Connect with us

കേരളം

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

Published

on

1715768607104.jpg

ബസ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിന് പുതിയ പദ്ധതി ആരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകളും വെൻഡിംഗ് മെഷീനുകളും സ്ഥാപിച്ച് വിതരണം ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്ന് നിന്ന് പദ്ധതി വിവരണവും നിർദേശങ്ങളും ക്ഷണിക്കുന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം കെഎസ്ആർടിസി അറയിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം

കെഎസ്ആർടിസി ബസ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള പുതിയൊരു സംരംഭം കൂടി ആരംഭിക്കുകയാണ്.

ഇതിൻ്റെ ഭാഗമായി കെഎസ്ആർടിസി ബസ്സുകളിൽ ലഘു ഭക്ഷണം വിതരണം ചെയ്യുന്നതിനായി ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകൾ / വെൻഡിങ് മെഷീനുകൾ സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ള വരിൽ നിന്നും പദ്ധതി വിവരണവും നിർദേശങ്ങളും ക്ഷണിക്കുന്നു.

പദ്ധതിയുടെ വിശദാംശങ്ങൾ:

• ബസ്സ് യാത്രകൾക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങളാകണം ലഭ്യമാക്കേണ്ടത്.

• ലഘുഭക്ഷണങ്ങൾ പാക്കുചെയ്തതും ബസ്സ് പരിതസ്ഥിതിയിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായിരിക്കണം.

• നിർദ്ദേശിച്ച ലഘുഭക്ഷണങ്ങൾ നിർദ്ദിഷ്ട ഗുണനിലവാരവും ശുചിത്വവും പാലിക്കുന്നതായിരിക്കണം.

• ബസ്സുകൾക്കുള്ളിൽ ഷെൽഫ്/ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെഎസ്ആർടിസി നൽകുന്നതായിരിക്കും.

• പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും

ലഘുഭക്ഷണം: പ്രൊപ്പോസലുകൾ സമർപ്പിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ

• പ്രൊപ്പോസലുകൾ മുദ്രവച്ച കവറിൽ തിരുവനന്തപുരത്തെ കെഎസ്ആർടിസി ആസ്ഥാനമായ ട്രാൻസ്പോർട്ട് ഭവനിലെ ഗ്രൗണ്ട് ഫ്ലോറിലെ തപാൽ സെക്ഷനിൽ നേരിട്ടെത്തിക്കേണ്ടതാണ്.

• ഓരോ പ്രൊപ്പോസലും “ലഘുഭക്ഷണ വിതരണത്തിനുള്ള നിർദ്ദേശം – KSRTC ബസ്സുകളിൽ” എന്ന് വ്യക്തമായി അടയാളപ്പെടുത്തി 24.05.2024 വൈകിട്ട് 5 മണിക്ക് മുൻപ് സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി
[email protected] എന്ന ഇ- മെയിലിലോ 9188619384 (എസ്റ്റേറ്റ് ഓഫീസർ ) എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ