Connect with us

രാജ്യാന്തരം

അറബിക്കടലില്‍ വീണ്ടും രക്ഷകരായി ഇന്ത്യന്‍ നാവികസേന; 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടൽ

Published

on

indian navy

അറബിക്കടലില്‍ കടല്‍ക്കൊള്ളക്കാരെ നേരിട്ട് ഇറാനിയന്‍ മത്സ്യബന്ധന കപ്പലിനെ സുരക്ഷിതമാക്കി ഇന്ത്യന്‍ നാവികസേന. കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ഇറാനിയന്‍ മത്സ്യബന്ധന കപ്പല്‍ (എഫ്വി) ട്രാക്കുചെയ്യാന്‍ ഇന്ത്യന്‍ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ വ്യാഴാഴ്ച പുറപ്പെടുകയും വെള്ളിയാഴ്ച വൈകിട്ടോടെ നാവികസേന വിജയകരമായി ഇറാനിയന്‍ മത്സ്യബന്ധന കപ്പലായ ‘അല്‍ കമ്പാര്‍ 786’ നെ സുരക്ഷിതമാക്കുകയും ചെയ്തു.

12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഇറാനിയന്‍ മത്സ്യബന്ധന കപ്പലും അതിലെ 23 പാകിസ്താന്‍ ജീവനക്കാരേയും ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു.

സംഭവസമയത്ത് സൊകോത്രയില്‍ നിന്ന് 90 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായിരുന്നു കപ്പല്‍, ഒമ്പത് സായുധ കടല്‍ക്കൊള്ളക്കാര്‍ കപ്പലില്‍ കയറിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി അറബിക്കടലില്‍ വിന്യസിച്ച ഇന്ത്യന്‍ നാവികസേനയുടെ രണ്ട് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായത്. കഴിഞ്ഞ 100 ദിവസത്തിനിടെ നാവികസേന നടത്തിയ പൈറസി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.

Also Read:  ദുരൂഹത മാറാതെ പട്ടാഴിമുക്കിലെ വാഹനാപകടം; മൊബൈൽ ഫോണുകളുടെ ലോക്കഴിക്കാൻ ഫൊറൻസിക് പരിശോധന

ഈ മാസം ആദ്യം നാവികസേന ഒരു ബംഗ്ലാദേശ് കപ്പലിനെ കടല്‍ക്കൊള്ള ആക്രമണത്തില്‍ നിന്ന് രക്ഷിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് വിവിധ കടല്‍ക്കൊള്ള വിരുദ്ധ ഓപറേഷനുകളില്‍ പാകിസ്ഥാനില്‍ നിന്നുള്ള 27 പേരെയും ഇറാനില്‍ നിന്നുള്ള 30 പേരേയുമടക്കം നൂറിലധികം പേരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.

Also Read:  നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

kuwaitker.jpg kuwaitker.jpg
കേരളം16 hours ago

കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

plusone.jpeg plusone.jpeg
കേരളം18 hours ago

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

alppuzha school bus.jpg alppuzha school bus.jpg
കേരളം18 hours ago

ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

Kuwait Jet.jpg Kuwait Jet.jpg
കേരളം19 hours ago

വേദനയോടെ നാട്; മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

pantheerankavu.jpg pantheerankavu.jpg
കേരളം20 hours ago

പന്തീരങ്കാവ്: കസ്റ്റഡിയിലെ‍ടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു

littlekites.jpeg littlekites.jpeg
കേരളം20 hours ago

ലിറ്റില്‍ കൈറ്റ്സ് അഭിരുചി പരീക്ഷ നാളെ; രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷം വിദ്യാര്‍ഥികള്‍

20240614 082733.jpg 20240614 082733.jpg
കേരളം21 hours ago

കുവൈത്ത് ദുരന്തം; 23 മലയാളികളുടെ മൃതദേഹം രാവിലെ കൊച്ചിയില്‍ ഏറ്റുവാങ്ങും

ksrtc bus depot.jpeg ksrtc bus depot.jpeg
കേരളം3 days ago

KSRTC ബസില്‍ സ്ഥലനാമ നമ്പറിംഗ് സിസ്റ്റം വരുന്നു; ഇനി ബോര്‍ഡിലെ നമ്പര്‍ നോക്കി കയറാം

20240611 095618.jpg 20240611 095618.jpg
കേരളം4 days ago

സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു; വലഞ്ഞ് ഉപഭോക്താക്കൾ

siren.jpeg siren.jpeg
കേരളം4 days ago

ആരും പേടിക്കരുത്! കേരളത്തിൽ ഇന്ന് പല സമയങ്ങളിൽ സൈറണുകൾ മുഴങ്ങും

വിനോദം

പ്രവാസി വാർത്തകൾ