Connect with us

വിനോദം

എട്ട് വർഷങ്ങൾക്കിപ്പുറവും പ്രേമത്തോട് ജനങ്ങൾക്ക് പ്രേമം; റീ റിലീസ് കാണാൻ ജനസാഗരം

Published

on

premam re release

സിനിമ എന്നും അതിർത്തികൾക്കതീതമാണ്. എന്നാൽ ചില സിനിമകളാകട്ടെ കാലത്തിനും ആശയങ്ങൾക്കും അതീതമാണ്. അത്തരത്തിലുള്ളൊരു മലയാള ചലച്ചിത്രമാണ് ‘പ്രേമം’ (Premam). അൽഫോൺസ് പുത്രന്റെ സംവിധാനത്തിലിറങ്ങിയ ചിത്രം എട്ട് വർഷങ്ങൾക്കിപ്പുറവും റിലീസ് ദിനത്തെ അതേ ആവേശത്തോടെയും ആഘോഷങ്ങളോടുമാണ് സ്വീകരിക്കപ്പെടുന്നത്.

വീണ്ടും തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം വർഷങ്ങൾക്ക് മുൻപ് ആദ്യമായി തീയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകരുടെ മനം കവർന്നത് എങ്ങനെയാണോ അതേ ഒരനുഭവം തന്നെയാണ് റീ-റിലീസിങ് സമയത്തും പകർന്നേകിയിരിക്കുന്നത്. വാലൻ്റൈൻസ് ദിനത്തോടനുബന്ധിച്ചാണ് തുടർച്ചയായ എട്ട് വർഷങ്ങളിലേത് പോലെ തന്നെ ചിത്രം ഈ വർഷവും പ്രദർശനത്തിനെത്തിയിരിക്കുന്നത്. കേരളത്തിലും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും റിലീസിനെത്തിയ ചിത്രം ഹൗസ്ഫുൾ ഷോകളുമായിട്ടാണ് പ്രദർശനം തുടരുന്നത്. ഏകദേശം അൻപതോളം സ്ക്രീനുകളിലാണ് ചിത്രം റീറിലീസ് ചെയ്തിരിക്കുന്നത്.

premam2

2015ൽ തീയറ്ററുകളിൽ എത്തിയ പ്രേമം മലയാള സിനിമാചരിത്രത്തിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ഒരു ചിത്രമായിരുന്നു. കോടികൾ വാരിക്കൂട്ടിയ ചിത്രം യുവാക്കൾക്കിടയിൽ ഒരു പുതിയ തരംഗം തന്നെ സൃഷ്ടിച്ച് കൾട്ട് ക്ലാസ്സിക് പദവി നേടിയെടുത്തിട്ടുണ്ട്. യുവാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തോട് ഏറെ ചേർന്ന് നിൽക്കുന്ന ഒന്നാണ് പ്രേമത്തിൻ്റെ പ്രമേയം. ഭാഷാപരമായും സാംസ്കാരികപരമായുമുള്ള തടസങ്ങൾ ബാധിക്കാത്ത ചിത്രം തമിഴ്നാട്ടിലും വിജയം കുറിച്ച് ഇരുന്നൂറ് ദിവസം പ്രദർശനം പൂർത്തീകരിച്ചിരുന്നു.

നിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിൻ്റെ കൗമാരം മുതൽ മുന്നോട്ടുള്ള ജീവിതവും ഓരോ കാലഘട്ടത്തിലും വന്നു ചേരുന്ന പ്രണയത്തിൻ്റെ മനോഹര കാഴ്ചകളുമാണ് ചിത്രത്തിൽ പ്രേക്ഷകർക്ക് മുൻപിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഒരു കഥാപാത്രത്തിൻ്റെ പല കാലഘട്ടങ്ങളിലുള്ള വ്യത്യസ്തമായ ലുക്കുകളിൽ എത്തുകയെന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളവും ഏറെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്.

ജോർജിൻ്റെ കൗമാരവും കോളജ് ലൈഫും പിന്നീട് വരുന്ന കാലഘട്ടവുമെല്ലാം ഏറെ തന്മയത്വത്തോടെയും പ്രേക്ഷകരെ രസിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ അവതരിപ്പിച്ചതിലൂടെ നിവിൻ പോളി എന്ന നടനിലെ അഭിനയപാടവത്തിൻ്റെ എന്നും ഉയർത്തിക്കാണിക്കാവുന്ന ഒരു അടയാളം കൂടിയാണ് പ്രേമം എന്ന ചിത്രം.

Sai Pallavi in Premam Malar Nivin Pauly Premam Actress Onlookers Media

മലർ മിസ്സായി എത്തിയ സായ് പല്ലവി ഇന്നും പ്രേക്ഷകരുടെ പ്രിയ കഥാപാത്രമാണ്. പ്രേക്ഷകർക്ക് ഇമോഷണലായിട്ടുള്ള ഒരു അടുപ്പം കൊണ്ടുവരുവാൻ മലർ മിസ്സിന്റെ റോൾ വഹിച്ച പങ്ക് ചെറുതല്ല. പ്രണയത്തിലെ ഏറ്റകുറച്ചിലുകൾ അതിന്റെ പൂർണതയിൽ രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രം തലമുറകളുടെ വ്യത്യാസമില്ലാതെ എല്ലാത്തരം പ്രേക്ഷകരും ഇന്നും ആഘോഷിച്ചുക്കൊണ്ടിരിക്കുകയാണ്. ആദ്യപ്രണയത്തിന്റെ നഷ്ടവും വിരഹവും പിന്നെയും വരുന്ന അവസരങ്ങളുമെല്ലാം പറഞ്ഞ സാർവ്വത്രിക സ്വീകാര്യതയുള്ള വിഷയമാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചത് എന്നതും ഏറെ ശ്രദ്ധാവഹമാണ്.

Also Read:  മമ്മൂട്ടി ഇനി കുഞ്ചമണ്‍ പോറ്റിയല്ല, 'കൊടുമോൺ പോറ്റി'; കഥാപാത്രത്തിന്റെ പേര് തിരുത്തി ഭ്രമയുഗം ടീം

പ്രേമം വീണ്ടും തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയപ്പോൾ അത് പലർക്കും ഈ മനോഹര ചിത്രത്തിന്റെ ബിഗ് സ്ക്രീനിലെ കാഴ്ചകൾ വീണ്ടും ആസ്വദിക്കുവാനുള്ള അവസരമായപ്പോൾ മറ്റ് ചിലർക്ക് മലയാള സിനിമാ പ്രൈതൃകത്തിൽ ഈ ചിത്രം വഹിച്ച പങ്ക് എന്താണെന്ന് നേരിട്ട് കണ്ട് അറിയുവാനുള്ള ഒരു അവസരം കൂടിയാണ് ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അവതരണവും അന്നത്തെ തലമുറ ഏറ്റെടുത്ത ട്രെൻഡുകളും എല്ലാം കൊണ്ടും സമ്പന്നമായ ഈ അൽഫോൺസ് പുത്രേൻ മാജിക് ദൃശ്യചാരുതയാർന്ന കാലങ്ങൾക്ക് അതീതമായ ഒരു ചലച്ചിത്രാനുഭവമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

Also Read:  ഭ്രമയുഗം കാണാന്‍ വരുന്നവരോട് ഒരപേക്ഷയുമായി മമ്മൂട്ടി! ട്രെയിലര്‍ കണ്ടമ്പരന്ന് മലയാളികൾ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240727 105954.jpg 20240727 105954.jpg
കേരളം3 hours ago

സിനിമാക്കാരുടെ കാർ മുഴുവനും തകർന്നു; ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചുവെന്ന് ദൃക്‌സാക്ഷികൾ

ksrtc fire.jpg ksrtc fire.jpg
കേരളം4 hours ago

ഓടിക്കൊണ്ടിരുന്ന KSRTC ബസിന് തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍

gra cap.jpeg gra cap.jpeg
കേരളം4 hours ago

വിദ്യാർഥികളെ കേരളത്തിൽ പിടിച്ചുനിർത്താൻ ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയുമായി സർക്കാർ

20240727 073325.jpg 20240727 073325.jpg
കേരളം6 hours ago

ചികിത്സാപ്പിഴവിനെത്തുടർന്ന് യുവതി മരിച്ച സംഭവം; വിദഗ്ധസമിതിയുടെ റിപ്പോർട്ട് കൈമാറി

20240727 072009.jpg 20240727 072009.jpg
കേരളം6 hours ago

സിനിമ ചിത്രീകരണത്തിനിടെ അപകടം; കാര്‍ തലകീഴായി മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

20240726 155814.jpg 20240726 155814.jpg
കേരളം22 hours ago

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

arjun jithin.jpg arjun jithin.jpg
കേരളം1 day ago

അർജുനായുള്ള ദൗത്യത്തിൽ മറ്റൊരു ജീവൻ അപകടത്തിലാകരുത്; ജിതിന്‍

sathi devi.1.2824427.jpg sathi devi.1.2824427.jpg
കേരളം1 day ago

കേരളത്തില്‍ പ്രായമായ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു; അഡ്വ. പി സതീദേവി

cloverleaf.jpeg cloverleaf.jpeg
കേരളം1 day ago

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

h1n12607.jpeg h1n12607.jpeg
കേരളം1 day ago

സംസ്ഥാനത്ത് എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

വിനോദം

പ്രവാസി വാർത്തകൾ