കേരളം
ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്
സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി സംയുക്ത സമര സമിതി. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ കൂറ്റൻ ധർണ നടത്താനാണ് തീരുമാനം. അര ലക്ഷത്തോളം പേർ പ്രതിഷേധ ധർണയിൽ പങ്കെടുക്കുമെന്നു സമര സമിതി അവകാശപ്പെട്ടു.
പരിഷ്കാരത്തിനെതിരായ സമരം ഒരാഴ്ച പിന്നിട്ടു. എന്നാൽ സർക്കാരും സമരക്കാരും വിട്ടുവിഴ്ചയില്ലെന്ന നിലപാടിൽ തന്നെയാണ്.
അതേസമയം ഇന്നും ടെസ്റ്റിനുള്ള സ്ലോട്ട് നൽകാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ടെസ്റ്റ് ഗ്രൗണ്ടുകൾക്ക് സമീപം പ്രതിഷേധം തുടരുമെന്നു സമര സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഇതു കണക്കിലെടുത്തു സുരക്ഷ ഒരുക്കും
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement