Connect with us

സാമ്പത്തികം

10 കോടി സമ്മര്‍ ബമ്പര്‍ ലോട്ടറി ഓട്ടോ ഡ്രൈവർ നാസറിന്

Published

on

20240328 133357.jpg

ഈ വര്‍ഷത്തെ സമ്മര്‍ ബമ്പര്‍ ലോട്ടറി ഓട്ടോ ഡ്രൈവർ നാസറിന്. കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ കാർത്തിക പുരത്തെ ഓട്ടോ റിക്ഷ ഡ്രൈവർക്ക് സമ്മർ ബംപറായ പത്തു കോടി അടിച്ചു. നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് സമ്മർ ബമ്പർ ഭാഗ്യവാനെ കണ്ടെത്തിയത്. ആലക്കോട് കാർത്തികപുരം സ്വദേശിയായ നാസറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കാർത്തികപുരത്തെ രാജരാജേശ്വര ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം. കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറാണ് നാസർ. ചൊവ്വാഴ്‌ച്ച രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തതെന്ന് ഏജന്റ് രാജു പറഞ്ഞു.

കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറാണ് നാസർ. നറുക്കെടുപ്പിന്റെ തലേദിവസം രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തതെന്ന് ഏജന്റ് രാജു പറയുന്നു. 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ടA 177547 എന്ന ടിക്കറ്റിനാണ്.

Also Read:  സമ്മര്‍ ബമ്പര്‍ ലോട്ടറി പ്രഖ്യാപിച്ചു; സമ്മാനം ലഭിച്ച ടിക്കറ്റുകളുടെ പൂർണ്ണ വിവരങ്ങൾ

വൈകുന്നേരം ആറ് മണിക്കാണ് ഇവിടെ വന്നത്. ആ സമയത്ത് SC 308797 എന്ന നമ്പർ ഇവിടെ ഉണ്ടായിരുന്നു. തിരിച്ച് പോയി ഏഴര ആയപ്പോൾ വീണ്ടും വന്നു. അപ്പോഴും ടിക്കറ്റ് ഇവിടെ ഉണ്ട്. ഇതാരും കൊണ്ടും പോയില്ലേയെന്ന് രാജുവിനോട് ചോദിച്ചതിനു ശേഷമാണ് ടിക്കറ്റ് എടുത്തത്. കറക്ട് വീഴുകയും ചെയ്തു. ദൈവത്തിന്റെ കളിയാണിത്, എന്നാണ് അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയതിനെ കുറിച്ചു നാസർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Also Read:  സ്വര്‍ണവില വീണ്ടും ഉയരത്തിലേക്ക്; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 440 രൂപ

ബമ്പർ അടിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് നാസർ ടിക്കറ്റ് എടുത്തത് എന്നാണ് ഏജന്റ് രാജുവും പറയുന്നത്.. ‘ഒരു ടിക്കറ്റേ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഈ ടിക്കറ്റിന് അടിക്കാൻ സാധ്യതയുണ്ടെന്ന് നാസർ പറഞ്ഞിട്ട് പോയി. പത്ത് മിനിറ്റ് കഴിഞ്ഞ് വീണ്ടും വന്നപ്പോൾ ടിക്കറ്റ് ഇവിടെ തന്നെ ഉണ്ട്. ഇതടിക്കും എന്ന് പറഞ്ഞ് ടിക്കറ്റ് എടുക്കുകയും ചെയ്തു. അതിന് സമ്മാനം കിട്ടുകയും ചെയ്തു. സമ്മാനം അടിച്ച വിവരം പുള്ളി തന്നെയാണ് വന്ന് പറഞ്ഞത്. അടിക്കുമെന്ന് പറഞ്ഞതും അടിച്ചെന്ന് പറഞ്ഞതും പുള്ളി തന്നെയാണ് എന്നായിരുന്നു രാജു പറഞ്ഞത്.

Also Read:  സപ്ലൈകോ ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്നു മുതൽ

ബുധനഴ്‌ച്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് സമ്മർ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നത്. SC 308797 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം എന്നും കണ്ണൂരാണ് ടിക്കറ്റ് വിറ്റതെന്നും പിന്നാലെ അറിയാൻ സാധിച്ചിരുന്നു. എന്നാൽ ആരാകും ആ ഭാഗ്യവാൻ എന്ന കാത്തിരിപ്പിൽ ആയിരുന്നു കേരളം മുഴുവൻ ഒടുവിൽ നാസർ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഏറെ കാലത്തിനു ശേഷമാണ് ഒരു ബംപർ സമ്മാനം കണ്ണൂരിൽ അടിക്കുന്നത്.

Also Read:  സമ്മര്‍ ബമ്പര്‍ ലോട്ടറി പ്രഖ്യാപിച്ചു; സമ്മാനം ലഭിച്ച ടിക്കറ്റുകളുടെ പൂർണ്ണ വിവരങ്ങൾ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

raheem yoosaf ali raheem yoosaf ali
കേരളം5 hours ago

റഹീമിന് ഇരട്ടിമധുരം; വീട്‌ നല്‍കുമെന്ന് എം എ യൂസഫലി

20240414 173835.jpg 20240414 173835.jpg
കേരളം8 hours ago

വൃത്തിയാക്കിക്കൊണ്ടിരുന്ന കിണർ ഇടിഞ്ഞ് ഒരാൾ മരിച്ചു

20240414 165431.jpg 20240414 165431.jpg
കേരളം9 hours ago

കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

palakkad quil palakkad quil
കേരളം13 hours ago

പൊള്ളുന്ന ചൂടിൽ കവറില്‍ ഇരുന്ന കാട മുട്ട വിരിഞ്ഞു; സംഭവം പാലക്കാട്

chintha gerome accident chintha gerome accident
കേരളം15 hours ago

ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവം: വധശ്രമത്തിന് യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കൾക്കെതിരെ കേസ്

wayanad accident wayanad accident
കേരളം16 hours ago

കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

pvr cinemas pvr cinemas
കേരളം1 day ago

ഫെഫ്ക്കയുമായുള്ള തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

malamupzha elephant malamupzha elephant
കേരളം1 day ago

മലമ്പുഴയിൽ പരുക്കേറ്റ കാട്ടാന ചരിഞ്ഞു

20240413 174546.jpg 20240413 174546.jpg
കേരളം1 day ago

മലയാള സിനിമയെ ഒഴിവാക്കിയ പിവിആറിനെതിരെ പ്രതിഷേധം; നഷ്ടം നികത്താതെ ഇനി പ്രദര്‍ശനമില്ലെന്ന് ഫെഫ്ക

jesna missing case jesna missing case
കേരളം1 day ago

ജെസ്‌ന കേരളം വിട്ടുപോയിട്ടില്ല, അപായപ്പെടുത്തിയതാണെന്ന് പിതാവ്

വിനോദം

പ്രവാസി വാർത്തകൾ