Connect with us

കേരളം

ഇ-ബസുകൾക്ക് വൻ പിന്തുണ; ഡബിള്‍ ഡെക്കര്‍ അടക്കം 22 ബസുകൾ ഫ്‌ളാഗ് ഓഫ് ചെയ്തു

Published

on

electric double ducker

നഗരം ചുറ്റിക്കാണാന്‍ രണ്ട് ഡബിള്‍ ഡെക്കര്‍ ഇലക്ട്രിക് ബസുകളാണ് തിരുവനന്തപുരത്ത് നിരത്തിലിറങ്ങിയത്. ഇത്തരത്തില്‍ നഗരം ചുറ്റിക്കാണാന്‍ രണ്ട് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസുകളുള്ള ദക്ഷിണേന്ത്യയിലെ ഏക നഗരമായി തിരുവനന്തപുരം മാറി. കാര്‍ബണ്‍ ന്യൂട്രല്‍ അനന്തപുരി എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 22 ഇലക്ട്രിക് ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് മന്ത്രി എംബി രാജേഷ്.

പുതിയ 20 ബസുകളുടെയും രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകളുടെയും ഫ്‌ളാഗ് ഓഫാണ് ഇന്ന് നടന്നത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനും മേയര്‍ ആര്യ രാജേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഡബിള്‍ ഡക്കറില്‍ ആദ്യ യാത്രയും നടത്തിയെന്നും ആദ്യഘട്ടമായി ലഭ്യമാക്കിയ 60 ഇലക്ട്രിക് ബസുകള്‍ക്ക് പൊതുജനങ്ങളുടെ വലിയ പിന്തുണയാണ് ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.

മന്ത്രി രാജേഷിന്റെ കുറിപ്പ്: ‘ഇനി ഇലക്ട്രിക് ഡബിള്‍ ഡക്കറില്‍ തിരുവനന്തപുരം ചുറ്റിക്കാണാം. നഗരം ചുറ്റിക്കാണാന്‍ രണ്ട് ഡബിള്‍ ഡെക്കര്‍ ഇലക്ട്രിക് ബസുകളാണ് ഇന്ന് തിരുവനന്തപുരത്ത് നിരത്തിലിറങ്ങിയത്. ഇത്തരത്തില്‍ നഗരം ചുറ്റിക്കാണാന്‍ രണ്ട് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസുകളുള്ള ദക്ഷിണേന്ത്യയിലെ ഏക നഗരമായി തിരുവനന്തപുരം മാറി. തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍പ്പെടുത്തിയാണ് വാഹനം വാങ്ങി കെഎസ്ആര്‍ടിസിക്ക് കൈമാറിയത്.

Also Read:  തിരുവനന്തപുരം സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്ത്; സ്വരാജ് ട്രോഫികൾ പ്രഖ്യാപിച്ചു

ഈ രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകളുള്‍പ്പെടെ 22 ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനും മേയര്‍ ആര്യ രാജേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഡബിള്‍ ഡക്കറില്‍ ആദ്യ യാത്രയും നടത്തി. ഗ്രീന്‍ സിറ്റിയായി മാറാനുള്ള കോര്‍പറേഷന്റെ ശ്രമത്തിന്റെ ഭാഗമായാണ് 113 ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍വീസിനായി ലഭ്യമാക്കുന്നത്.

ആദ്യഘട്ടമായി ലഭ്യമാക്കിയ 60 ഇലക്ട്രിക് ബസുകള്‍ക്ക് പൊതുജനങ്ങളുടെ വലിയ പിന്തുണയാണ് ലഭിച്ചത്. പൊതുഗതാഗത മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം വിനോദ സഞ്ചാര മേഖലയില്‍ പുത്തന്‍ കുതിപ്പ് സമ്മാനിക്കാന്‍ കൂടി പുതിയ ഡബിള്‍ ഡെക്കര്‍ ബസുകള്‍ക്കും ഇലക്ട്രിക് ബസ്സുകള്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.’

നഗരത്തിന്റെ പ്രധാന ആകർഷണീയതകളിൽ ഒന്നാണ് കെ.എസ്.ആർ.ടി.സിയുടെ മേൽമൂടി ഇല്ലാത്ത ഡബിൾഡക്കർ ബസിലെ യാത്ര. ഉച്ചയ്‌ക്ക് തുടങ്ങി രാത്രിവരെയാണ് സർവീസ്. യാത്രക്കാരെ നഗരത്തിലെ പ്രധാന സ്ഥലങ്ങൾ പരിചയപ്പെടുത്താൻ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. പ്രത്യേകാനുമതി വാങ്ങിയാണ് പഴയ ബസിന്റെ മേൽമൂടി മാറ്റി ഉപയോഗിച്ച് തുടങ്ങിയത്.ബ‌ഡ്‌ജറ്റ് ടൂറിസം വിഭാഗത്തിനാണ് ഇതിന്റെ ചുമതല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

Also Read:  വിഴിഞ്ഞം വികസനത്തിന് ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം16 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം17 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം19 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം20 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം21 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം22 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ