Connect with us

Kerala News

ബിപിഎല്‍ റേഷന്‍കാര്‍ഡ് അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവര്‍ തിരികെ നല്‍കണം: ഭക്ഷ്യമന്ത്രി

Published

on

ബിപിഎല്‍ റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ അത് തിരികെ നല്‍കാന്‍ തയ്യാറാകണമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഇതുവരെ കിട്ടിയ ആനുകൂല്യങ്ങളുടെ പേരില്‍ നടപടിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ അത് അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൗജന്യ ഭക്ഷ്യക്കിറ്റ് വേണ്ടെങ്കില്‍ റേഷന്‍ കടകളിലാണ് വിവരം അറിയിക്കേണ്ടത്. ഇത്തരക്കാര്‍ക്ക് പിന്‍മാറാന്‍ അവസരം ഉണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രി എന്ന നിലയില്‍ തലസ്ഥാന വികസനം യാഥാര്‍ത്ഥ്യമാക്കും. ഭക്ഷ്യവകുപ്പിനെ കൂടുതല്‍ ജനകീയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് കാലത്തെ വിലവര്‍ധന പിടിച്ച്‌ നിര്‍ത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാകുംമെന്നും ഭക്ഷ്യമന്ത്രി ഉറപ്പു നല്‍കി. മാസ്‌ക് ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. ലീഗല്‍ മെട്രോളജി പരിശോധന ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

citizen-kerala-whatsapp-group-invite

News Updates

National Updates