Connect with us

കേരളം

ഓപ്പറേഷൻ സ്റ്റെപ്പിനിയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്

operation stepney vigilance test driving school

ഓപ്പറേഷൻ സ്റ്റെപ്പിനിയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്. സംസ്ഥാനത്തെ വിവിധ ഡ്രൈവിങ് സ്‌കൂളുകളിലെ വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഡ്രൈവിങ് ടെസ്റ്റ്‌ ക്യാമറയിൽ പകർത്തണമെന്ന നിയമം മിക്ക സ്ഥലങ്ങളിലും പാലിക്കുന്നില്ല. പരിശോധന നടത്തിയ 60 ടെസ്റ്റ്‌ ഗ്രൗണ്ടുകളിൽ 49 സ്ഥലത്തും ക്യാമറ പ്രവർത്തിക്കുന്നില്ല. തകരാർ പരിഹരിക്കുന്നതിനു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി.

കണ്ണൂർ തോട്ടടയിലും കോഴിക്കോട് പേരാമ്പ്രായിലും ആർടിഒ ഇല്ലാതെയാണ് ഡ്രൈവിങ് ടെസ്റ്റ്‌ നടത്തുന്നത്. മോട്ടോർ വാഹന നിയമങ്ങൾ ഡ്രൈവിങ് സ്കൂളുകൾ പാലിക്കുന്നില്ല. മിക്ക ഡ്രൈവിങ് സ്‌കൂളുകളിലും പരിശീലനം നടത്തുന്നത് യോഗ്യത ഇല്ലാത്തവരാണ്. ഇത് നിരീക്ഷിക്കേണ്ട ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം കൈക്കൂലി വാങ്ങി ഒത്താശ ചെയ്യുന്നു.

Also Read:  സിപിഐ ലോക്കൽ സെക്രട്ടറിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയുടെ ആത്‌മഹത്യാ കുറിപ്പ് കണ്ടെത്തി

വർക്കല ജോയിന്റ് RTO യുടെ ടെസ്റ്റ്‌ ഗ്രൗണ്ട് പ്രവർത്തിക്കുന്നത് സ്വകാര്യ വ്യക്തി ലീസിനെടുത്ത ഭൂമിയിലാണ്. പഠിതാക്കളിൽ നിന്ന് ഡ്രൈവിങ് സ്കൂളുകൾ വഴി കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർക്ക് നൽകുന്നുവെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

Also Read:  പഴവർഗങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കും; ലക്ഷ്യം ലഹരിമുക്ത സംസ്ഥാനം; എം ബി രാജേഷ്

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

1715768607104.jpg 1715768607104.jpg
കേരളം4 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം7 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം8 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം9 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം10 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം11 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം12 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം13 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ