കേരളം
നവകേരള സദസ്; എറണാകുളത്തെ മൂന്ന് മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് ഇന്ന് അവധി
എറണാകുളം ജില്ലയിൽ നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് അവധി. ഇന്ന് അങ്കമാലി, ആലുവ, പറവൂര്‍ നിയോജക മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം, വൈപ്പിന്‍, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധിയായിരിക്കും.ഗതാഗത തിരക്ക് മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പകരം മറ്റൊരു അവധി ദിനത്തില്‍ ക്ലാസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലും നാളെ സ്കൂളുകള്‍ക്ക് അവധിയാണ്. റവന്യു ജില്ലാ സ്കൂള്‍ കലോത്സവം പ്രമാണിച്ചാണ് അവധി. പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായി ക്രമീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിഎച്ച്എസ് സി, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കും നാളത്തെ അവധി ബാധകമാണ്.