Covid 19
കൊവിഡിന്റെ ബി 1.617 ആദ്യം കണ്ടെത്തിയത് ഇന്ത്യയിലെന്ന് ഡബ്ല്യൂഎച്ച്ഒ
കൊവിഡിന്റെ ബി 1.617 വകഭേദത്തെ ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണെന്നും നിലവില്‍ 53 രാജ്യങ്ങളില്‍ ഈ വകഭേദമുണ്ടെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ബി 1.617 വകഭേദത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തലാണ് ഡബ്ല്യൂഎച്ച്ഒയുടെ വിശദീകരണം.
ബി 1.617 വകഭേദത്തിന് മൂന്ന് ഉപവിഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടനാ വക്താവ് പ്രതിവാര വിശദീകരണത്തില്‍ അറിയിച്ചു. ഇതില്‍ ബി 1.617.1 നാല്‍പ്പത്തിയൊന്നു രാജ്യങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. ബി 617.2 അന്‍പത്തിനാലു രാജ്യങ്ങളിലുണ്ട്. മൂന്നാമത്തെ ഉപവിഭാഗമായ ബി 1. 617.3 ആറു രാജ്യങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്.
കൊവിഡിന്റെ ബി 1.617 വകഭേദം ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഈ വകഭേദം അതിവേഗം പടരുന്നതാണെന്നും വാക്സിനെ പ്രതിരോധിക്കുന്നുണ്ടോയെന്നു പരിശോധിക്കുകയാണെന്നും ഡബ്ല്യൂഎച്ച്ഒ പറയുന്നു. കഴിഞ്ഞ ഏഴു ദിവസത്തിനിടെ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്.
എന്നാല്‍ രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ കുറവു വന്നിട്ടുണ്ട്. ഇന്ത്യയ്ക്കു പിന്നിലായി ബ്രസീല്‍, അര്‍ജന്റിന, അമേരിക്ക, കൊളംബിയ എന്നിവിടങ്ങളിലാണ് കൂടുതല്‍ കൊവിഡ് കേസുകളുള്ളത്.