇരുപതിനായിരം രൂപയും കുടുംബത്തിനും കൈമാറി. മരിച്ചവരുടെ വീടുകൾ മന്ത്രിമാരായ സജി ചെറിയാനും ആന്റണി രാജുവും...
സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. മൊബൈല്‍ കടകള്‍, കണ്ണട വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ചൊവ്വ, ശനി ദിവസങ്ങളില്‍ ഈ കടകള്‍ക്ക് തുറക്കാം. നാളെ മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും....
തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ജൂണ്‍ ഏഴുവരേയാണ് അടച്ചുപൂട്ടൽ നീട്ടിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. മേയ് 24 മുതല്‍ ഒരാഴ്ചത്തേക്കാണ് ഇളവുകളില്ലാത്ത സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ വിദഗ്ധരുമായും നിയമസഭാകക്ഷി നേതാക്കളുമായും...
വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന് 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു....
കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974,...
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80:20 അനുപാതത്തില്‍ വിതരണം ചെയ്യുന്നത് അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണു കോടതി ഉത്തരവിട്ടിരിക്കുന്നത്. പൊതുവായ പദ്ധതികളില്‍...
ആലപ്പുഴ ജില്ലയിലെ ആദ്യ ബ്ലാക്ക് ഫംഗസ് കേസ് സ്ഥിരീകരിച്ചു. കായംകുളം പത്തിയൂരില്‍ സ്വദേശിയായ 72കാരനാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരുമാസം മുന്‍പ് കൊവിഡ് നെഗറ്റീവായ വ്യക്തിക്കാണ് രോഗം കണ്ടെത്തിയത്....
SSLC, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. ഹയര്‍സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ ജൂണ്‍ 1ന് ആരംഭിച്ച് ജൂണ്‍ 19 ന്...
ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബിൽ ഓൺലൈൻ വഴി മാത്രം അടയ്ക്കാൻ സാധിക്കുന്ന വിധത്തിലേക്ക് മാറാൻ വൈദ്യുതി ബോർഡ്. 1000 രൂപയ്ക്ക് മുകളിലുള്ള ബിൽ ഓൺലൈൻ വഴി അടക്കുന്ന സംവിധാനം കർശനമായി നടപ്പാക്കാൻ വൈദ്യുതി ബോർഡ്...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ, ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി എന്നിവരാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. ഹര്‍ജിയുടെ പകര്‍ക്ക്...
രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊവിഡിന്റെ മൂന്നാം വ്യാപനം വരുമ്പോൾ എന്ത് നയം സ്വീകരിക്കും എന്ന് നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിഡി സതീശന്റെ വിമർശനം. കൂടാതെ കൊവിഡ് മരണ...
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1,86,364 പേര്‍ക്കാണ്. നാല്പ്പത്തിനാല് ദിവസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണിത്. 2,59,459 പേര് ഈ സമയത്തിനിടെ രോഗമുക്തി നേടി. 3,660 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ കൊവിഡ്...
സംസ്ഥാനത്തെ കോളേജുകൾ ജൂൺ ഒന്നുമുതൽ ദിവസവും ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഓൺലൈൻ ക്ലാസുകൾ നടത്തണമെന്ന് നിർദ്ദേശം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഓൺലൈൻ ആയിട്ടാണ് ക്ലാസുകൾ. ലോക്ഡൗൺ അവസാനിക്കുന്ന ജൂണ്‍...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച 5 ജില്ലകളിലും തിങ്കളാഴ്ച 9 ജില്ലകളിലും...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.24 ലക്ഷമായി ഉയർന്നു....
2021 ലെ ട്രോളിംഗ് നിരോധനം ജൂൺ ഒൻപതു അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന...
ബിപിഎല്‍ റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ അത് തിരികെ നല്കാന് തയ്യാറാകണമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍. ഇതുവരെ കിട്ടിയ ആനുകൂല്യങ്ങളുടെ പേരില്‍ നടപടിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നല്കുന്ന സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍...
സംസ്ഥാനത്ത് ഇന്ന് 24,166 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,35,232 പരിശോധനകള്‍ നടത്തി. 181 പേര് മരണമടഞ്ഞു. ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 2,41,966 പേരാണ്. ഇന്ന് 30,539 പേര് രോഗമുക്തരായി. മെയ് 24 മുതല്‍ 26 വരെയുള്ള...
ലോക്ക്ഡൗണില്‍ മോഷണത്തിന് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ബിവറേജസ് കോര്‍പറേഷന്റെ മദ്യം സൂക്ഷിക്കുന്ന വെയര്‍ഹൗസുകളില്‍ സുരക്ഷ ശക്തമാക്കണമെന്ന് എക്സൈസ് നിര്‍ദ്ദേശം. ആറ്റിങ്ങല്‍ ബിവറേജസ് ഗോഡൗണില്‍നിന്ന് നൂറിലധികം കെയ്സ് മദ്യം മോഷണം പോയ സംഭവത്തെത്തുടര്‍ന്നാണ് എക്സൈസ് നടപടി. കെട്ടിടങ്ങളിലെ സുരക്ഷാ...
കൊവിഡ് അതിതീവ്രവ്യാപനം നേരിടുന്ന രാജ്യത്ത് വാക്സിന് ലഭ്യത വേഗത്തിലാക്കാന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. വിദേശരാജ്യങ്ങളില്‍ കൂടുതല്‍ ഫലപ്രാപ്തിയുള്ളതും വ്യാപകമായി ഉപയോഗിക്കുന്നതുമായ വാക്സിനുകളെ രാജ്യത്തെ പരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി ഇറക്കുമതി വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍...
കൊവിഡിന്റെ ബി 1.617 വകഭേദത്തെ ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണെന്നും നിലവില്‍ 53 രാജ്യങ്ങളില്‍ ഈ വകഭേദമുണ്ടെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ബി 1.617 വകഭേദത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തലാണ് ഡബ്ല്യൂഎച്ച്ഒയുടെ വിശദീകരണം. ബി 1.617...
ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷനുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ച് ഇന്ത്യ . മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെനറ്റിക് ലൈഫ് സയന്‍സസ് ആണ് ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷനായ ആംഫോടെറിസിന്‍ ബി നിര്‍മ്മിക്കാന്‍ തുടങ്ങിയത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ...
കോവിഡിന്റെ രണ്ടാം തരംഗം 14 വയസ്സുവരെയുള്ള കുട്ടികളിലേക്കും വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്നവരില്‍ നിന്നു വ്യത്യസ്തമാകാം കുട്ടികളിലെ കോവിഡ് ലക്ഷണങ്ങളെന്നും ചിലരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് അണുബാധയാകാം ഉണ്ടാകുന്നതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. തലവേദന, പനി, ചുമ,ജലദോഷം പോലുള്ള...
സംസ്ഥാനത്തെ സ്കൂളുകളിൽ ക്ലാസുകൾ ജൂൺ ഒന്നിന് തന്നെ ആരംഭിക്കും.ക്ലാസുകൾ കൂടുതലും ഓൺലൈൻ വഴി തന്നെ ആകും നടത്തുക എന്ന് വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.പ്രവേശനോത്സവം വെർച്ച്വലായി നടത്തും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.എസ്എസ്എൽസി...
പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിൽ പൂന്തുറ സ്വദേശികളായ ജോസഫ് (47), സേവ്യർ (55) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജോസഫിന്റെ മൃതദേഹം പൂവാറിൽ നിന്നും സോവ്യറിന്റെ മൃതദേഹം അടിമലത്തുറയിൽ...
തിങ്കളാഴ്ച ഇന്ത്യൻ വിപണിയിലെത്തിയ ആന്റിബോഡി മിശ്രിതം കോവിഡ് 19 ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് മേദാന്ത ആശുപത്രി ഡയറക്ടറായ ഡോ. നരേഷ ട്രെഹാൻ. കാസ്ഐറിവ്ഐമാബ്, ഇംദേവ്ഐമാബ് എന്നീ ആന്റിബോഡികളുടെ മിശ്രിതമാണ് കോവിഡ് 19 ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിബോഡി കോക്ക്ടെയിൽ...
സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ അധ്യയന വർഷം ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. വിക്റ്റേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ഈവർഷം സ്കൂൾ തലത്തിൽ ലൈവ് ക്ലാസുകളും നടത്തും. കഴിഞ്ഞ വർഷത്തേത്...
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,11,298 പേര്‍ക്ക്. 2,83,135 പേര് ഈ സമയത്തിനിടെ രോഗമുക്തി നേടി. 3847 പേരാണ് മരിച്ചത്. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം...
ലക്ഷദ്വീപിൽ വീണ്ടും അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടി. ദ്വീപിലെ സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതായി ഉത്തരവിറക്കി. ഫിഷറീസ് വകുപ്പിൽ നിന്ന് 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. അടിയന്തര സാഹചര്യത്തിൽ രോഗികളെ എയർ ആംബുലൻസ് വഴി കൊച്ചിയിലേക്ക് മാറ്റാൻ...
യാസ് ചുഴലിക്കാറ്റ് ദുർബലമായിത്തുടങ്ങിയെങ്കിലും സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി തൊണ്ണൂറ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.12 ലക്ഷമായി ഉയർന്നു....
സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 24 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് 31 പൈസയും കൂട്ടി. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 93.78 രൂപയും ഡീസലിന് 89.17 രൂപയുമാണ് വില. ഈ മാസം പതിനാലാം...
സംസ്ഥാന സര്‍ക്കാര്‍ ന്യുനപക്ഷ ക്ഷേമ വകുപ്പ് ന്യുനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ജെയിന്, ബുദ്ധ, പാര്‍സി വിഭാഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ മത്സരപരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 26 മുതല്‍ ജൂണ്‍ 16 വരെയാണ് അപേക്ഷിക്കാനുള്ള...
സംസ്ഥാനത്ത് ഇന്ന് 28,798 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,44,372 പരിശോധനകള്‍ നടത്തി. 151 പേര് മരണമടഞ്ഞു. ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 2,48,526 പേരാണ്. ഇന്ന് 35,525 പേര് രോഗമുക്തരായി. ഇന്ന് ചേര്‍ന്ന അവലോകന യോഗം കോവിഡ്...
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കൊതുകുകള്‍ പെരുകുന്നതു കാരണം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും മലിനമായ ജലം കുടിവെള്ള സ്രോതസുകളില്‍...
വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസ്സ് ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. വിക്ടേഴ്സ് ചാനലിലെ ക്ലാസിനു ശേഷം അതാത് സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസ്സ് നടത്താനാണ് ആലോചന. ഗൂഗിൾ മീറ്റ് അടക്കം ഉള്ള പ്ലാറ്റ് ഫോമുകൾ...
ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് പരക്കെ കനത്ത മഴ. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം,വയനാട്,കാസര്‍കോട് ഒഴികെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ശക്തമായതിനെ തുടർന്ന് ജലനിരപ്പ് പരമാവധി സംഭരണശേഷിക്ക്...
ബെവ്കോ ഔട്ട്ലെറ്റുകൾ അടഞ്ഞ് കിടക്കുന്നതിനാൽ നഷ്ടം ആയിരം കോടി പിന്നിട്ടുവെന്നും ലോക്ക്ഡൗൺ കഴിഞ്ഞാൽ ഉടൻ തന്നെ ഔട്ട്ലെറ്റുകൾ തുറക്കണമെന്നും എംഡി യോഗേഷ് ഗുപ്ത സർക്കാരിനെ അറിയിച്ചു. ഔട്ട്ലെറ്റുകൾ ഇനിയും അടഞ്ഞ് കിടന്നാൽ നഷ്ടം പെരുകുമെന്നും അദ്ദേഹം...