Connect with us

കേരളം

സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്  ഡിസംബർ 12 ന്

Published

on

QT haryana election

സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഡിസംബർ 12 നു ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ   എ ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6  വരെയാണ്. സമ്മതിദായകർക്ക് വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള SSLC ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ  ഉപയോഗിക്കാം.

വോട്ടെണ്ണൽ ഡിസംബർ 13 ന് രാവിലെ 10 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും.14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക്  പഞ്ചായത്ത്, 24  ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 114 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 47 പേർ സ്ത്രീകളാണ്.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ അന്തിമ വോട്ടർ പട്ടികയിൽ ആകെ 143345 വോട്ടർമാരാണുള്ളത്. 67764 പുരുഷന്മാരും 75581 സ്ത്രീകളും. വോട്ടർ പട്ടിക www.sec.kerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്.

Also Read:  നവകേരള ബസ്സിന് നേരെ ഷൂ ഏറ്; കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു

വോട്ടെടുപ്പിന് 192 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം പൂർത്തിയായി. ബാലറ്റ് പേപ്പറുകൾ അച്ചടിച്ച് വരണാധികാരികൾക്ക് കൈമാറി. വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് സാധനങ്ങൾ തിങ്കളാഴ്ച ഉച്ചക്ക് 12ന് മുൻപ് സെക്ടറൽ ഓഫീസർമാർ അതാതു പോളിംഗ് ബൂത്തുകളിൽ എത്തിക്കും, ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിൽ ഹാജരായി  അവ കൈപ്പറ്റണം. മോക്ക് പോൾ വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് നടത്തും.ക്രമ സമാധാനപാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌ന ബാധിത ബൂത്തുകളിൽ  വീഡിയോഗ്രഫിയും പ്രത്യേക പോലീസ് സുരക്ഷയും ഏർപ്പെടുത്തും.

വോട്ടെണ്ണൽ ഫലം  www.sec.kerala.gov.in  സൈറ്റിലെ TREND ൽ ലഭ്യമാകും.സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകണക്ക് അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിക്കാണ് നൽകേണ്ടത്. അവ www.sec.kerala.gov.in സൈറ്റിൽ ഓൺലൈനിലൂടെ സമർപ്പിക്കാം. ഫല പ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ഈ അവസരമുള്ളത്.

Also Read:  തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചുകയറി; കടയുടമ മരിച്ചു

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ ജില്ലാടിസ്ഥാനത്തിൽ

തിരുവനന്തപുരം              – അരുവിക്കര ഗ്രാമ പഞ്ചായത്തിലെ  09 മണമ്പൂർ
കൊല്ലം                         – തഴവ ഗ്രാമ പഞ്ചായത്തിലെ 18 കടത്തൂർ കിഴക്ക്
– പോരുവഴി ഗ്രാമ പഞ്ചായത്തിലെ 15 മയ്യത്തും കര
– ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിലെ 20 വിലങ്ങറ
– കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ  08വായനശാല
പത്തനംതിട്ട                   – മലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ 12കാഞ്ഞിരവേലി
– റാന്നി ഗ്രാമ പഞ്ചായത്തിലെ 07പുതുശ്ശേരിമല കിഴക്ക്
ആലപ്പുഴ                       –  കായംകുളം നഗരസഭയിലെ 32 ഫാക്ടറി
– ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ 01 തിരുവൻ വണ്ടൂർ
കോട്ടയം                        – ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11 കുറ്റിമരം പറമ്പ്
– കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 01ആനക്കല്ല്
– കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 04 കൂട്ടിക്കൽ
– വെളിയന്നൂർ ഗ്രാമ പഞ്ചായത്തിലെ 10 അരീക്കര
– തലനാട് ഗ്രാമ പഞ്ചായത്തിലെ 04 മേലടുക്കം
ഇടുക്കി                         – ഉടുമ്പൻചോല ഗ്രാമ പഞ്ചായത്തിലെ10 മാവടി
– കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ 07 നെടിയ കാട്
എറണാകുളം                   – വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്തിലെ 10 വരിക്കോലി
– രാമമംഗലം ഗ്രാമ പഞ്ചായത്തിലെ  13 കോരങ്കടവ്
തൃശൂർ                          – മാള  ഗ്രാമ പഞ്ചായത്തിലെ  14 കാവനാട്
പാലക്കാട്                     – പാലക്കാട് ജില്ലാ പഞ്ചായത്തിലെ  24 വാണിയംകുളം
– ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 07 പാലാട്ട്  റോഡ്
– മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ 06 കണ്ണോട്
– പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ 14 തലക്കശ്ശേരി
– തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ  11 പള്ളിപ്പാടം
– വടക്കഞ്ചേരി  ഗ്രാമപഞ്ചായത്തിലെ 06 അഞ്ചു മൂർത്തി
മലപ്പുറം                        – ഒഴൂർ ഗ്രാമ പഞ്ചായത്തിലെ 16 ഒഴൂർ
കോഴിക്കോട്                   – വാണിമേൽ ഗ്രാമ പഞ്ചായത്തിലെ 14 കോടിയൂറ
– വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 16 ചല്ലിവയൽ
– മടവൂർ ഗ്രാമ പഞ്ചായത്തിലെ 05 പുല്ലാളൂർ
– മാവൂർ ഗ്രാമ പഞ്ചായത്തിലെ 13 പാറമ്മൽ
വയനാട്                        – മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ 03 പരിയാരം
കണ്ണൂർ                         – പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ 10 ചൊക്ലി
കാസർഗോഡ്                  – പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ 22 കോട്ടക്കുന്ന്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

1715768607104.jpg 1715768607104.jpg
കേരളം21 mins ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം3 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം4 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം5 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം6 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം7 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം8 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം9 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ