കേരളം
കൊല്ലത്ത് നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്.
ഇന്നലെ ഉച്ചമുതൽ വിദ്യാർത്ഥികളെ കാണാനില്ലാരുന്നു. ഇതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ വീടുകൾ കേന്ദ്രീകരിച്ച് പരിശോധന നടന്നു. എന്നാല്‍ ഇരുവരേയും കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെയോടെയാണ് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കല്ലടയാറ്റിൽ കണ്ടെത്തിയത്.
വൈകീട്ട് കുളിക്കാനിറങ്ങിയ ശേഷം അപകടത്തില്‍ പെട്ടതാവാം എന്നാണ് പൊലീസീന്‍റെ പ്രാഥമിക നിഗമനം. വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് ആദിത്യനും അമലും. പ്രദേശത്ത് ഉത്സവം നടക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കാനായി പോയതാകാമെന്നായിരുന്നു മാതാപിതാക്കൾ ആദ്യം കരുതിയിരുന്നത്.
ഏറെ നേരം കഴിഞ്ഞും കുട്ടികളെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസും, ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!