Connect with us

കേരളം

അതിവേഗ പാത ബ്രോഡ് ഗേജില്‍ വേണം; ഇ ശ്രീധരന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി 

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് കൊണ്ടുള്ള മെട്രോമാന്‍ ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സര്‍ക്കാര്‍ പ്രതിനിധിയായ കെ വി തോമസ് മുഖേനയാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. ആദ്യം സെമി- ഹൈസ്പീഡും പിന്നീട് ഹൈസ്പീഡും എന്ന തരത്തില്‍ പദ്ധതി നടപ്പാക്കണമെന്നാണ് ശ്രീധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ഇ ശ്രീധരനുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനക്കം വച്ചത്. സംസ്ഥാനത്ത് കെ റെയില്‍ പദ്ധതി എങ്ങനെ നടപ്പാക്കാം എന്നതിനെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ തേടിയാണ് കെ വി തോമസ് ശ്രീധരനെ കണ്ടത്. കെ റെയില്‍ പദ്ധതിയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കാമെന്ന് പറഞ്ഞാണ് അന്ന് ഇരുവരും പിരിഞ്ഞത്. തുടര്‍ന്ന് കെ റെയില്‍ പദ്ധതി വേണ്ടായെന്ന് പറഞ്ഞിട്ടില്ലെന്നും ഭേദഗതികളോടെ നടപ്പാക്കണമെന്നാണ് മുന്‍പ് പറഞ്ഞതെന്നുമാണ് ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഇ ശ്രീധരന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

തുടക്കത്തില്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി നടപ്പാക്കാനാണ് ശ്രീധരന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് ഹൈ സ്പീഡിലേക്ക് മാറ്റണം. സില്‍വര്‍ ലൈനിനെ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ കൂടുതല്‍ പ്രയോജനം ലഭിക്കുകയുള്ളൂ. സംസ്ഥാനത്തിന് പുറത്തേയ്ക്കും യാത്ര ചെയ്യാന്‍ കഴിയുന്നവിധം സംവിധാനം ഒരുക്കണം. ഇതിന് കെ- റെയില്‍ പദ്ധതി ബ്രോഡ്‌ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ പ്രയോജനം ചെയ്യുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

1715768607104.jpg 1715768607104.jpg
കേരളം11 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം14 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം15 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം16 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം17 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം18 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം19 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം20 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ