Connect with us

കേരളം

പാലാ ന​ഗരസഭയിൽ ഇയർ പോഡ് കാണാനില്ല, ഇടത് മുന്നണി കൗൺസിലർമാർ സംശയമുനയിൽ

Screenshot 2024 01 23 165111

പാലാ നഗരസഭയിലെ ഇടതു കൗൺസിലറുടെ മുപ്പതിനായിരം രൂപ വിലയുള്ള ഇയർ പോഡ് മോഷണം പോയ സംഭവത്തിൽ വെട്ടിലായി ഇടതുമുന്നണി. ഇയർ പോഡ് മോഷണവുമായി ബന്ധമില്ലെന്നും യഥാർഥ കള്ളനെ കണ്ടെത്താൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കത്ത് നൽകിയതോടെ സ്വന്തം പക്ഷത്തെ കൗൺസിലർമാർ തന്നെ സംശയ നിഴലിലായതിന്റെ ആശങ്കയിലാണ് പാലായിലെ ഇടതു  നേതൃത്വം.  മാണി ഗ്രൂപ്പ് കൗൺസിലർ ജോസ് ചീരങ്കുഴിയുടേതാണ് ഇയർ പോഡ്. മുപ്പതിനായിരം രൂപ വിലയുള്ള ഇയർ പോഡ് കാണാതായതാണ് ന​ഗരസഭയിലെ ഇപ്പോഴത്തെ ചൂടുള്ള വിഷയം.

Also Read:  ഗ്രാറ്റുവിറ്റി കേസുകൾ തീർപ്പാക്കാൻ സംസ്ഥാനത്ത് പൊതു അദാലത്ത് ഉടൻ: മന്ത്രി വി ശിവൻകുട്ടി

തന്റെ ഇയർ പോഡ് കട്ട കൗൺസിലർക്കെതിരെ മുഴുവൻ തെളിവുകളും കൈയിലുണ്ടെന്നാണ് മാണി ഗ്രൂപ്പ് കൗൺസിലർ ജോസ് ചീരങ്കുഴി  അവകാശപ്പെടുന്നത്. എന്നാൽ സ്വന്തം മുന്നണി വെട്ടിലായിട്ടും സസ്പെൻസ് പൊളിക്കാൻ തയാറാകുന്നുമില്ല ജോസ് എന്നതാണ് ശ്രദ്ധേയം. അതേസമയം, ഇയർ പോഡ് കാണാതായ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. പാലാ ന​ഗരസഭയിൽ ഇടതുമുന്നണിയിലെ ധാരണപ്രകാരം പുതിയ വൈസ് ചെയർമാനെ തെരഞ്ഞെടുക്കുന്ന ദിവസമാണിന്ന്. ഫെബ്രുവരി മൂന്നിന് പുതിയ ചെയർമാനും വരും. കേരള കോൺ​ഗ്രസ് മാണി ​ഗ്രൂപ്പിനാണ് പുതിയ ചെയർമാൻ സ്ഥാനം കിട്ടേണ്ടത്. എന്നാൽ ഫെബ്രുവരി മൂന്നിന് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത വരൂവെന്നാണ് ജോസ് ചീരങ്കുഴി പറയുന്നത്. ആരാണ് കട്ടതെന്ന് ഫെബ്രുവരി മൂന്നിന് ശേഷം പറയാമെന്നും ജോസ് പറയുന്നു. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്വന്തം പക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തുമ്പോഴും ഫെബ്രുവരി മൂന്ന് വരെ സസ്പെൻസ് നിറച്ച് കാത്തിരിക്കുകയാണ് ജോസ് ചീരങ്കുഴി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

1715768607104.jpg 1715768607104.jpg
കേരളം3 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം6 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം7 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം8 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം9 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം10 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം11 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം11 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ