Connect with us

കേരളം

ശുചിമുറിയിലെ പുകവലിയല്ല; വന്ദേഭാരത് എക്സ്പ്രസിലെ പുകയ്ക്ക് കാരണം കണ്ടെത്തി റെയിൽവേ

Published

on

vande bharath.jpeg

തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിൽ പുക ഉയരാനുള്ള കാരണം ശുചിമുറിയിൽ പുകവലിച്ചതല്ല എന്ന് റെയിൽവേ വിശദീകരണം. കഴിഞ്ഞ ദിവസം രാവിലെ പുക ഉയർന്നതിനെ തുടർന്ന് ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് കൊണ്ടുപോയി കോച്ച് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കി.

സമഗ്രമായ പരിശോധനയിൽ C5 കോച്ചിലെ ശുചിമുറിയിൽ ഘടിപ്പിച്ച എയറോസോൾ തരത്തിലുള്ള അഗ്നിശമന ഉപകരണം പ്രവർത്തനക്ഷമമായതായി കണ്ടെത്തി. അമിതമായ ചൂട്/പുക കണ്ടെത്തുമ്പോൾ സ്വയമേവ സജീവമാക്കാൻ രൂപകൽപ്പന ചെയ്ത അഗ്നിശമന ഉപകരണമായിരുന്നു അത്.

ശുചിമുറിയിൽ പുകയുടെയോ ചൂടിൻ്റെയോ സാന്നിധ്യത്തിലാണ് ഈ സജീവമാക്കൽ സംഭവിക്കുന്നത്. എന്നാൽ ക്ലീനിംഗ് സ്റ്റാഫുകളിൽ ഒരാൾ അശ്രദ്ധമായി ഉപകരണത്തിന്റെ സേഫ്റ്റി ക്യാച്ച് വലിച്ചത് ഉപകരണം സജീവമാക്കുന്നതിലേക്ക് നയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ് എന്നും റെയിൽവേ അറിയിച്ചു.

Also Read:  ഭക്ഷ്യവിഷബാധയെതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി

ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ കോച്ചിൽ വാതക ചോർച്ച നടന്നുവെന്നത് ശരിയല്ല. സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുത്തതും ക്ലീനിംഗ് സ്റ്റാഫിൽ ഒരാൾ അശ്രദ്ധമായി സേഫ്റ്റി ക്യാച്ച് വലിച്ചതായി കണ്ടെത്തുകയായിരുന്നു.

അഗ്നിരക്ഷാസംവിധാനം പ്രവർത്തിച്ചത് ശുചിമുറി വൃത്തിയാക്കി ജീവനക്കാരൻ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു എന്നും, പുക ഉയരുന്നതിലേക്ക് നയിച്ചത് ശുചീകരണത്തിനിടെ സംഭവിച്ച അശ്രദ്ധയെന്നും റെയിൽവേ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം ആലുവയിൽ ട്രെയിൻ നിർത്തിയിട്ടിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

Also Read:  റിലയൻസ് - ഡിസ്നി ലയനം; 70,352 കോടി സംയുക്ത സംരംഭത്തിൽ നിത അംബാനി ചെയർപേഴ്സൺ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം11 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ