Connect with us

National News

ലക്ഷദ്വീപിൽ ഫിഷറീസ് വകുപ്പിലെ 39 ഉദ്യോ​ഗസ്ഥരെ സ്ഥലംമാറ്റി

Published

on

ലക്ഷദ്വീപിൽ വീണ്ടും അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടി. ദ്വീപിലെ സർക്കാർ ഉദ്യോ​ഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതായി ഉത്തരവിറക്കി. ഫിഷറീസ് വകുപ്പിൽ നിന്ന് 39 ഉദ്യോ​ഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

അടിയന്തര സാഹചര്യത്തിൽ രോഗികളെ എയർ ആംബുലൻസ് വഴി കൊച്ചിയിലേക്ക് മാറ്റാൻ നാലംഗ സമിതിയുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് ഇന്നലെ ഉത്തരവിറക്കിയിരുന്നു. ആശുപത്രി സൗകര്യങ്ങളുള്ള കവരത്തി അടക്കമുള്ള ദ്വീപുകളിലേക് രോഗികളെ കൊണ്ടുപോകുന്നതിലും നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതിനിടെ കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കുന്ന ജോലിയും ഭരണകൂടം തുടങ്ങിയിരുന്നു.

തുടർപ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ ലക്ഷദ്വീപിൽ ഇന്ന് സർവ്വകക്ഷിയോഗം ചേരുന്നുണ്ട്. ഓൺലൈൻ വഴി ചേരുന്ന യോഗത്തിൽ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും.

citizen-kerala-whatsapp-group-invite

News Updates

National Updates