Connect with us

കേരളം

കേരള സ്വർണവിപണി നിശ്ചലമാകും, വ്യാപാരികൾ സമരത്തിലേക്ക്

Published

on

അനിശ്ചിതകാല സമരത്തിനിറങ്ങാന്‍ ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. സ്വർണാഭരണങ്ങളിൽ പഴയ ഹാൾമാർക്കിംഗ് മുദ്ര മായ്ച്ച് പുതിയ ഹാൾമാർക്കിംഗ് മുദ്ര (എച്ച് യു ഐ ഡി) പതിപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിലെ അപാകതകൾ പരിഹരിക്കണമെന്നും, 6 മാസത്തെ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സമരം.

UPDATE: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധന | Gold Price | 29-03-2023

ഇതിന്റെ ഭാഗമായി ഏപ്രിൽ 1 ന് ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കരിദിനം ആചരിക്കുമെന്നും ഏപ്രിൽ 3 ന് കൊച്ചി ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർസ് ഓഫീസിനു മുന്നിൽ ധർണ നടത്തുമെന്നും ഏപ്രിൽ 5 ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തുമെന്നും സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.

സ്വർണ വ്യാപാര മേഖലയിലെ ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹാൾമാർക്കിങ് യുണീക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി.) നിർബന്ധമാക്കുന്നത്. എന്നാൽ നിലവിൽ ഒരു ആഭരണത്തിൽ നിന്നും ഹാൾമാർക്ക് മുദ്ര മായ്ച്ച് പുതിയ മുദ്ര പതിപ്പിക്കുമ്പോൾ 2 മില്ലിഗ്രാം മുതൽ 5 മില്ലിഗ്രാം വരെ സ്വർണം നഷ്ടപ്പെടുന്നു. ഇത് ലക്ഷക്കണക്കിന് ആഭരണത്തിലാവുമ്പോൾ വലിയ നഷ്ടമാണ് വ്യാപാരികൾക്കുണ്ടാവുക എന്ന് അഡ്വ. എസ്. അബ്ദുൽ നാസർ വ്യക്തമാക്കുന്നു.

ALSO READ: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് | Gold Price 27-03-2023

ഈ കാരണത്താൽ, ബിഐഎസ് നിബന്ധന അനുസരിച്ച് ഹാൾമാർക്കിങ് മുദ്ര പതിപ്പിച്ച ആഭരങ്ങൾ വിറ്റഴിക്കാൻ അനുവദിക്കണമെന്നതാണ് ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ ആവശ്യമെന്നും ഇത് സംബന്ധിച്ച നിവേദനം കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന് നൽകിയതായും അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.

രാജ്യത്തെ സ്വർണാഭരണ വിപണിയുടെ നാലിലൊന്ന് വിഹിതമാണ് കേരളത്തിലുള്ളത്. കേരളത്തിലെ ചെറുതും വലുതുമായ വ്യാപാരികൾക്ക് കനത്ത നഷ്ടമാകും പഴയ ഹാൾമാർകിങ് മുദ്ര മായ്ച്ച് പുതിയവ പതിപ്പിക്കുമ്പോൾ. അതിനാൽ ഹാൾമാർക്ക് എച്ച് യു ഐ ഡി ചെയ്തു മാറുന്നതിനുള്ള വളരെ ന്യായമായ സാവകാശം മാത്രമാണ് ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

1715768607104.jpg 1715768607104.jpg
കേരളം4 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം6 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം7 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം8 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം9 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം10 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം11 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം12 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ