Connect with us

കേരളം

കുട്ടിയാന കിണറ്റിൽ വീണു; സമീപത്തായി നിലയുറപ്പിച്ച് കാട്ടാനക്കൂട്ടം

Published

on

20240216 092510.jpg

മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു. മലയാറ്റൂർ ഇല്ലിത്തോട്ടില്‍ റബ്ബർ തോട്ടത്തിലെ കിണറ്റിലാണ് കുട്ടിയാന വീണത്. ഇന്ന് പുലർച്ചെയോടെയാണ് കുട്ടിയാന കിണറ്റിൽ വീണത്. കുട്ടിയാന വീണ കിണറിന് സമീപത്തായി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കിണറിനടുത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പോകാൻ സാധിച്ചിട്ടില്ല.

കാട്ടാനക്കൂട്ടം സ്ഥലത്തുനിന്ന് മാറുന്നതിനായി കാത്തിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. കാട്ടാനക്കൂട്ടം മാറുന്നതിന് അനുസരിച്ച് കുട്ടിയാനയെ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്.

Also Read:  ദൗത്യം അവസാനിപ്പിക്കാന്‍ സമയമായിട്ടില്ല; വന്യമൃഗങ്ങളെ മയക്കുവെടി വയ്ക്കുന്നതിലെ കാലതാമസം പരിഹരിക്കുമെന്ന് വനംമന്ത്രി

അതിനിടെ ഇടുക്കിയിലെ ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങി. ആനയെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണ് പരിക്കേറ്റു. ബി എല്‍ റാം സ്വദേശി പാല്‍ത്തായ്ക്കാണ് പരിക്കേറ്റത്. പാല്‍ത്തായയെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് ദിവസം മുമ്പ് മൂന്നാർ ടൌണിലും കാട്ടാന ഇറങ്ങിയിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് ഒറ്റക്കൊമ്പുള്ള കാട്ടാന എസ്ബിഐ ശാഖയ്ക്ക് അടുത്ത് എത്തിയത്. ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർക്കുകയും ചെയ്തു. ആനയെക്കണ്ട് സമീപത്തെ കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ളവർ ഭയന്നോടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

Also Read:  കൊല്ലത്ത് നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ