Connect with us

കേരളം

പൊതുവിദ്യാലയങ്ങളിലെ 500 പ്രീ-സ്‌കൂളുകളെ കൂടി മാതൃക പ്രീ-പ്രൈമറികളാക്കുമെന്ന് വി. ശിവൻകുട്ടി

Screenshot 2023 06 30 165149

ഈ അക്കാദമിക വർഷം പൊതുവിദ്യാലയങ്ങളിലെ 500 പ്രീ-സ്‌കൂളുകളെ കൂടി മാതൃക പ്രീ-പ്രൈമറികളാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തെ എല്ലാ പ്രീ- പ്രൈമറികളിലും സംഘടിപ്പിക്കുന്ന കഥോത്സവം 2023 പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മാതൃഭാഷയിലധിഷ്ഠിതമായ ശാസ്ത്രീയവും മികവുറ്റതുമായ പ്രീ-സ്കൂൾ വിദ്യാഭ്യാസമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നത്. വൈവിധ്യമാർന്ന സാധ്യതകൾ സൃഷ്ടിച്ചുകൊണ്ടാണ് കഥോത്സവം പൂർത്തിയാക്കുക. കഥ പറച്ചിൽ, കഥ വായന , കഥാവതരണം എന്നിവയുടെ വ്യത്യസ്ത സംസ്കാരം വീട്ടിലും പ്രീ- സ്കൂളിലും സൃഷ്ടിക്കുക എന്നത് കഥോത്സവത്തിന്റെ പ്രധാന ലക്ഷ്യമാണന്ന് മന്ത്രി സൂചിപ്പിച്ചു.കുട്ടികളിൽ മികച്ച ഭാഷാ വികാസം ഉറപ്പിച്ച് മറ്റ് വികാസ മേഖലയിലെ ശേഷികൾ വർദ്ധിപ്പിക്കുന്നതിനും കഥോത്സവം സഹായകരമാവും. പ്രീ-പ്രൈമറി കാലഘട്ടത്തിൽ കുട്ടികൾ ആർജിക്കുന്ന ശാരീരിക മാനസിക ശേഷികളുടെ വികാസമാണ് തുടർന്നങ്ങോട്ടുള്ള പഠനത്തെ ബലപ്പെടുത്തുന്നത്. കേരളത്തിലെ പ്രീ-പ്രൈമറി മേഖലയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാകുകയാണ്. ഇതിനകം തന്നെ സംസ്ഥാനത്തെ 650 പ്രീ -പ്രൈമറി സ്‌കൂളുകളെ മാതൃകാ പ്രീ -പ്രൈമറി സ്‌കൂളുകളാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്.

ഈ അക്കാദമിക വർഷാവസാനത്തോടെ വർണക്കൂടാരം പദ്ധതിയിൽ ഉൾപ്പെടുത്തി 500 പ്രീ -പ്രൈമറി സ്‌കൂളുകളെക്കൂടി മാതൃകാ പ്രീ-സ്‌കൂളുകളാക്കി മാറ്റാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പട്ടം ,ഗവ.ജി.എച്ച്.എസ്.എസ് ൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

1715768607104.jpg 1715768607104.jpg
കേരളം11 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം14 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം14 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം16 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം16 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം18 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം19 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം19 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ