Connect with us

കേരളം

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

Published

on

train booking.jpeg

ഓണത്തിന് നാട്ടിലേക്ക് മടങ്ങാൻ റെയിൽവേ റിസർവേഷൻ ആരംഭിച്ചു. ഓണത്തിന് തൊട്ടുമുമ്പുള്ള സെപ്റ്റംബർ 12, 13 തീയതികളിലാണ് നാട്ടിലേക്ക് ഏറ്റവും തിരക്ക് പ്രതീക്ഷിക്കുന്നത്. ഇതിൽ 12ാം തീയതിയിലേക്കുള്ള ബുക്കിങ്ങാണ് ബുധനാഴ്ച തുടങ്ങിയത്. 13ാം തീയതിയിലേക്കുള്ള ബുക്കിങ് വ്യാഴാഴ്ച ആരംഭിക്കും.

12ന് രാവിലെ 6.10ന് എറണാകുളം ഇന്റർസിറ്റി, ഉച്ചക്ക് 3.20ന് യശ്വന്ത്പുർ-കൊച്ചുവേളി എ.സി എക്സ്പ്രസ്, വൈകീട്ട് 4.35ന് മൈസൂരു-കൊച്ചുവേളി എക്സ്പ്രസ് (കെ.എസ്.ആർ സ്റ്റേഷനിലെത്തുന്ന സമയം), രാത്രി എട്ടിന് യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് (പാലക്കാട് വഴി), 8.10ന് കെ.എസ്.ആർ ബംഗളൂരു – കന്യാകുമാരി എക്സ്പ്രസ്, 9.35ന് കെ.എസ്.ആർ ബംഗളൂരു – കണ്ണൂർ എക്സ്പ്രസ് (ഹാസൻ, മംഗളൂരു വഴി) എന്നിവയാണ് ബംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ളത്.

Also Read:  പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ഷിരൂരിലേക്ക്; യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

സെപ്റ്റംബർ 13ന് പ്രതിദിന സർവിസുകളായ എറണാകുളം ഇന്റർസിറ്റി, കന്യാകുമാരി എക്സ്പ്രസ്, യശ്വന്ത്പുർ – കണ്ണൂർ എക്സ്പ്രസ്, കെ.എസ്.ആർ ബംഗളൂരു – കണ്ണൂർ എക്സ്പ്രസ്, മൈസൂരു – കൊച്ചുവേളി എക്സ്പ്രസ് എന്നിവക്കു പുറമെ വൈകീട്ട് ഏഴിന് എസ്.എം.വി.ടി ബംഗളൂരു – കൊച്ചുവേളി ഹംസഫർ എക്സ്പ്രസുമുണ്ട്. കേരള, കർണാടക ആർ.ടി.സി ബസുകൾ ഒരു മാസം മുമ്പാണ് റിസർവേഷൻ തുടങ്ങുക.

Also Read:  വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

ഓണത്തിരക്ക് പരിഹരിക്കാൻ റെയിൽവേയും കേരള, കർണാടക ആർ.ടി.സികളും യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന സമയക്രമത്തിൽ നേരത്തേ സ്പെഷ്യൽ സർവിസുകൾ പ്രഖ്യാപിക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. കോയമ്പത്തൂർ-ബംഗളൂരു ഡബ്ൾ ഡെക്കർ എ.സി ഉദയ് എക്സ്പ്രസ് പൊള്ളാച്ചി വഴി പാലക്കാട്ടേക്ക് നീട്ടുന്നതിന് മുന്നോടിയായുള്ള ട്രയൽ റൺ കഴിഞ്ഞ മാസം നടന്നിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നും അന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240726 155814.jpg 20240726 155814.jpg
കേരളം14 hours ago

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

sathi devi.1.2824427.jpg sathi devi.1.2824427.jpg
കേരളം20 hours ago

കേരളത്തില്‍ പ്രായമായ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു; അഡ്വ. പി സതീദേവി

cloverleaf.jpeg cloverleaf.jpeg
കേരളം21 hours ago

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

h1n12607.jpeg h1n12607.jpeg
കേരളം21 hours ago

സംസ്ഥാനത്ത് എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

20240726 081051.jpg 20240726 081051.jpg
കേരളം22 hours ago

പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ഷിരൂരിലേക്ക്; യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

sct HEART TRANSPLANT.jpg sct HEART TRANSPLANT.jpg
കേരളം5 days ago

ശ്രീചിത്രയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

Meningo encephalite amibienne primitive.JPG Meningo encephalite amibienne primitive.JPG
കേരളം5 days ago

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

644667.jpg 644667.jpg
കേരളം7 days ago

പുഴയിൽ കുടുങ്ങി 2 കുട്ടികൾ, രക്ഷകരായി ഫയർഫോഴ്സ്, കരയ്ക്കെത്തിച്ചത് അതിസാഹസികമായി

20240720 132547.jpg 20240720 132547.jpg
കേരളം7 days ago

കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു

Nipah virus kerala.jpeg Nipah virus kerala.jpeg
കേരളം7 days ago

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം

വിനോദം

പ്രവാസി വാർത്തകൾ