തദ്ദേശീയ പ്രതിരോധ ഉൽപാദന ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി 65,000 കോടി രൂപയുടെ യുദ്ധവിമാനങ്ങൾ കരാർ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. LCA MARK- 1A വിഭാഗത്തിൽപ്പെട്ട 97 യുദ്ധവിമാനങ്ങൾക്കായുള്ള കരാറാണ് എച്ച്എഎല്ലിന് ലഭിച്ചത്....
ലോകത്തുള്ള മുഴുവൻ മലയാളികളുടെയും മങ്ങാത്ത മനുഷ്യസ്നേഹത്തിന്റെ കൈപിടിച്ച് അബ്ദുൽ റഹീം ഇനി ജീവിതത്തിലേക്ക് തിരികെയെത്തും. സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുകയെന്ന വമ്പൻ ലക്ഷ്യത്തിലേക്ക് മലയാളികൾ ഒരുമനസ്സോടെ...
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ചില ജില്ലകളിൽ മഴ മുന്നറിയിപ്പായും മറ്റുചില ജില്ലകളിൽ കനത്ത താപനിലയുടെ പേരിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 375 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം NL 779092 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. NJ 323061 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ...
വര്‍ഷങ്ങളായി ഏഷ്യാനെറ്റ് ന്യൂസിന്റെ മുഖമായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ ബിമൽ റോയ് അന്തരിച്ചു. 52 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ നടക്കും. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ...
എറണാകുളം കോതമംഗലത്ത് കിണറ്റിൽ കാട്ടാന വീണിട്ട് പത്ത് മണിക്കൂർ ആയിട്ടും ഇതുവരെ രക്ഷിക്കാനായിട്ടില്ല. സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത് ഇന്ന് പുലർച്ചെ കാട്ടാന വീണത്. ആനയെ രക്ഷിക്കാൻ വനം വകുപ്പ് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നെങ്കിലും...
കനത്ത് ചൂടിന് ആശ്വാസമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴയെത്തുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ...
പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം വെള്ളത്തിൽ മുങ്ങിയ മൂന്നാമത്തെ ആളും മരിച്ചു. ചെർപ്പുളശേരി സ്വദേശിനി റിസ്വാന (19), കൊടുവാളിപ്പുറം സ്വദേശി ബാദുഷ (20), കരിവാരക്കുണ്ട് സ്വദേശി ദീമ മെഹ്ബ (20) എന്നിവരാണ് മരിച്ചത്....
സംസ്ഥാനത്ത് വീണ്ടും സ്വർണവില സർവകാല റെക്കോർഡിൽ. പവന് ഇന്ന് 800 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ആദ്യമായി 53000 ത്തിന് മുകളിലെത്തി വിപണി നിരക്ക്. അന്താരാഷ്ട്ര സ്വർണ്ണവില 2383 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്...
സംസ്ഥാനത്ത് സ്വർണ വില വീണ്ടും സർവകാല റെക്കോഡിൽ. 80 രൂപ ഉയര്‍ന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഏപ്രിലിൽ ഇതുവരെ...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ ആര്‍ക്കാണ് വിജയ സാധ്യത എന്നതില്‍ മനോരമ ന്യൂസും വോട്ടേഴ്സ് മൂഡ് റിസര്‍ച്ചും നടത്തിയ അഭിപ്രായ സര്‍വ്വെയിലാണ് കേരളത്തിലെ വിജയസാധ്യതകള്‍ പ്രവചിക്കുന്നത്. തിരുവനനന്തപുരത്ത് ശശി തരൂര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് സര്‍വ്വെ...
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതാക്കളുടെ വമ്പൻനിര കേരളത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും 15ന് പ്രചാരണത്തിനെത്തുന്നും. അന്ന് വൈകിട്ട് കോഴിക്കോട് ഭരണഘടനാ സംരക്ഷണ റാലിയിൽ പങ്കെടുത്തുകൊണ്ടാണ് രാഹുൽ പ്രചാരണത്തിന് തുടക്കമിടുന്നത്....
സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് അബ്ദുറഹീമിന്റെ മോചനത്തിനായി ഇനി അവശേഷിക്കുന്നത് നാല് ദിവസം മാത്രം. മോചനത്തിനായി 17 കോടിയിലധികം രൂപയാണ് നല്‍കാനുള്ളത്. പെരുന്നാള്‍ ദിനമായ ഇന്നലെ മാത്രം അബ്ദുറഹീമിനായി അഞ്ച് കോടി...
പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം. പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്. തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഇദ്ദേഹം കഴിഞ്ഞ 40 കൊല്ലമായി പ്രവര്‍ത്തിച്ച് വന്നത്...
അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ ദമ്പതികളെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. നവീന്‍ തോമസ്, ഭാര്യ ദേവി,...
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഇന്നും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. രാത്രി പതിനൊന്നര വരെ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തെക്കൻ...
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍...
സംസ്ഥാനത്ത് കനത്ത ചൂടിൽ തയ്യൽകട ഉടമയുടെ ഇരുകാലുകൾക്കും സാരമായി പൊള്ളലേറ്റു. കണ്ണൂരില്‍ ചെറുപുഴ തിരുമേനിയിൽ വച്ചായിരുന്നു സംഭവം. കനത്ത ചൂടിൽ ബസിറങ്ങി റോഡിലൂടെ ചെരുപ്പിടാതെ ഷോപ്പിലേക്ക് നടന്ന തയ്യൽക്കട ഉടമ കരുവഞ്ചാൽ പള്ളിക്കവല സ്വദേശി എം...
സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിനല്‍കിയിരിക്കുന്നത്. ഇ പോസ് മെഷീന്റെ സർവർ തകരാറിലായതോടെയാണ് ഇന്നും റേഷൻ വിതരണം തടസപ്പെട്ടത്. രാവിലെ...
മദ്രസ അധ്യാപകൻ റിയാസ് മൗലവി വധം, മൂന്ന് പ്രതികളെയും വെറുതെവിട്ടു. മൂന്ന് പ്രതികളും ആർഎസ്എസ് പ്രവർത്തകരായിരുന്നു. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ആർഎസ്എസ് പ്രവർത്തകർ വീട്ടിലെത്തി കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പ്രതികളുടെ പങ്ക് തെളിയിക്കാൻ...
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം വഹിച്ച് പോലീസ് സംഘം ഉൾക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം. റിപ്പൺ പരപ്പൻപാറ കോളനി മിനി(35)യുടെ മൃതദേഹമാണ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘമെത്തി നിലമ്പൂർ പോത്തുകല്ലിൽ എത്തിച്ചത്....
സംസ്ഥാനത്ത് ബൂത്ത് പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംവദിക്കും. വൈകിട്ട് ആറ് മണിയോടെയാകും ഓഡിയോ കോൺഫറൻസിലൂടെ സംവദിക്കുക. എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണവും നിർത്തിവച്ച് സ്ഥാനാർത്ഥി ഉൾപ്പെടെ മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും പരിപാടിയിൽ പങ്കെടുക്കണമെന്നാണ് ആഹ്വാനം....
അറബിക്കടലില്‍ കടല്‍ക്കൊള്ളക്കാരെ നേരിട്ട് ഇറാനിയന്‍ മത്സ്യബന്ധന കപ്പലിനെ സുരക്ഷിതമാക്കി ഇന്ത്യന്‍ നാവികസേന. കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ഇറാനിയന്‍ മത്സ്യബന്ധന കപ്പല്‍ (എഫ്വി) ട്രാക്കുചെയ്യാന്‍ ഇന്ത്യന്‍ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ വ്യാഴാഴ്ച പുറപ്പെടുകയും വെള്ളിയാഴ്ച വൈകിട്ടോടെ നാവികസേന വിജയകരമായി...
സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുന്നവരെ വലച്ച് ഇന്നലെ വമ്പന്‍ കുതിപ്പുമായി സര്‍വകാല റെക്കോഡിലേക്ക് കത്തിക്കയറിയ വില ഇന്നല്പം താഴേക്കിറങ്ങി. പവന് 200 രൂപ കുറഞ്ഞ് വില 50,200 രൂപയായി. 25 രൂപ താഴ്ന്ന് 6,275 രൂപയാണ് ഗ്രാം...
ഏപ്രില്‍ ഒന്ന് വരെ സംസ്ഥാനത്ത് കനത്ത് ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സാഹചര്യത്തിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍,...
പത്തനംതിട്ട അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തിന്റെ ദുരൂഹത നീക്കാൻ പൊലീസ്. മരിച്ച അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ ഫൊറൻസിക് പരിശോധനയിലൂടെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി മൊബൈലുകൾ വിദഗ്ധ പരിശോധനകൾക്ക് അയക്കും. ഹാഷിമിന്റെ മൃതദേഹം ഇന്നലെ...
ആടുജീവിതം വ്യാജ പതിപ്പ് അപ്ലോഡ് ചെയ്തത് കാനഡയിൽ നിന്ന്. മലയാളികളെ കേന്ദ്രീകരിച്ച് സൈബർസെൽ അന്വേഷണം നടത്തുകയാണ്. ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് ചിത്രം പകർത്തിയതായും സംശയമുണ്ട്. മലയാളികളുടെ വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകൾ സൈബർസെല്ലിന്റെ നിരീക്ഷണത്തിലാണ്. ഐപിടിവി പ്ലാറ്റ്ഫോം...
വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും. മേയ് മാസം തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിക്കും. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി നടത്തിവന്ന ആർബിട്രേഷൻ നടപടികൾ ഒത്തുതീർത്തെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. വിഴിഞ്ഞം രാജ്യാന്തര...
ബെന്യാമിന്റെ ആടുജീവിതം ബ്ലെസ്സി ചലച്ചിത്രമാക്കിയപ്പോൾ നമ്മുടെയിടയിൽ ഒരു ചോദ്യമുയർന്നു, ഏതാണ് മുന്നിൽ നിൽക്കുന്നത് പുസ്തകമോ സിനിമയോ? ആദ്യത്തേത് കഥാകാരന്റെയും ചലച്ചിത്രം സംവിധായകന്റെയും ആവിഷ്കാര സ്വാതന്ത്ര്യമാണ്. പുസ്തകമാണെങ്കിലും സിനിമയാണെങ്കിലും അതിൽ അല്പം ഫാന്റസി ചേർക്കേണ്ടതായി വരും. എന്റെ...
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍മന്ത്രിയുമായ കെ.കെ ശൈലജയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്ഹാസന്. ഇന്ത്യയെ നിലനിര്‍ത്താനുള്ള പോരാട്ടത്തിലെ മുഖ്യകണ്ണിയാണ് കെ.കെ ശൈലജയെന്ന് കമല്ഹാസന് പറഞ്ഞു. കോവിഡ് കാലത്ത്...
അടൂർ കെപി റോഡിൽ പട്ടാഴിമുക്കിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം ആത്മഹത്യയെന്ന് പ്രാഥമിക സൂചന. കാറിലുണ്ടായിരുന്ന തുമ്പമൺ ഗവ. ഹൈസ്കൂളിലെ അദ്ധ്യാപിക കായംകുളം ചിറക്കടവം ഡാഫൊഡിൽസിൽ അനുജ (38), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട്...
വാഹന ഇന്‍ഷുറന്‍സ് നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ കമ്പനികള്‍ തീരുമാനിക്കും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡിവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്.ഡി.എ.ഐ) നിശ്ചയിക്കുന്ന താരിഫുകള്‍ അതോടെ ഇല്ലാതാകും. വാഹനങ്ങളുടെ ഇനം, ക്യുബിക് കപ്പാസിറ്റി (സി.സി.), കയറ്റാവുന്ന ഭാരം,...
പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. ആരോഗ്യ...
തിരുവനന്തപുരം നെയ്യാറ്റിൻകര കൊടങ്ങാവിള ടൗണിൽ നടന്ന കൊലപാതകത്തിൽ നാലുപേർ പൊലീസ് പിടിയിൽ. ഒന്നാം പ്രതി വെൺപകൽ പട്ട്യക്കാല പട്ട്യക്കാല പുത്തൻവീട് ജെ.എസ്. ഭവനിൽ ജെ.എസ്. ജിബിൻ(25), നെല്ലിമൂട് പെരുങ്ങോട്ടുകോണം കണ്ണറവിളയിൽ മനോജ്(19), ചൊവ്വര ചപ്പാത്ത് ബഥേൽ...
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് പൊതു അവധി പ്രഖ്യാപിച്ചത്. സർക്കാർ ഓഫിസുകൾ,...
ഈ വര്‍ഷത്തെ സമ്മര്‍ ബമ്പര്‍ ലോട്ടറി ഓട്ടോ ഡ്രൈവർ നാസറിന്. കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ കാർത്തിക പുരത്തെ ഓട്ടോ റിക്ഷ ഡ്രൈവർക്ക് സമ്മർ ബംപറായ പത്തു കോടി അടിച്ചു. നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിലാണ്...
തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടുവളപ്പിലെ മലിന ജലടാങ്കില് നിന്നും പശുക്കുട്ടിയെ കുളിപ്പിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീണ് ഗൃഹനാഥന്‍മരിച്ചു. ബാലരാമപുരം ചാവടിനട, കട്ടച്ചക്കുഴി, വാറുവിളാ വീട്ടില്‍ സെബാസ്റ്റ്യന്‍ (50) മരിച്ചു. മലിന ജലം ഒഴുക്കിവിടുന്ന സ്ലാബിന് മുകളില്‍ നിന്നു...
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണ മരണം. വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്. മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ...
കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. 15ഉം 12ഉം വയസുള്ള പെണ്മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിന് സമീപവുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി സുമേഷിനെ (42) ആണ് വീടിന് അടുത്ത്...
നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ ആദിത്യൻ(23) എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചംഗ സംഘമെത്തിയ മാരുതി ആൾട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷിനെയാണ് മരിച്ച നിലയിൽ...
ഈ വര്‍ഷത്തെ സമ്മര്‍ ബമ്പര്‍ ലോട്ടറി പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം SC 308797 എന്ന ടിക്കറ്റിന്. പയ്യന്നൂര്‍ രാജരാജേശ്വരി ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റാണിത്. പത്തുകോടി രൂപയാണ് ഇത്തവണ ഒന്നാംസമ്മാനമായി ലഭിക്കുക. രണ്ടാംസമ്മാനമായ 50 ലക്ഷം...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത ചൂടിന് ആശ്വാസമായി മാർച്ച് 30-വരെ വേനൽ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത....
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന ‘മാസപ്പടി’ കേസില്‍ ആദായനികുതി വകുപ്പിന്റെയും അന്വേഷണം. പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി. കൊച്ചി യൂണിറ്റില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ അഭിരാമിയുടെ ആത്മഹത്യയിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. അഭിരാമിയെ...
ദേശീയ അന്വേഷണ ഏജന്‍സിക്ക് പുതിയ മേധാവിയെ നിയമിച്ചു. ഐപിഎസ് ഓഫീസറായ സദാനന്ദ് വസന്ത് ആണ് എന്‍ഐഎയുടെ പുതിയ മേധാവി. നിലവിലെ മേധാവി ദിന്‍കര്‍ ഗുപ്തയുടെ കാലാവധി ഈ മാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. 1990...
ടിവി സീരിയല്‍ നിര്‍മ്മിക്കാന്‍ വേണ്ടിയെന്ന് പറഞ്ഞ് വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ സംവിധായകനെതിരെ കൊച്ചിയില്‍ പൊലീസ് കേസ് എടുത്തു. നിരവധി സീരിയലുകളുടെ സംവിധായകനും ബിജെപി നേതാവുമായ സുജിത് സുന്ദറിനെതിരെയാണ് കോടതിയുടെ നിര്‍ദേശ പ്രകാരം ഹില്‍ പാലസ്...
പ്രായപൂര്‍ത്തിയാകാത്ത മകന് സ്കൂട്ടര്‍ ഓടിക്കാന്‍ കൊടുത്ത ആര്‍സി ഉടമയായ അമ്മയ്ക്ക് 50000 രൂപ പിഴ ചുമത്തി. തളിപ്പറമ്പ് കാക്കാഞ്ചാലിലെ പുതിയകത്ത് വീട്ടില്‍ പി.റഹ്മത്തിനാണ് തളിപ്പറമ്പ് പോലീസാണ് പിഴ ചുമത്തിയത്. വാഹനത്തിന്റെ ആര്‍സി ഉടമ റഹ്മത്താണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ്...
ചരക്കുകപ്പല്‍ ഇടിച്ച് അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം തകര്‍ന്നതിനെത്തുടര്‍ന്ന് നദിയില്‍ വീണ് കാണാതായ ആറുപേരും മരിച്ചതായി അനുമാനിക്കപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കായുള്ള തിരച്ചിലും അധികൃതര്‍ അവസാനിപ്പിച്ചു. പാലം തകര്‍ന്നപ്പോള്‍ കാണാതായ നിര്‍മാണ തൊഴിലാളികളായിരുന്നു ആറുപേരും. തിരച്ചില്‍ തുടങ്ങി...
വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല എന്ന നിബന്ധന പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. വ്യാപാര സ്ഥാപനങ്ങളിലും വില്‍പ്പന നടന്ന സാധനങ്ങള്‍ തിരിച്ചെടുക്കില്ലെന്ന് കടകളിലും ബില്ലുകളിലും പ്രദര്‍ശിപ്പിക്കുന്നതിനെതിരെയാണ് കോടതി ഉത്തരവ്. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് ഡോക്ടർ അഭിരാമി ബാലകൃഷ്ണനാ(30)ണ് മരിച്ചത്. വെള്ളനാട് ഭഗവതിക്ഷേത്രത്തിനു സമീപം അഭിരാമത്തിൽ മുൻ റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരൻ ബാലകൃഷ്ണന്റെയും രമാദേവിയുടെയും...