സംസ്ഥാനത്ത് ഇന്നും നാളെയും ( ബുധന്‍, വ്യാഴം) ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന...
കേന്ദ്രത്തിൽ നിന്ന് 4000 കോടി, കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ല. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന്...
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വര്‍ധനവ് . 19 കിലോ വാണിജ്യ സിലിണ്ടറിൻ്റെ വിലയിൽ 25.50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ നിരക്ക് മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ധന കമ്പനികള്‍...
കേന്ദ്ര സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമൺ, നെഹറു യുവകേന്ദ്ര സംഘാതൻ എന്നിവ സംയുക്തമായ് കഴക്കൂട്ടം നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമണിൽ വച്ച് മെഗാ ജോബ് എക്സ്പോ...
സ്വകാര്യ ആശുപത്രികളിലെ അതിഭീമമായ ചികിത്സാനിരക്ക് നിയന്ത്രിക്കാൻ സുപ്രീം കോടതിയുടെ ഇടപെടല്‍. സ്വകാര്യ-സർക്കാർ ആശുപത്രികളിലെ നിരക്കുകള്‍ താരതമ്യം ചെയ്തുകൊണ്ടാണ് കോടതിയുടെ നിർദേശം. പരിഹാരം കണ്ടില്ലെങ്കില്‍ സെൻട്രല്‍ ഗവ. ഹെല്‍ത്ത് സ്കീമില്‍ (സി.ജി.എച്ച്.എസ്) നിഷ്ക്കർഷിക്കുന്ന ചികിത്സാനിരക്ക് ഏർപ്പെടുത്താൻ ഉത്തരവിടേണ്ടി...
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർഐഎൽ) വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡും (വയാകോം 18) ദ വാൾട്ട് ഡിസ്നി കമ്പനിയും (ഡിസ്നി) തങ്ങളുടെ ബിസിനസുകൾ സംയോജിപ്പിച്ചുകൊണ്ട് കരാറുകളിൽ ഒപ്പുവെക്കുമെന്ന് പ്രഖ്യാപിച്ചു. വയാകോം 18, സ്റ്റാർ ഇന്ത്യ...
തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിൽ പുക ഉയരാനുള്ള കാരണം ശുചിമുറിയിൽ പുകവലിച്ചതല്ല എന്ന് റെയിൽവേ വിശദീകരണം. കഴിഞ്ഞ ദിവസം രാവിലെ പുക ഉയർന്നതിനെ തുടർന്ന് ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് കൊണ്ടുപോയി കോച്ച് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കി....
ആറ്റുകാൽ പൊങ്കാല ദിവസം മതമൈത്രിയുടെ വലിയ അധ്യായം കുറിയ്ക്കാനൊരുങ്ങി തലസ്ഥാനത്തെ ക്രിസ്ത്യൻ പളളികള്‍. ഇത്തവണ പൊങ്കാല ഞായറാഴ്ചയായതിനാൽ കുർബാനയുടെ സമയം മാറ്റിയാണ് മാതൃകയാകുന്നത്. പൊങ്കാല പ്രമാണിച്ച് ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ ദിനമായ ഞായറാഴ്ച, പ്രാര്‍ഥനയുടെ...
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ തെറിവാക്ക് പ്രയോഗിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ‘സമരാഗ്നി’യുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനായി സതീശന് എത്താന്‍ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍...
രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് യഥാക്രമം 5,770 രൂപയിലും 46,160 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,750...
മുസ്ലിം വിവാഹ-വിവാഹ മോചന രജിസ്ട്രേഷന് നിയമം റദ്ദാക്കാന്‍ അസം മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള ആദ്യപടിയായാണ് ഈ നീക്കം. നേരത്തെ രാജ്യത്താദ്യമായി ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് പാസാക്കിയിരുന്നു. അസമിലും നിയമം നടപ്പാക്കുമെന്ന്...
തിരുവനന്തപുരം നേമത്ത് വ്യാജ അക്യുപങ്ചര്‍ ചികിത്സയില്‍ ഭാര്യ മരിച്ച സംഭത്തില്‍ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തു. രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തത്. മനപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു....
മൊബൈൽ ഫോണിലെത്തുന്ന കോളുകളിൽ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും കാണാം. നമ്പറിനൊപ്പം പേര് കൂടി കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷൻ (സിഎൻഎപി) രാജ്യത്ത് വൈകാതെ നടപ്പാക്കാൻ ടെലികോം വകുപ്പിനോട് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ശുപാർശ...
സർക്കാർ മേഖലയിലെ ആദ്യത്തെ റോബട്ടിക് ശസ്ത്രക്രിയ ആർസിസിയിൽ വിജയകരമായി പൂർത്തിയാക്കി. വൃക്കയിൽ കാൻസർ ബാധിച്ച മധ്യവയസ്കരായ 2 രോഗികളിൽ ഒരാളുടെ വൃക്ക പൂർണമായും മറ്റൊരാളുടെ വൃക്കയിൽ കാൻസർ ബാധിച്ച ഭാഗവും റോബട്ടിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു....
ചോറ്റാനിക്കര ദേവിക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ മകം തൊഴൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്തര വരെയാണ് ഭക്തർക്ക് മകം ദർശനത്തിനായി നട തുറക്കുക. ഒന്നരലക്ഷത്തോളം ഭക്തർ മകം ദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷ. അതിനാൽ ക്ഷേത്ര...
സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. 9 ജില്ലകളിൽ താപനില സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം ആലപ്പുഴ പാലക്കാട് തിരുവനന്തപുരം കോട്ടയം എറണാകുളം തൃശൂർ...
പുതിയ ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമായി ഒമ്പതു മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിൽ ഓപ്പൺ ബുക്ക് പരീക്ഷ ( പുസ്തകം തുറന്ന് വച്ച് എഴുതുന്ന പരീക്ഷ) നടപ്പാക്കാനൊരുങ്ങി സിബിഎസ്ഇ. രാജ്യത്തെ തിരഞ്ഞെടുത്ത സ്കൂളുകളിൽ ഈ വർഷം നവംബർ...
തസ്തിക: പൊലിസ് വകുപ്പില്‍ 190 പൊലിസ് കോണ്‍സ്റ്റബിള്‍ – ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ധനസഹായം: 2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തില്‍ വീടും, കാലിത്തൊഴുത്തും തകര്‍ന്ന ഇടുക്കി മേലെച്ചിന്നാര്‍ സ്വദേശി ജിജി. റ്റി.റ്റിക്ക് 10 ലക്ഷം...
സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ലംഘിച്ച വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ക്ക് ആറ്റിങ്ങലില്‍ നിന്ന് വയനാട്ടിലേക്ക് സ്ഥലം മാറ്റവും 25000 രൂപ പിഴയും കൂടാതെ അച്ചടക്ക നടപടിയും വിജിലന്‍സ് അന്വേഷണവും ഉണ്ടാവും. വകുപ്പുതല നടപടിയുടെ ഭാഗമായി കുറ്റപത്രവും...
തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ നടന്ന പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സയാണെന്ന് പൊലീസ് പറയുന്നു. ഭർത്താവിന്റെ ആദ്യ ഭാര്യയും മകളുമാണ് പ്രസവമെടുത്തത്....
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ബുധനാഴ്ച (21.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന് 22 കാരറ്റിന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5760 രൂപയിലും...
കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് മേയ് ഒന്നുമുതല്‍ പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പാക്കുന്നു. കമ്പി കുത്തി റിബണ്‍ എച്ചും റോഡിലെ ഡ്രൈവിങ് സ്കില്ലുമാണ് നിലവില്‍ ടെസ്റ്റിന്റെ ഭാഗമായുള്ളത്. ഇനി...
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച വീട്ടമ്മയുടെ അവയവങ്ങള്‍ ഇനി അഞ്ചുപേര്‍ക്ക് പുതുജീവനേകും. ചേരാനല്ലൂര്‍ കണ്ടോളിപറമ്പില് ജയ ശശികുമാറിന്റെ (62) അവയവങ്ങളാണ് മരണാനന്തര അവയവദാനത്തിലൂടെ നാലുപേര്‍ക്ക് തുണയായത്. 13-ന് ചിറ്റൂര്‍ ജയകേരള സ്റ്റോപ്പിനു സമീപമുണ്ടായ...
പി ഡി പി ചെയർമാൻ അബ്ദുള്‍ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് നിലവിൽ മഅ്ദനി ചികിത്സയിലുള്ളത്. ഡയാലിസിസ് നിർദേശിച്ചെങ്കിലും...
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ.എറണാകുളം- തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷ്യല്‍ മെമു 25ന് എറണാകുളത്ത് നിന്ന് പുലര്‍ച്ചെ 1.45ന് പുറപ്പെടും. 6.30 തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. തിരുവനന്തപുരം സെന്‍ട്രല്‍- എറണാകുളം മെമു...
തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവെളി റെയിൽവേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ട് പോകുകയാണ് കുട്ടിയെ എന്ന് ഡിസിപി നിധിൻ രാജ് പറഞ്ഞു. കുട്ടി...
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലൂടെ 1,693 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ഹൈറിച്ച് കമ്പനി ഉടമയായ കെ.ഡി.പ്രതാപൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ (ഇഡി) ഹാജരായി. ഇന്ന് രാവിലെ 11.30 ഓടെയാണ് കൊച്ചി ഇഡി ഓഫീസിൽ ഹൈറിച്ച് ഉടമയായ...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5745 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,960 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം...
ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. അതേസമയം, പി മോഹനനെ വെറുതെവിട്ട...
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പെന്ന കേസിലെ പരാതിയിൽ ഹൈറിച്ച് ഉടമകൾ അന്വേഷണ സംഘത്തിന് മുൻപിൽ ഇന്ന് ഹാജരാകും. 19ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് ഹൈറിച്ച് ഉടമകളുടെ അഭിഭാഷകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസിലെ പ്രതികൾ എന്നാരോപിക്കുന്ന...
കേരളത്തിൽ ചൂട് കൂടി വരുന്ന ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ ക്ലാസ്സ് സമയത്ത് കുട്ടികൾ വെള്ളം കൃത്യമായ അളവിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. പരീക്ഷ ആരംഭിക്കാൻ ഇനിയും ദിവസങ്ങളുണ്ട്. അതിനാൽ വാട്ടർ ബെൽ സംവിധാനം...
സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന പത്തനംതിട്ട ജി ആൻഡ് ജി ഫിനാൻസിയേഴ്സ് ഉടമകൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. തെള്ളിയൂർ അസ്ഥാനമായി പ്രവർത്തിക്കുന്ന ജി ആൻഡ് ജി ഫിനാൻസിയേഴ്സ് ഉടമകളായ ഗോപാലകൃഷ്ണൻ നായർ, സിന്ധു...
ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നോടിയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ വിവിധ നിർദേശങ്ങൾ മുന്നോട്ടുവെച്ച് സീറോ മലബാർ സഭ. ക്രൈസ്തവ സമൂഹവുമായി ബന്ധപ്പെട്ട് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായി പുറത്തുവിടണമെന്നാണ് പ്രധാന ആവശ്യം. വന്യജീവി ആക്രമണത്തിന് പരിഹാരം...
തിരുവനന്തപുരത്ത് ചിപ്പ്സ് ഉണ്ടാക്കുന്ന കടയിലുണ്ടായ വൻ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം കൈതമുക്കിലെ ബേക്കറികളിലേക്ക് വിതരണം ചെയ്യുന്നതിനായി ചിപ്പ്സ് ഉണ്ടാക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ കടയിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ അപ്പു...
വയനാട് പുല്പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന് പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ...
വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായ വയനാട് പുൽപ്പളളിയിൽ ആളിക്കത്തി ജനരോഷം. ഹർത്താൽ ദിനത്തിൽ പുൽപ്പളളിയിൽ കൂട്ടം ചേർന്നെത്തിയ ജനം വനംവകുപ്പിന്റെ വാഹനം തടഞ്ഞു. ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീറി. ജീപ്പിന് മുകളിൽ റീത്ത്...
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് തിരിച്ചടി. സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയന് നല്കിയ ഹര്ജിയ കര്‍ണാടക ഹൈക്കോടതി തള്ളി. അന്വേഷണം...
കോണ്‍ഗ്രസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു. ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (ഐടിഎടി) അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ച് നല്‍കിയത്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ആരോപിച്ച് കോണ്‍ഗ്രസ് ട്രഷറര്‍ വാര്‍ത്താസമ്മേളനം നടത്തി മിനിറ്റുകള്‍ക്കകമാണ് ഐടിഎടിയുടെ നടപടി. തിരഞ്ഞെടുപ്പ് ആസന്നമായി...
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. ആദായനികുതി വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച പണമാണ് മരവിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടും മരവിപ്പിച്ചതായി...
ദേശീയപാതകളിലെ ടോള്‍ നല്‍കുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍നിന്ന് പേടിഎം പേയ്മെന്റ് ബാങ്കിനെ ഒഴിവാക്കി. പേടിഎമ്മിനെതിരായ ആര്‍ബിഐ നടപടിയുടെ പശ്ചാത്തലത്തത്തിലാണ്, ഇന്ത്യന്‍ ഹൈവേയ്സ് മാനേജ്മെന്റ് കമ്പനിയുടെ (ഐഎച്ച്എംസിഎല്‍) നീക്കം. സുഗമമായ ഹൈവേ യാത്രയ്ക്ക് 32...
സംസ്ഥാനത്ത് സ്കൂള്‍ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യൂ.ഐ.പി യോഗത്തില്‍ തീരുമാനം. പ്രൈമറി, ഹൈസ്കൂള്‍ എന്നിവ ഒന്നിച്ചുള്ള സ്കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ക്ക് മാര്‍ച്ച്...
മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു. മലയാറ്റൂർ ഇല്ലിത്തോട്ടില്‍ റബ്ബർ തോട്ടത്തിലെ കിണറ്റിലാണ് കുട്ടിയാന വീണത്. ഇന്ന് പുലർച്ചെയോടെയാണ് കുട്ടിയാന കിണറ്റിൽ വീണത്. കുട്ടിയാന വീണ കിണറിന് സമീപത്തായി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കിണറിനടുത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക്...
കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതൽ വിദ്യാർത്ഥികളെ കാണാനില്ലാരുന്നു. ഇതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ വീടുകൾ കേന്ദ്രീകരിച്ച്...
നഗരം ചുറ്റിക്കാണാന്‍ രണ്ട് ഡബിള്‍ ഡെക്കര്‍ ഇലക്ട്രിക് ബസുകളാണ് തിരുവനന്തപുരത്ത് നിരത്തിലിറങ്ങിയത്. ഇത്തരത്തില്‍ നഗരം ചുറ്റിക്കാണാന്‍ രണ്ട് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസുകളുള്ള ദക്ഷിണേന്ത്യയിലെ ഏക നഗരമായി തിരുവനന്തപുരം മാറി. കാര്‍ബണ്‍ ന്യൂട്രല്‍ അനന്തപുരി എന്ന...
സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിൽ ഇന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30-യ്ക്ക് ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷൻ ആയ ബഞ്ചാണ്...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാകുന്നതിനുള്ള ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുറമുഖ വികസനവും രണ്ടും...
മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 2022–23 വർഷത്തെ സംസ്ഥാന, ജില്ലാ സ്വരാജ് ട്രോഫികൾ പ്രഖ്യാപിച്ചു. തിരുവനന്തപുരമാണു ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത്. (50 ലക്ഷം രൂപ). രണ്ടാം സ്ഥാനം കൊല്ലത്തിനു ലഭിച്ചു. (40 ലക്ഷം രൂപ). ബ്ലോക്ക്...
സപ്ലൈകോ സബ്സിഡി സാധനങ്ങുടെ വില പരിഷ്ക്കരിക്കും: സപ്ലൈകോ മുഖേന വിതരണം ചെയ്യുന്ന പതിമൂന്ന് ഇനം സബ്സിഡി സാധനങ്ങളുടെ വില പരിഷ്ക്കരിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം സപ്ളൈകോയ്ക്ക് അനുമതി നൽകി. പൊതു വിപണിയിലേതിന്റെ 35 ശതമാനം...
ഇലക്ടറല്‍ ബോണ്ട് സംഭാവന നല്‍കുന്നവരുടെ പേര് രഹസ്യമായി വയ്ക്കുന്നത് വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ 19(1)(എ) വകുപ്പിന്റെയും ലംഘനമാണെന്ന് സുപ്രീംകോടതി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത്തരത്തില്‍ സംഭാവന നല്‍കുന്നവര്‍ക്ക് നയരൂപീകരണത്തില്‍ സ്വാധീനമുണ്ടാകാന്‍ സാധ്യതയുണ്ട്. കള്ളപ്പണം നിയന്ത്രിക്കാനുള്ള ഏക പോംവഴി...
വണ്ടിയിടിച്ച് പരുക്കേറ്റ മുള്ളൻപന്നിയെ കറിവച്ച ആയുർവേദ ഡോക്ടറെ വനപാലകർ പിടികൂടി. കൊല്ലം വാളകത്താണ് സംഭവം. കൊട്ടാരക്കര വാളകം സ്വദേശിയായ ഡോക്ടര്‍ പി.ബാജിയെയാണ് പിടിയിലായത്. മുള്ളൻപന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും അഞ്ചലിലെ വനം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വെറ്റില...