കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് മേയ് ഒന്നുമുതല്‍ പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പാക്കുന്നു. കമ്പി കുത്തി റിബണ്‍ എച്ചും റോഡിലെ ഡ്രൈവിങ് സ്‌കില്ലുമാണ് നിലവില്‍ ടെസ്റ്റിന്റെ ഭാഗമായുള്ളത്.
ഇനി മുതല്‍ ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ്. ആംഗുലര്‍ പാര്‍ക്കിങ് (വശം ചരിഞ്ഞുള്ള പാര്‍ക്കിങ്), പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ) കയറ്റത്തു നിര്‍ത്തി പിന്നോട്ടു പോകാതെ മുന്‍പോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകള്‍.
മോട്ടോര്‍ വാഹനവകുപ്പിന് 10 ടെസ്റ്റിങ് സ്റ്റേഷനുകളാണ് സ്വന്തമായുള്ളത്. കളിസ്ഥലവും ആരാധനാലയങ്ങളുടെ ഉള്‍പ്പെടെ ഗ്രൗണ്ടുകളും പുറമ്പോക്കു ഭൂമിയുമാണ് ബാക്കിയുള്ള ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായതിനാല്‍ ടെസ്റ്റിങ് സ്ഥലം സജ്ജമാക്കേണ്ടത് ഡ്രൈവിങ് സ്‌കൂളുകളാണെന്ന് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, ഡ്രൈവിംഗ് ടെസ്റ്റിന് ടെസ്റ്റിംഗ് സെൻ്ററുകൾ ഒരുക്കുന്നതിൽ ആശയക്കുഴപ്പമുണ്ട്. നിലവിൽ 10 ടെസ്റ്റിംഗ് സ്റ്റേഷനുകൾ മാത്രമാണ് മോട്ടോർ വാഹന വകുപ്പിനുള്ളത്. നിലവിൽ കളിസ്ഥലങ്ങളും ആരാധനാലയങ്ങളും ഉൾപ്പെടെയുള്ള മൈതാനവും ചുറ്റുമുള്ള സ്ഥലവുമാണ് ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റിലെ പുതിയ പരിഷ്കാരം സംബന്ധിച്ച് കഴിഞ്ഞ ദിവസം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യോഗം വിളിച്ചിരുന്നു. ടെസ്റ്റിംഗ് സെൻ്ററുകൾ സ്ഥാപിക്കാൻ ഡ്രൈവിംഗ് സ്കൂളുകൾക്ക് നിർദ്ദേശം നൽകി; എന്നിരുന്നാലും, ചിലർ അത് സമ്മതിച്ചില്ല. എച്ച് ആകൃതിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന നിലവിലെ രീതിക്ക് കൂടുതൽ സൗകര്യങ്ങൾ ആവശ്യമാണ്.
ആംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ് തുടങ്ങിയ പുതിയ നിബന്ധനകൾ നടപ്പിലാക്കുന്നതിന് അഞ്ച് ലക്ഷം രൂപ വരെ ചെലവ് വരുമെന്ന് അവർ കണക്കാക്കുന്നു. സംസ്ഥാനത്ത് നിലവിൽ 86 ഡ്രൈവിംഗ് ടെസ്റ്റ് സെൻ്ററുകളുള്ളപ്പോൾ അതിൽ 10 എണ്ണം മാത്രമാണ് മോട്ടോർ വാഹന വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ളത്. ബാക്കിയുള്ള കേന്ദ്രങ്ങൾക്കായി പൊതു ഇടങ്ങൾ ഉപയോഗപ്പെടുത്തുന്നു, ഇത് ഒരു സ്ഥിരം സംവിധാനം സ്ഥാപിക്കുന്നത് വെല്ലുവിളിയാക്കുന്നു.
ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്‌സ് പരീക്ഷയിൽ അടിമുടി മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു. പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരം എഴുതിയാൽ പരീക്ഷ പാസാകുമായിരുന്നു. ഇനി ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30 ആക്കി ഉയർത്തും. 30ൽ 25 എണ്ണത്തിനും ശരിയുത്തരം എഴുതിയാൽ മാത്രമേ ലേണേഴ്‌സ് പരീക്ഷ പാസാവുകയുള്ളൂവെന്നും മന്ത്രി അറിയിച്ചിരുന്നു.
ഒരു ദിവസം ഒരു ഓഫീസിൽ നിന്ന് 20ലധികം ലൈസൻസ് അനുവദിക്കരുതെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്‌തമാക്കി ഉടൻ ഉത്തരവ് പുറപ്പെടുവിക്കും. വാഹനം ഓടിക്കുക മാത്രമല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. ശുപാർശ കൊണ്ടുവന്നാൽ ലൈസൻസ് നൽകില്ല. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവർത്തനത്തിലും മാറ്റം വരുത്തുമെന്നും എല്ലാ കാര്യങ്ങളും ക്യാമറയിൽ പകർത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!