Connect with us

Covid 19

ആന്റിബോഡി കോക്ടെയില്‍; കോവിഡിനെതിരെ പരീക്ഷണം ഫലപ്രദമെന്ന് ഡോക്ടര്‍

Published

on

WhatsApp Image 2021 05 27 at 12.04.28 PM

തിങ്കളാഴ്ച ഇന്ത്യൻ വിപണിയിലെത്തിയ ആന്റിബോഡി മിശ്രിതം കോവിഡ് 19 ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് മേദാന്ത ആശുപത്രി ഡയറക്ടറായ ഡോ. നരേഷ ട്രെഹാൻ. കാസ്ഐറിവ്ഐമാബ്, ഇംദേവ്ഐമാബ് എന്നീ ആന്റിബോഡികളുടെ മിശ്രിതമാണ് കോവിഡ് 19 ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിബോഡി കോക്ക്ടെയിൽ എന്നറിയപ്പെടുന്ന ഈ മരുന്ന്.

രോഗബാധിതനായ വ്യക്തിയിൽ പ്രാരംഭഘട്ടത്തിൽ തന്നെ മിശ്രിതം കുത്തിവെച്ചതോടെ വൈറസ് കോശങ്ങളിൽ പ്രവേശിക്കുന്നത് തടയാനായെന്ന് ഡോ. നരേഷ് പറഞ്ഞു.’ ആന്റിബോഡി മിശ്രിതം കോവിഡിനെിരേയും രാജ്യത്ത് വ്യാപകമായ ബി.1.617 വൈറസ് വകഭേദത്തിനെതിരേയും ഫലപ്രദമാണ്. ഇത് പുതിയൊരു ആയുധമാണ്.’ ഡോ. നരേഷിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.

ഹരിയാണ സ്വദേശി മൊഹബത്ത് സിങ് എന്ന 84-കാരനിലാണ് ആന്റിബോഡി മിശ്രിതം ആദ്യമായി പരീക്ഷിച്ചത്. കഴിഞ്ഞ അഞ്ചു ദിവസമായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മരുന്ന് കമ്പനിയായ റോച്ചെ ഇന്ത്യ നിർമിച്ച ആന്റിബോഡി മിശ്രിതമാണ് സിങ്ങിന് നൽകിയത്.

‘വിവിധ രോഗങ്ങളുളള വ്യക്തിക്കാണ് കഴിഞ്ഞ ദിവസം മിശ്രിതം നൽകിയത്. ഇദ്ദേഹം വീട്ടിലേക്ക് തിരിച്ചുപോയി. ഞങ്ങൾ അദ്ദേഹത്തെ നിരീക്ഷിക്കുന്നത് തുടരും. കൂടുതൽ വൈറസ് സാന്നിധ്യമുളള വ്യക്തികളിലും കടുത്ത അണുബാധയുള്ളവരിലും വൈറസ് ഇരട്ടിക്കുന്നത് കുറയുന്നുണ്ട്.’ – ഡോ.നരേഷ് പറഞ്ഞു.

അടുത്തിടെയാണ് ആന്റിബോഡി മിശ്രിതത്തിന്റെ ഉപയോഗത്തിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകിയത്. യു.എസിലും യൂറോപ്യൻ യൂണിയനിലും മിക്ക രാജ്യങ്ങളിലും അടിയന്തര ഉപയോഗത്തിന് ആന്റിബോഡി മിശ്രിതത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

യു.എസിലും യൂറോപ്പിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. രോഗിക്ക് ആദ്യ ഏഴു ദിവസങ്ങൾക്കുളളിൽ മിശ്രിതം നൽകുകയാണെങ്കിൽ 70-80 ശതമാനം പേർക്കും ആശുപത്രിവാസം ആവശ്യമായി വരുന്നില്ലെന്നും ഡോ. നരേഷ് കൂട്ടിച്ചേർത്തു.

റോച്ചെ ഇന്ത്യ, സിപ്ല എന്നീ മരുന്നുകമ്പനികളാണ് ആന്റിബോഡി മിശ്രിതം ഇന്ത്യയിൽ എത്തിയതായി പ്രഖ്യാപിച്ചത്. റോച്ചെയായിരിക്കും മിശ്രിതം നിർമിക്കുന്നത്. സിപ്ല വിതരണം നടത്തും.

ആന്റിബോഡി മിശ്രിതത്തിന്റെ ഒരു ഡോസിന് 59,750 രൂപയാണ് ഇന്ത്യയിലെ വില. രണ്ടുഡോസ് അടങ്ങുന്ന ഒരുപാക്കിന് എല്ലാ ടാക്സും ഉൾപ്പടെ 1,19,500 രൂപയാണ് എംആർപി വരുന്നത്. ഒരു പാക്കറ്റ് രണ്ടുരോഗികൾക്ക് ഉപയോഗിക്കാം. മിശ്രിതം മുൻനിര ആശുപത്രികളിലും കോവിഡ് ചികിത്സാകേന്ദ്രങ്ങളിലും ലഭ്യമായിരിക്കും. കഴിഞ്ഞ വര്‍ഷം രോഗം ബാധിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഈ ആന്റിബോഡി മിശ്രിതമാണ് നല്‍കിയത്‌.

ഗുരുതരാവസ്ഥയില്ലാത്ത രോഗികളുടെയും പന്ത്രണ്ടു വയസ്സു മുതലുളള കുട്ടികളുടെയും ചികിത്സയ്ക്കായി മിശ്രിതം ഉപയോഗിക്കാമെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്‌.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

drunken drive ganeshkumar drunken drive ganeshkumar
കേരളം1 day ago

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി; സ്വകാര്യ ബസുകളിലും പരിശോധന

nikhitha kochi died nikhitha kochi died
കേരളം1 day ago

കളിക്കുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് വീണ് വിദ്യാ‍ർഥിനി മരിച്ചു

John Brittas MP.jpg John Brittas MP.jpg
കേരളം2 days ago

കേരള യൂണിവേഴ്‌സിറ്റിയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം വിസി തടഞ്ഞു

monson wife.jpg monson wife.jpg
കേരളം2 days ago

പെന്‍ഷന്‍ ക്യൂവില്‍ നില്‍ക്കെ മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു

double ducker train double ducker train
കേരളം2 days ago

കേരളത്തിലേക്കും ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു

ksrtc drunken employees ksrtc drunken employees
കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയ 100 KSRTC ജീവനക്കാർക്ക് എതിരെ നടപടി

IMG 20240416 WA0038.jpg IMG 20240416 WA0038.jpg
കേരളം3 days ago

ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ മുതല കുഞ്ഞുങ്ങളെ കണ്ടെത്തി

20240416 174256.jpg 20240416 174256.jpg
കേരളം3 days ago

ദിലീപിന് തിരിച്ചടി; മൊഴി പകര്‍പ്പ് ആക്രമിക്കപ്പെട്ട നടിക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി

trv aieport2.jpeg trv aieport2.jpeg
കേരളം3 days ago

തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

images 9.jpeg images 9.jpeg
കേരളം3 days ago

രജിസ്ട്രേഷൻ സമയത്ത് ന്യായവില കുറച്ചുവച്ചവരെല്ലാം കുടുങ്ങും

വിനോദം

പ്രവാസി വാർത്തകൾ