Connect with us

ആരോഗ്യം

മദ്യപാനം കാരണം ഒരു വർഷം മരിക്കുന്നത് 26 ലക്ഷം പേർ; മുന്നറിയിപ്പുമായി WHO

Published

on

alcoholic death.jpeg
പ്രതീകാത്മക ചിത്രം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവരല്ല കുടിക്കുന്നത്, എന്നാൽ മദ്യപിച്ച് ഒരു വർഷം മരിക്കുന്നവർ ലക്ഷക്കണക്കിനാണെന്ന് പലർക്കും അറിയണമെന്നില്ല. ഇപ്പോള്‍ മദ്യപാനത്തിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ).

Also Read:  പുകവലി ഉപേക്ഷിക്കാനുള്ള ശ്രമമാണോ? ഈ ഭക്ഷണങ്ങള്‍ സഹായകരമാകും

മദ്യപിച്ച് ലോകത്ത് ഒരുവർഷം 26 ലക്ഷത്തിലധികം പേർ മരിക്കുന്നതായി ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ആകെ ഒരു വർഷം മരിക്കുന്നവരുടെ 4.7 ശതമാനം വരുമിത്. ഇതിൽ 20 ലക്ഷവും പുരുഷൻമാരാണ്. മദ്യപിക്കുന്ന പതിനായിരങ്ങളുള്ള കേരളത്തിന് മുന്നറിയിപ്പാണ് ഡബ്ല്യുഎച്ച്ഒയുടെ ഈ കണക്ക്.

Also Read:  ആൺകുട്ടികൾ മധുര പാനീയങ്ങള്‍ അമിതമായി കുടിക്കരുത്; കാരണം

മദ്യപാനം അല്ലതെ മറ്റ് തരത്തിലുള്ള ലഹരി ഉപയോഗിച്ച് വർഷം ആറുലക്ഷം പേരാണ് മരിക്കുന്നതെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും സംബന്ധിച്ച ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയ ഗ്ലോബൽ സ്റ്റാറ്റസ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ഇതിൽ ഏറ്റവും ഖേദകരമായ കാര്യം മദ്യപാനംമൂലം മരിച്ചവരിൽ 13 ശതമാനം 20-നും 30-നും ഇടയിൽ പ്രായമുള്ളവരാണ് എന്നതാണ്.

Also Read:  ഏറെ സമയവും മൊബൈലില്‍ ആണോ? കണ്ണുകളെ കാത്തിരിക്കുന്നത് നിരവധി പ്രശ്നങ്ങൾ

ലോകത്താകമാനം മദ്യപാനം മൂലമുണ്ടായ മരണങ്ങളിൽ 4.74 ലക്ഷം പേരുടെ മരണത്തിന് കാരണമായത് ഹൃദ്രോഗമാണ്. മദ്യപാനം മൂലമുള്ള അർബുദം 4.01 ലക്ഷം ജീവനുകളാണ് എടുത്തത്. ലോകത്ത് മദ്യം ഉപയോഗിക്കുന്നവർ 40 കോടിയാളുകൾ ഉണ്ടെന്നും ഇതിൽ 21 കോടിയാളുകൾ മദ്യത്തിന് അടിമകളാണെന്നും കണക്കുകൾ പറയുന്നു.

Also Read:  ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലാണോ? കഴിക്കാം ഈ നട്സും ഡ്രൈ ഫ്രൂട്ട്സും...

കേരളത്തിൽ 8.5 ലിറ്ററാണ് ആളോഹരി മദ്യ ഉപയോഗം. നേരത്തെ 18 വയസ്സിലാണ് മദ്യപാനം തുടങ്ങുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നത് 13 വയസ്സിലേക്കെത്തി എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇതിൽ മറ്റൊരു കാര്യം മദ്യപിക്കാൻ സുരക്ഷിതമായ ഒരു അളവില്ല എന്നതാണ്. നിത്യവും 90 മില്ലിക്ക് മുകളിൽ മദ്യം കഴിക്കുന്നത് അപകടസാധ്യത കൂട്ടുന്നു.

Also Read:  ഫാറ്റി ലിവറിനെ അകറ്റി നിർത്താൻ നാല് കാര്യങ്ങൾ ചെയ്യാം
Also Read:  വയറ്റിലെ ക്യാൻസർ ; ലക്ഷണങ്ങൾ എന്തൊക്കെ? കാരണങ്ങൾ അറിയാം
Also Read:  വിറകടുപ്പിലെ പാചകം അപകടം; പഠനം പറയുന്നു...
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

garbage bed.jpg garbage bed.jpg
കേരളം13 hours ago

ആമയിഴഞ്ചാൻ തോട്ടിലെ ടണലിൽ മാലിന്യ ബെഡ്; മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തി

tvm scuba diving team.jpg tvm scuba diving team.jpg
കേരളം14 hours ago

ജോയി കാണാമറയത്തു തന്നെ; പരമാവധി മാലിന്യം മാറ്റുന്നു

Joy Rescue Mission.jpg Joy Rescue Mission.jpg
കേരളം15 hours ago

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായി തിരച്ചില്‍ തുടരുന്നു; മാലിന്യക്കൂമ്പാരം വെല്ലുവിളി

hip.jpg hip.jpg
കേരളം16 hours ago

യുട്യൂബ് കണ്ട് ഹിപ്നോട്ടിസം പരീക്ഷിച്ച പത്താം ക്ലാസ് വിദ്യാർഥികൾ ബോധംകെട്ടു വീണു

20240713 103105.jpg 20240713 103105.jpg
കേരളം2 days ago

പ്രിയദർശിനി സാഹിത്യ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു

treasures kannur.jpg treasures kannur.jpg
കേരളം2 days ago

കണ്ണൂരിൽ നിധി കണ്ടെത്തിയിടത്ത് വീണ്ടും സ്വര്‍ണമുത്തുകള്‍; കിട്ടിയത് അതേകുഴിയില്‍ നിന്ന്

kmrl1207.jpeg kmrl1207.jpeg
കേരളം2 days ago

യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു; അധിക ട്രിപ്പുമായി കൊച്ചി മെട്രോ

1720785717076.jpg 1720785717076.jpg
കേരളം2 days ago

ബോബി ചെമ്മണ്ണൂരിനെതിരെ ഇ.ഡി; പ്രാഥമിക അന്വേഷണം ആരംഭിച്ചു

20240712 165940.jpg 20240712 165940.jpg
കേരളം2 days ago

സോഷ്യൽ മീഡിയയിൽ ലഹരി മാഫിയ; കുട്ടികൾക്ക് മുന്നറിയിപ്പുമായി എക്സൈസ് വകുപ്പ്

20240712 143631.jpg 20240712 143631.jpg
കേരളം2 days ago

അവധി അപേക്ഷ അനുവദിച്ചില്ല; വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു

വിനോദം

പ്രവാസി വാർത്തകൾ