Connect with us

കേരളം

തിരുവനന്തപുരം സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്ത്; സ്വരാജ് ട്രോഫികൾ പ്രഖ്യാപിച്ചു

Published

on

tvm jilla panchayath

മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 2022–23 വർഷത്തെ സംസ്ഥാന, ജില്ലാ സ്വരാജ് ട്രോഫികൾ പ്രഖ്യാപിച്ചു. തിരുവനന്തപുരമാണു ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത്. (50 ലക്ഷം രൂപ). രണ്ടാം സ്ഥാനം കൊല്ലത്തിനു ലഭിച്ചു. (40 ലക്ഷം രൂപ). ബ്ലോക്ക്‌ പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം നീലേശ്വരം (കാസർകോട്), പെരുമ്പടപ്പ്‌ (മലപ്പുറം), വൈക്കം (കോട്ടയം) എന്നിവ പങ്കിട്ടു. ഒന്നാം സ്ഥാനത്തേക്കുള്ള അവാർഡ് തുകയായ 40 ലക്ഷം രൂപയും ഇവർ പങ്കിടും. രണ്ടും മൂന്നും സ്ഥാനങ്ങൾ ഒഴിവാക്കി.

ഗ്രാമപ്പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം കാസർകോട് ജില്ലയിലെ വലിയപറമ്പ നേടി. മുട്ടാർ (ആലപ്പുഴ ജില്ല), മരങ്ങാട്ടുപിള്ളി (കോട്ടയം) എന്നിവയ്ക്കാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ. 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്ന ക്രമത്തിലാണ് അവാർഡ് തുക.

നഗരസഭകളിൽ ഒന്നാം സ്ഥാനം ഗുരുവായൂരിനാണ്. രണ്ടും മൂന്നും സ്ഥാനങ്ങൾ വടക്കാഞ്ചേരി, ആന്തൂർ എന്നിവയ്ക്കാണ്. 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്നീ ക്രമത്തിലാണ് അവാർഡ് തുക. കോർപറേഷനുകളിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം നേടി (50 ലക്ഷം രൂപ). ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള ഗ്രാമപ്പഞ്ചായത്തുകൾക്ക്‌ യഥാക്രമം 20 ലക്ഷം രൂപ, 10 ലക്ഷം രൂപ അവാർഡ്‌ തുകയും സ്വരാജ്‌ ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. കണ്ണൂർ ജില്ലയിൽ 2 ഗ്രാമ പഞ്ചായത്തുകൾ തുല്യ സ്കോർ നേടി രണ്ടാം സ്ഥാനത്തെത്തിയതിനാൽ അവാർഡ്‌ തുക വീതിച്ചു നൽകും.

സംസ്ഥാന സർക്കാർ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ വിനിയോഗത്തിനു പുറമേ, അതിദാരിദ്ര്യ നിർമാർജനത്തിലെ പുരോഗതി, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം, മാലിന്യസംസ്കരണം തുടങ്ങിയവയും സ്വരാജ് ട്രോഫി നിശ്ചയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയിരുന്നതായി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. വിവിധ വിഷയങ്ങളിലെ മികവ് പരിഗണിച്ച്, ഓരോ വിഭാഗത്തിലും മാർക്ക് രേഖപ്പെടുത്തിയാണു വിദഗ്ധ സമിതി അവാർഡ് നിർണയിച്ചതെന്നും മന്ത്രി അറിയിച്ചു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാന-ജില്ലാ തലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾക്കുള്ള മഹാത്മാ പുരസ്കാരവും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലെ മികവ് പരിഗണിച്ച് നഗരസഭകൾക്കും കോർപറേഷനുകൾക്കുമുള്ള മഹാത്മാ അയ്യങ്കാളി പുരസ്കാരങ്ങളും മന്ത്രി പ്രഖ്യാപിച്ചു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മികവിനുള്ള സംസ്ഥാനതല മഹാത്മാ പുരസ്കാരങ്ങൾ:

ബ്ലോക്ക് പഞ്ചായത്ത്– 1. പെരുങ്കടവിള (തിരുവനന്തപുരം), 2. അട്ടപ്പാടി (പാലക്കാട്), 3. കഞ്ഞിക്കുഴി (ആലപ്പുഴ). ബ്ലോക്ക് പഞ്ചായത്ത്: 1. വെള്ളറട (തിരുവനന്തപുരം), 2. എടപ്പാൾ (മലപ്പുറം), 3. കള്ളിക്കാട് (തിരുവനന്തപുരം), 4. പുത്തൂർ (പാലക്കാട്). നഗരമേഖലയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ മികവിനുള്ള സംസ്ഥാനതല മഹാത്മാ അയ്യങ്കാളി പുരസ്കാരങ്ങൾ: കോർപറേഷൻ–കൊല്ലം, നഗരസഭ: വടക്കാഞ്ചേരി (തൃശൂർ), വൈക്കം (കോട്ടയം).

Also Read:  ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ | 15-02-2024

സ്വരാജ് ട്രോഫി ജില്ലാതല പുരസ്കാരങ്ങൾ ജില്ല, സ്ഥാനം, ഗ്രാമപ്പഞ്ചായത്ത് എന്ന ക്രമത്തിൽ

തിരുവനന്തപുരം: 1. ഉഴമലയ്ക്കൽ, 2. മംഗലപുരം. കൊല്ലം: 1. ശാസ്താംകോട്ട, 2. കുന്നത്തൂർ. പത്തനംതിട്ട: 1. അരുവാപ്പുലം, 2. പന്തളം തെക്കേക്കര. ആലപ്പുഴ: 1. പുന്നപ്ര സൗത്ത്, 2. വീയപുരം. കോട്ടയം: 1. തിരുവാർപ്പ്, 2. വെളിയന്നൂർ. ഇടുക്കി: 1. ചക്കുപള്ളം, 2. ഉടുമ്പന്നൂർ. എറണാകുളം: 1. പാലക്കുഴ, 2. മണീട്. തൃശൂർ: 1. എളവള്ളി, 2. മറ്റത്തൂർ. പാലക്കാട്: 1. വെള്ളിനേഴി, 2. കൊടുവായൂർ. മലപ്പുറം: 1. എടപ്പാൾ, 2. ആനക്കയം. കോഴിക്കോട്: 1. ചേമഞ്ചേരി, 2. പെരുമണ്ണ. വയനാട്: 1. മീനങ്ങാടി, 2. തരിയോട്. കണ്ണൂർ: 1. കതിരൂർ, 2. കരിവെള്ളൂർ പെരളം, 2. പെരിങ്ങോം വയക്കര. കാസർകോട്: 1. ചെറുവത്തൂർ, 2. ബേഡഡുക്ക.

മഹാത്മാ ജില്ലാതല പുരസ്കാരങ്ങൾ ജില്ല, സ്ഥാനം, ഗ്രാമപ്പഞ്ചായത്ത് എന്ന ക്രമത്തിൽ

തിരുവനന്തപുരം: 1. അമ്പൂരി, 2. അണ്ടൂർക്കോണം. കൊല്ലം: 1. മയ്യനാട്, 2. ഓച്ചിറ. പത്തനംതിട്ട: 1. മൈലപ്ര, 1. കൊടുമൺ, 2. ഓമല്ലൂർ. ആലപ്പുഴ: 1. കഞ്ഞിക്കുഴി, 2. മുട്ടാർ. കോട്ടയം: 1. മറവൻതുരുത്ത്, 2. തലയാഴം. ഇടുക്കി: 1. രാജകുമാരി, 2. ഇടമലക്കുടി. എറണാകുളം: 1. കരുമാലൂർ, 2. പള്ളിപ്പുറം. തൃശൂർ: 1. അതിരപ്പള്ളി, 2. കാട്ടകാമ്പാൽ. പാലക്കാട്: 1. ഷോളയൂർ, 2. അഗളി. മലപ്പുറം: 1. ആതവനാട്, 2. കണ്ണമംഗലം. കോഴിക്കോട്: 1. മൂടാടി, 2. ചെറുവണ്ണൂർ. വയനാട്: 1. എടവക, 2. വേങ്ങപ്പുള്ളി. കണ്ണൂർ: 1. അഞ്ചരക്കണ്ടി, 2. ഉളിക്കൽ. കാസർകോട്: 1. മടിക്കൈ, 2. പനത്തടി.

18, 19 തീയതികളിൽ കൊട്ടാരക്കരയിൽ നടക്കുന്ന സംസ്ഥാനതല തദ്ദേശദിനാഘോഷത്തിൽ അവാർഡുകൾ സമ്മാനിക്കും. 19ന് രാവിലെ 11.30ന് കൊട്ടാരക്കര ജൂബിലി ഹാളിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡുകൾ സമ്മാനിക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

Also Read:  13 ഇനം സാധനങ്ങൾക്ക് അന്ന് 680 രൂപ, ഇപ്പോഴത് 940! സപ്ലൈകോ വിലവർധന കണക്കുകളിങ്ങനെ...
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം8 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ