കേരളം
തിരുവനന്തപുരത്ത് ചിപ്സ് കടയിൽ വൻ തീപിടുത്തം; ഒരു മരണം

തിരുവനന്തപുരത്ത് ചിപ്പ്സ് ഉണ്ടാക്കുന്ന കടയിലുണ്ടായ വൻ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം കൈതമുക്കിലെ ബേക്കറികളിലേക്ക് വിതരണം ചെയ്യുന്നതിനായി ചിപ്പ്സ് ഉണ്ടാക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ കടയിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ അപ്പു ആചാരിയാണ് മരിച്ചത്. കണ്ണൻ എന്നയാള്‍ക്കും മറ്റൊരാള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു.
വലിയ രീതിയില്‍ തീ ഉയരുകയായിരുന്നു. ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായതാണ് തീ പടരാൻ കാരണമെന്നാണ് സംശയിക്കുന്നത്. ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്. ഗ്യാസ് സിലിണ്ടറുകള്‍ പുറത്തേക്ക് എടുത്തതിനാല്‍ പൊട്ടിത്തെറിയുണ്ടായില്ല. വേഗം അണച്ചതിനാല്‍ മറ്റു കടകളിലേക്കും വ്യാപിച്ചില്ല.
ഗ്യാസ് ലീക്കായതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. സമീപത്തെ കടകളിലേക്ക് തീപടര്‍ന്നു. രണ്ട് കടകള്‍ ഭാഗികമായി കത്തിനശിച്ചു. കടയില്‍ എട്ട് ഗ്യാസ് കുറ്റികളുണ്ടായിരുന്നു. അതില്‍ മൂന്നെണ്ണം പൊട്ടിത്തെറിച്ചു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായതെന്ന് നാട്ടുകാര്‍ പറയുന്നു. അപകടകാരണം കൂടുതല്‍ പരിശോധനയ്ക്കുശേഷമെ വ്യക്തമാകുകയുള്ളുവെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!