Connect with us

കാലാവസ്ഥ

കേരളത്തിൽ തെക്ക് മഴയും, വടക്ക് ഉയർന്ന താപനിലയും മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട്

Published

on

rain and heat
പ്രതീകാത്മകചിത്രം

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ചില ജില്ലകളിൽ മഴ മുന്നറിയിപ്പായും മറ്റുചില ജില്ലകളിൽ കനത്ത താപനിലയുടെ പേരിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മഴ മുന്നറിയിപ്പായി മഞ്ഞ അലർട്ടുള്ളത്. അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.

അതേസമയം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കൊല്ലം ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയുള്ളതിനാലാണ് മഞ്ഞ അലർട്ട്. ഏപ്രിൽ 12 മുതൽ 16 വരെ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും കോഴിക്കോട് ഉയർന്ന താപനില 38 വരെയും കണ്ണൂർ 37 ഡി​ഗ്രി വരെയും കൊല്ലം ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ 36 ഡി​ഗ്രി വരെയും (സാധാരണയേക്കാൾ 2-4 ഡി​ഗ്രി കൂടുതൽ) ഉയരാൻ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഏപ്രിൽ 12 മുതൽ 16 വരെ ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

Also Read:  70 ലക്ഷത്തിന്റെ ഭാ​ഗ്യശാലി ആര്? നിർമൽ NR 375 ലോട്ടറി ഫലം

കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ 12 മുതൽ 13 വരെ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ഏപ്രിൽ 12 മുതൽ 13 വരെ കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽ പറഞ്ഞ തീയതിയിൽ മുകളിൽ പരാമർശിക്കപ്പെട്ട പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

Also Read:  കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴയെത്തി

കേരള തീരത്ത് ഏപ്രിൽ 12 വെള്ളിയാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിന്റെ വേഗത സെക്കൻഡിൽ 20 മുതൽ 40 സെന്റീമീറ്ററിന് ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Also Read:  സർവ്വകാല റെക്കോർഡിൽ സ്വർണവില; പവന് 53,000 കടന്നു | Gold rate today
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

gra cap.jpeg gra cap.jpeg
കേരളം9 mins ago

വിദ്യാർഥികളെ കേരളത്തിൽ പിടിച്ചുനിർത്താൻ ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയുമായി സർക്കാർ

20240727 073325.jpg 20240727 073325.jpg
കേരളം2 hours ago

ചികിത്സാപ്പിഴവിനെത്തുടർന്ന് യുവതി മരിച്ച സംഭവം; വിദഗ്ധസമിതിയുടെ റിപ്പോർട്ട് കൈമാറി

20240727 072009.jpg 20240727 072009.jpg
കേരളം2 hours ago

സിനിമ ചിത്രീകരണത്തിനിടെ അപകടം; കാര്‍ തലകീഴായി മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

20240726 155814.jpg 20240726 155814.jpg
കേരളം18 hours ago

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

arjun jithin.jpg arjun jithin.jpg
കേരളം24 hours ago

അർജുനായുള്ള ദൗത്യത്തിൽ മറ്റൊരു ജീവൻ അപകടത്തിലാകരുത്; ജിതിന്‍

sathi devi.1.2824427.jpg sathi devi.1.2824427.jpg
കേരളം24 hours ago

കേരളത്തില്‍ പ്രായമായ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു; അഡ്വ. പി സതീദേവി

cloverleaf.jpeg cloverleaf.jpeg
കേരളം1 day ago

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

h1n12607.jpeg h1n12607.jpeg
കേരളം1 day ago

സംസ്ഥാനത്ത് എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

20240726 081051.jpg 20240726 081051.jpg
കേരളം1 day ago

പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ഷിരൂരിലേക്ക്; യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

sct HEART TRANSPLANT.jpg sct HEART TRANSPLANT.jpg
കേരളം5 days ago

ശ്രീചിത്രയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

വിനോദം

പ്രവാസി വാർത്തകൾ