Connect with us

കേരളം

പുതിയ വർഷത്തെ അധ്യയനം ജൂൺ ഒന്നിന് ആരംഭിക്കും,ക്ലാസുകൾ ഓൺലൈൻ വഴി : വിദ്യാഭാസ മന്ത്രി

Published

on

WhatsApp Image 2021 05 27 at 1.08.26 PM

സംസ്ഥാനത്തെ സ്കൂളുകളിൽ ക്ലാസുകൾ ജൂൺ ഒന്നിന് തന്നെ ആരംഭിക്കും.ക്ലാസുകൾ കൂടുതലും ഓൺലൈൻ വഴി തന്നെ ആകും നടത്തുക എന്ന് വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.പ്രവേശനോത്സവം വെർച്ച്വലായി നടത്തും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.എസ്എസ്എൽസി ഹയർസെക്കന്ററി മൂല്യനിർണയം ജൂൺ ഒന്ന് മുതൽ 19 വരെ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

വാർത്ത സമ്മേളനത്തിലെ വിദാംശങ്ങൾ

1. 2021-22 അദ്ധ്യയനവര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍

2021-22 അദ്ധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ 1 നു തന്നെ ആരംഭിക്കുന്നതാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറന്ന് ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുന്‍വര്‍ഷത്തേതു പോലെ തന്നെ ഡിജിറ്റല്‍ ക്ലാസ്സുകളാണ് ആരംഭിക്കുന്നത്. ഇതിലേക്കായി കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ ക്ലാസ്സുകള്‍ സംപ്രേഷണം ചെയ്യുന്നതാണ്. മുന്‍വര്‍ഷം ടെലികാസ്റ്റ് ചെയ്ത ക്ലാസ്സുകള്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി കൂടുതല്‍ ആകര്‍ഷകമായിട്ടായിരിക്കും ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ സംപ്രേക്ഷണം ചെയ്യുന്നത്.
ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ആദ്യ ആഴ്ചയില്‍ കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന ക്ലാസ്സുകളും മുന്‍വര്‍ഷ പഠനത്തെ പുതിയ ക്ലാസ്സുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജിംഗ് ക്ലാസുകളായിരിക്കും നല്‍കുക.

കഴിഞ്ഞ വര്‍ഷം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതിനാവശ്യമായ നടപടികള്‍ ഉറപ്പാക്കിയിരുന്നു. ഡിജിറ്റല്‍ ക്ലാസ് ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സര്‍ക്കാര്‍ പൊതുമേഖല ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ എന്നിവരുടെ ഇടപെടലുകളിലൂടെ ഡിജിറ്റല്‍ ക്ലാസ് ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. മുന്‍വര്‍ഷം ഏതാണ്ട് പൂര്‍ണ്ണമായും ചാനല്‍ അധിഷ്ഠിതമായിരുന്നു ക്ലാസ്സ് എങ്കില്‍ ഈ വര്‍ഷം സ്കൂള്‍ തലത്തിലെ അധ്യാപകര്‍ തന്നെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ഇത് ഘട്ടംഘട്ടമായി ക്ലാസ് തലത്തില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി അദ്ധ്യാപകര്‍ സ്കൂളിലെത്തുന്നതും സ്കൂളിലെ ഐ. റ്റി. സൗകര്യം കൂടി ഉപയോഗിക്കുന്നതുമാണ്. മാത്രമല്ല ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ നടത്തിപ്പ് തുടര്‍ പ്രവര്‍ത്തനങ്ങള്‍, മൂല്യനിര്‍ണ്ണയം എന്നിവയെല്ലാം തډൂലം കൂടുതല്‍ ഫലപ്രദമാകുന്നതാണ്.

2. പ്രവേശനോത്സവം

അദ്ധ്യയന വര്‍ഷത്തിന്‍റെ ആരംഭത്തില്‍ പൊതുവിദ്യാലയങ്ങളിലേയ്ക്ക് കുട്ടികളെ വരവേറ്റിരുന്നത് ആഹ്ലാദകരമായ പ്രവേശനോത്സവത്തിലൂടെയായിരുന്നു. എന്നാല്‍ 2020-ല്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സ്കൂള്‍ നടപടികള്‍ ഡിജിറ്റല്‍ ക്ലാസ്സിലേക്ക് മാറിയപ്പോള്‍ പ്രവേശനോത്സവം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ വര്‍ഷം വെര്‍ച്വല്‍ ആയി പ്രവേശനോത്സവം നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

വെര്‍ച്വല്‍ പ്രവേശനോത്സവം രണ്ടു തലങ്ങളിലായിട്ടാണ് സംഘടിപ്പിക്കുന്നത്. 2021 ജൂണ്‍ 1-ന് രാവിലെ 10.00 മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പ്രോഗ്രാം ആരംഭിക്കും. ബഹു. മുഖ്യമന്ത്രി ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഇതിനെ തുടര്‍ന്ന് കുട്ടികളുടെ പരിപാടികളും ഉണ്ടായിരിക്കും. തുടര്‍ന്ന് 11 മണി മുതല്‍ സ്കൂള്‍തല പ്രവേശനോത്സവച്ചടങ്ങുകള്‍ വെര്‍ച്വല്‍ ആയി ആരംഭിക്കുന്നതാണ്. ജനപ്രതിനിധികളും, പ്രധാനാദ്ധ്യാപകരും ആശംസകള്‍ നേരും. കുട്ടികള്‍ സകുടുംബം പരിപാടികളുടെ ഭാഗഭാക്കാകുന്നതാണ്. പരിപാടിയുമായി ബന്ധപ്പെട്ട് എം.പി.മാര്‍, എം.എല്‍.എ. മാര്‍ തദ്ദേശസ്ഥാപന അദ്ധ്യക്ഷന്‍മാര്‍ എന്നിവര്‍ക്ക് ക്ഷണക്കത്ത് നല്‍കി, ഈ ചടങ്ങിന്‍റെ ഭാഗമാകുന്നതാണ്.

3. ഹയര്‍ സെക്കന്‍ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി മൂല്യനിര്‍ണ്ണയം

2021 മാര്‍ച്ചിലെ ഹയര്‍ സെക്കന്‍ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ ജൂണ്‍ 1 ന് ആരംഭിച്ച് ജൂണ്‍ 19 ന് പൂര്‍ത്തീകരിക്കുന്നതാണ്. ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 79 ക്യാമ്പുകളിലായി 26447 അദ്ധ്യാപകരേയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 8 ക്യാമ്പുകളിലായി 3031 അദ്ധ്യാപകരേയുമാണ് മൂല്യനിര്‍ണ്ണയത്തിനായി നിയോഗിച്ചിട്ടുള്ളത്.
ഹയര്‍ സെക്കന്‍ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെയുള്ള തീയതികളിലായി ക്രമീകരിച്ച് നടത്തുന്നതാണ്.
പൊതു പരീക്ഷകളുടെ മൂല്യനിര്‍ണ്ണയവും പ്രായോഗിക പരീക്ഷകളും സംബന്ധിച്ചുള്ള സംക്ഷിപ്ത രൂപം ചുവടെ ചേര്‍ക്കുന്നു.

വിഭാഗം മൂല്യനിര്‍ണ്ണയ ക്യാമ്പ്
അദ്ധ്യാപകരുടെ എണ്ണം ക്യാമ്പുകളുടെ എണ്ണം ക്യാമ്പ് ആരംഭിക്കുന്ന തീയതി ക്യാമ്പ് അവസാനിക്കുന്നതീയതി
ഹയര്‍ സെക്കന്‍ററി 26447 79 01.06.2021 19.06.2021
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി 3031 8 01.06.2021 19.06.2021
എസ്.എസ്.എല്‍.സി 12512 70 07.06.2021 25.06.2021
റ്റി.എച്ച്.എസ്.എല്‍.സി 92 2 07.06.2021 25.06.2021

വിഭാഗം പ്രാക്ടിക്കല്‍ പരീക്ഷകള്‍
പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കുന്ന തീയതി പ്രാക്ടിക്കല്‍ പരീക്ഷ അവസാനിക്കുന്ന തീയതി
ഹയര്‍ സെക്കന്‍ററി 21.06.2021 07.07.2021
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി 21.06.2021 07.07.2021

4. എസ്.എസ്.എല്‍.സി/റ്റി.എച്ച്.എസ്.എല്‍.സി മൂല്യനിര്‍ണ്ണയം

2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി/റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ജൂണ്‍ 7 ന് ആരംഭിച്ച് 16 പ്രവര്‍ത്തി ദിവസങ്ങള്‍ എടുത്ത് ജൂണ്‍ 25 ന് പൂര്‍ത്തീകരിക്കുന്നതാണ്. എസ്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനായി 70 ക്യാമ്പുകളിലായി 12512 അദ്ധ്യാപകരേയും റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനായി 2 ക്യാമ്പുകളിലായി 92 അദ്ധ്യാപകരേയുമാണ് നിയോഗിച്ചിട്ടുള്ളത്.
എസ്.എസ്.എല്‍.സി/റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷകളുമായി ബന്ധപ്പെട്ട പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കുവാനാണ് നിലവില്‍ തീരുമാനമെടുത്തിരിക്കുന്നത്.

5. യൂണിഫോം വിതരണം

? 2020-21 വര്‍ഷത്തിലെ കുട്ടികള്‍ക്ക് നല്‍കേണ്ട കൈത്തറി യൂണിഫോം കഴിഞ്ഞ അദ്ധ്യയന വര്‍ഷം അവസാനം എല്ലാ ഉപജില്ലകളിലേയും വിതരണ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്.
? ആകെ 9,39,107 കുട്ടികള്‍ക്കുള്ള യൂണിഫോം വിതരണ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്. 39 ലക്ഷം മീറ്റര്‍ തുണിയാണ് ഇതിലേക്കായി വിതരണ സജ്ജമായിട്ടുള്ളത്.
? ഈ വര്‍ഷം ബഡ്ജറ്റില്‍ ആകെ 105 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വര്‍ഷം സ്കൂള്‍ തുറക്കുന്ന പക്ഷം കൈത്തറി യൂണിഫോം നല്‍കാത്ത കുട്ടികള്‍ക്ക് യൂണിഫോം അലവന്‍സ് 600/- രൂപ ക്രമത്തില്‍ നല്‍കുന്നതിന് സാധിക്കുന്നതാണ്.
? കൈത്തറി യൂണിഫോം നല്‍കുന്നത് 1-4, 1-5. 1-7, 5-7 ക്ലാസ്സുകള്‍ ഉള്ള സര്‍ക്കാര്‍ സ്കൂളുകള്‍ക്കും 1-4 ക്ലാസ്സുകള്‍ ഉള്ള എയ്ഡഡ് സ്കൂളുകള്‍ക്കും ആണ്.
? 2021-22 അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 29/05/2021 ശനിയാഴ്ച തിരുവനന്തപുരത്ത് മണക്കാട് ഗവണ്‍മെന്‍റ് സ്കൂളില്‍ വച്ച് നടക്കും.

6. ടെക്സ്റ്റ് ബുക്ക് വിതരണം

? 202122 അദ്ധ്യയന വര്‍ഷത്തില്‍ വിതരണം ചെയ്യേണ്ട ആദ്യ വാല്യം പാഠ പുസ്തകങ്ങള്‍ 288 ടൈറ്റിലുകളിലായി 2.62 കോടി എണ്ണമാണ്.
? 13064 സൊസൈറ്റികള്‍ വഴിയാണ് സംസ്ഥാനത്ത് പുസ്തക വിതരണം നടത്തുന്നത്. പ്രസ്തുത പാഠ പുസ്തകങ്ങള്‍ കേരള സിലബസ് ഗവണ്‍മെന്‍റ്/എയ്ഡഡ്/ അണ്‍-എയ്ഡഡ് (അംഗീകൃത) സ്കൂളുകള്‍ക്ക് വിതരണം ചെയ്തു വരുന്നു. പാഠ പുസ്തകത്തിന്‍റെ അച്ചടിയും വിതരണവും കെ.ബി.പി.എസിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
? സംസ്ഥാനത്തെ വിവിധ ഹബ്ബുകളിലും, ഹബ്ബുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലും കെ.ബി.പി.എസ് പാഠപുസ്തകങ്ങള്‍ എത്തിക്കുകയും അവിടെ നിന്നും കെ.ബി.പി.എസ് തന്നെ ചുമതലപ്പെടുത്തിയ കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന വിവിധ സ്കൂള്‍ സൊസൈറ്റികളില്‍ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്.
? കഴിഞ്ഞ രണ്ടാഴ്ചകാലമായി സംസ്ഥാനമാകെ കോവിഡ് മഹാമാരി വ്യാപനം അതിരൂക്ഷമായി നിലനില്‍ക്കുന്നു. എന്നാല്‍ പാഠപുസ്തക വിതരണത്തിനു ലോക് ഡൗണില്‍ പ്രത്യേക ഇളവ് ലഭിച്ചതിനാല്‍ 24/05/2021 മുതല്‍ വീണ്ടും വിതരണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ എഴുപത് ശതമാനത്തോളം (70%) ഒന്നാം വാല്യം പാഠ പുസ്തകങ്ങളുടെ വിതരണം സ്കൂള്‍ സൊസൈറ്റികളിലേക്ക് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
? ജൂണ്‍ 1-നകം അടിയന്തിരമായി അച്ചടി പൂര്‍ത്തിയാക്കാമെന്ന് കെ.ബി.പി.എസ് ഉറപ്പു നല്‍കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് സ്കൂളില്‍ എത്തിയിട്ടുള്ള പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത്. ഇളവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഇത് പൂര്‍ത്തീകരിക്കുന്നതാണ്. ഒന്നാം ക്ലാസിലെ പുതിയ കുട്ടികള്‍ക്കുള്ള പാഠപുസ്തകവിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 29/05/2021 ന് രാവിലെ 10 മണിയ്ക്ക് മണക്കാട് ഗവ.റ്റി.റ്റി.ഐ യില്‍ വച്ച് നടത്തുന്നതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം13 hours ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം14 hours ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം15 hours ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം15 hours ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം2 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം2 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

bird flu.jpeg bird flu.jpeg
കേരളം2 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

harshina.jpg harshina.jpg
കേരളം3 days ago

ദുരിതത്തിന് അറുതിയില്ല; ഹർഷീനയ്ക്ക് വീണ്ടും ശസ്ത്രക്രിയ

Screenshot 20240420 103430 Opera.jpg Screenshot 20240420 103430 Opera.jpg
കേരളം3 days ago

കല്യാശേരിയിലെ കള്ളവോട്ടില്‍ 6 പേർക്കെതിരെ കേസ്, 5 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

images 17.jpeg images 17.jpeg
കേരളം4 days ago

ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു; ജെസ്ന കേസില്‍ വിശദീകരണവുമായി സിബിഐ

വിനോദം

പ്രവാസി വാർത്തകൾ