സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിന് സഹകരിച്ചാല്‍ നടന് ഫഹദ് ഫാസിലിനെ വിലക്കുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിനിമാ തിയേറ്റര്‍ സംഘടനയായ ഫിയോക്ക്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് ചിത്രങ്ങള്‍ ഫഹദ് ഫാസിലിന്റേതായി ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു....
കൊല്ലം കരുനാഗപ്പള്ളിയിൽ പെട്രോൾ പമ്പിൽ വെച്ച് യുവാക്കൾ തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിൽ രണ്ടു പേർക്ക് കുത്തേറ്റു. മധ്യസ്ഥത വഹിക്കാൻ എത്തിയ യുവാവിന് ഉൾപ്പെടെയാണ് കുത്തേറ്റത്. ആലുംപീടികയ്ക്കു സമീപമുള്ള പെട്രോൾ പമ്പിലായിരുന്നു സംഭവം. കായംകുളം, പുതുപ്പള്ളി ഭാഗത്തുനിന്നും...
തപാൽ വോട്ടുകളുടെ യഥാർത്ഥ കണക്ക് പുറത്ത് വിടണമെന്നാവിശ്യപ്പെട്ട് അഞ്ച് യു ഡി എഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ. അപേക്ഷകരുടെ എണ്ണം, അച്ചടിച്ചവയുടെ എണ്ണം എന്നിവ അറിയിക്കണമെന്നാണ് ആവശ്യം. തപാൽ വോട്ടുകളിൽ ക്രമക്കേട് നടന്നുവെന്നാണ് യു...
കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടികായത്. കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ കര്‍ഷ സമരം മാറ്റിവയ്ക്കണമെന്ന കാര്‍ഷിക മന്ത്രി നരേന്ദ്ര തോമറിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 22നാണ്...
കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ സിബിഎസ്ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. പരീക്ഷ മാറ്റണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണിത്. നേരത്തെ സിബിഎസ്ഇ ഈ പരീക്ഷകള്‍ നിശ്ചയിച്ചപ്രകാരം ഓഫ്ലൈനായി നടത്തുമെന്ന് അറിയിപ്പ് നല്‍കിയിരുന്നു....
ഗുരുവായൂരിലെ വിഷുക്കണി ദർശനം ചടങ്ങ് മാത്രമായി നടത്താനുള്ള തീരുമാനത്തിൽ ഭരണസമിതിയിൽ ഭിന്നത. തീരുമാനം ഭരണസമിതി അറിഞ്ഞില്ലെന്ന പരാതിയുമായി അഞ്ച് ഭരണസമിതിയംഗങ്ങൾ അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഭക്തർക്ക് വിഷുക്കണി ദർശനം അനുവദിക്കണമെന്നാണ് ഇവരുടെ...
സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304,...
രാജ്യത്ത് നാലു ദിവസത്തെ വാക്സിന് ഉത്സവം ആരംഭിക്കാനിരിക്കെ വാക്സിന് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുക എന്നതുള്‍പ്പെടെയുള്ള നാലു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ‘രാജ്യം നാലു ദിവസത്തേക്ക് വാക്സിന് ഉത്സവം ആരംഭിക്കാന്‍ പോകുന്നു....
രാജ്യത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 10 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 ലക്ഷം ഡോസ് കൂടി നല്‍കിയതോടെയാണ് ഇന്ത്യ വാക്സിന് വിതരണത്തില്‍ നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്. ഇന്ന്...
വാക്സിൽ ക്ഷാമം പരിഹരിക്കാൻ കൂടുതൽ നടപടികളുമായി കേന്ദ്രം. ഒക്ടോബറോട് കൂടി അഞ്ച് വാക്സിനുകൾക്ക് അനുമതി നൽകാനൊരുങ്ങുകയാണ് കേന്ദ്രം. അതേസമയം വാക്സിൻ ക്ഷാമത്തിന് ഉടനടി പരിഹാരം കാണുന്നതിന്റെ ഭാഗമായി സ്ഫുട്നിക് വാക്സിന് പത്ത് ദിവസത്തിനുള്ളിൽ അനുമതി നൽകിയേക്കും....
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ശക്തമായ മഴയ്ക്ക്...
ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങളുടെ ഫലമായി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കാനറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജറും തൃശൂർ മണ്ണുത്തി...
എല്ലാ ദരിദ്ര രാജ്യങ്ങളിലേക്കും ഒരുപോലെ കൊവിഡ് വാക്സിന് വിതരണം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. 220 രാജ്യങ്ങളിലേക്ക് വാക്സിന് വിതരണം ചെയ്യാന്‍ തയ്യാറായെങ്കിലും 194 രാജ്യങ്ങള്‍ മാത്രമാണ്...
മൻസൂർ കൊലക്കേസ് പ്രതി രതീഷിന്റെ മരണവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.വൈഎസ്.പി ഷാജി ജോസിന് ആണ് അന്വേഷണ ചുമതല. രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിനു പിന്നാലെ അർധരാത്രി വടകര റൂറൽ എസ്.പി...
തൃശ്ശൂർ പൂരം നടത്തിപ്പിൽ നിന്ന് പിന്നോട്ടില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്. ജനപങ്കാളിത്തം കുറയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം അധികൃതർ പറഞ്ഞു. അതേസമയം, ഡിഎംഒക്കെതിരെ പാറമേക്കാവ് ദേവസ്വം രംഗത്തു വന്നു. പൂരത്തെ...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു. കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടും. അതത് ജില്ലകളിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടർമാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ലോക്ഡൗൺ...
എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിലെ ചതുപ്പ് നിലത്തിൽ അടിയന്തരമായി ഇറക്കി. എറണാകുളം പനങ്ങാടാണ് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കിയത്. യൂസഫലിയും ഭാര്യയുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂസഫലി അടക്കം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർക്ക്...
സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304,...
സ്പീക്കർ പി.ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിയിലാണ് നിലവിൽ അദ്ദേഹം. അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്നാണ് നിർദ്ദേശം. അതേസമയം ഡോളർ കടത്തിയ കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം...
സ്പീക്കറിന് കുരുക്ക് മുറുക്കി കസ്റ്റംസ്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സഹോദരന്റെ പേട്ടയിലെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി. സ്പീക്കറുടെ വിദേശത്തുള്ള സഹോദരന്റെ ഫ്ലാറ്റിൽ വച്ച് ഡോളർ കൈമാറിയെന്നായിരുന്നു സ്വപ്ന കസ്റ്റംസിന് നല്കിയ മൊഴി. ഈ മൊഴിയുടെ...
നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 74.06 ശതമാനം പോളിംഗ് നടന്നുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. 140 മണ്ഡലങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നാണ് പുതിയ പോളിംഗ് ശതമാനം പുറത്തിറക്കിയത്. പോസ്റ്റല്‍ ബാലറ്റ് വിവരങ്ങള്‍ ഇതില്‍...
പാനൂരൂല്‍ മുസ്ലീംലീഗ് പ്രവര്ത്തകന് മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. കൃത്യത്തില്‍ പങ്കെടുത്തവരാണ് പിടിയിലായ രണ്ടുപേരും. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. അന്വേഷണ ഉദ്യോഗസ്ഥന് ഇസ്മായില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന് മുഹ്സിന്റെ മൊഴിയെടുക്കുകയാണ്....
നാദാപുരത്തെ പതിനാറുകാരന് അസീസിന്റെ മരണത്തില്‍ ദൃശ്യം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. സഹോദരിയുടെ ഫോണ്‍ ആണ് പിടിച്ചെടുത്തത്. ഇതിന് പുറമേ അസീസിന്റെ മരണദിവസം വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തതായും വടകര റൂറല്‍ എസ്പി ഡോ. എ ശ്രീനിവാസ്...
ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. പ്രാഥമികമായ ചോദ്യം ചെയ്യൽ ഇന്നലെ നടന്നു. തെരഞ്ഞെടുപ്പിന് ശേഷം കസ്റ്റംസിന് മുന്നിൽ ഹാജരാകാമെന്ന് അറിയിച്ചെങ്കിലും സ്പീക്കർ എത്താത്തതിനെ തുടർന്നാണ് കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് സലിലിന്റെ...
നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിൽ വ്യാപക അക്രമം. ഹൂഗ്ലിയിൽ വോട്ടെടുപ്പിനിടെ സംഘർഷം. കുച്ച് ബിഹാറിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പോളിങ് ഏജന്റിനെ വെടിവെച്ച് കൊന്നു. കേന്ദ്രസേന വെടിവെച്ചപ്പോഴാണ് അപകടം നടന്നതെന്ന് തൃണമൂൽ പ്രവർത്തകർ ആരോപിച്ചു. പോളിങ്...
പാനൂരിൽ കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വീട് സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ. ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, കെ.സുധാകരന് തുടങ്ങിയവരാണ് മറ്റ് പ്രവർത്തകർക്കൊപ്പം മൻസൂറിന്റെ വീട്ടിലെത്തിയത്. മൻസൂറിന്റെ ബന്ധുക്കളുമായി സംസാരിച്ച നേതാക്കൾ നിലവിലെ അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി. പാനൂരിൽ...
ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിന് കുരുക്കായ കത്ത് പുറത്ത്. ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജർ തസ്തികയിലെ യോഗ്യതയിൽ മാറ്റം വരുത്താന്‍ മന്ത്രി നിർദേശിച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്. ബന്ധുവായ അദീബിന്റെ...
ഇ ഡിയ്ക്കെതിരായ ക്രൈംബ്രാഞ്ച് കേസില്‍ ഹൈക്കോടതി ഈ മാസം 16ന് വിധി പറയും. അതുവരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം...
പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. കൊലപാതത്തിന്റെ ഗൂഢാലോചന വാട്സ്ആപ്പിലൂടെയെന്ന് പൊലീസ്. പ്രതി ഷിനോസിന്റെ ഫോണിൽ നിന്ന് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. മുഹ്സിന് പണി കൊടുക്കണമെന്ന തരത്തിലാണ് ഫോൺ...
രാജ്യത്ത് 18 വയസ് കഴിഞ്ഞ ആര്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ഭീഷണി, പ്രലോഭനം, സമ്മാനങ്ങള്‍ നല്കല് തുടങ്ങിയവയിലൂടെ നടത്തുന്ന നിര്‍ബ്ബന്ധിത മത പരിവര്‍ത്തനങ്ങള്‍ തടയാന്‍ നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി...
കണ്ണൂർ കൂത്തുപറമ്പിൽ മാനേജരെ ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാനറ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജർ കെ.സ്വപ്ന (38)യെയാണ് ബാങ്കിനകത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 9 മണിയോടെ ജീവനക്കാരി ബാങ്കിൽ...
തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകിക്കും നവീനുമെതിരെ ഉയര്‍ന്ന വിദ്വേഷ പ്രചരണത്തിന് പിന്നാലെ ഇരുവര്‍ക്കും പിന്തുണ നല്കി, ഡാന്‍സ് ചലഞ്ചുമായി എസ്.എഫ്.ഐ.ലവ് ജിഹാദ് ആരോപിച്ച് ആയിരുന്നു ഇരുവര്‍ക്കും എതിരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം ആരംഭിച്ചത്. ഇതിന്...
സംസ്ഥാനത്ത് രാജ്യസഭ തിരഞ്ഞെടുപ്പ് എന്ന് നടത്തുമെന്ന് വ്യക്തമാക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നിലവിലെ അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്ന ഈ മാസം 21ന് മുൻപ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കമ്മിഷന് ഉറപ്പ് നല്‍കിയിരിക്കുന്നത്. രാജ്യസഭാംഗങ്ങളുടെ...
കണ്ണൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടാത്ത പൊലീസിനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി പി എമ്മിന്റെ ആസൂത്രിത കൊലപതാകമാണിതെന്നും അക്രമം രാഷ്ട്രീയം സി പി എം ഉപക്ഷിക്കണമെന്നും...
വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രി കടയിൽ വിറ്റ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് പേരൂർക്കട മണ്ഡലം പ്രസിഡന്റാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. നന്തൻകോട് സ്വദേശി ബാലുവിനെതിരെയാണ് പരാതി. യു...
ഉത്ര വധക്കേസിൽ തനിക്കെതിരെയുള്ള സാക്ഷിമൊഴികൾ കളവാണെന്ന് പ്രതി സൂരജ്. ഉത്രയുടെ വീട്ടുകാർ പൊലീസിനെ സ്വാധീനിച്ച് കള്ളക്കേസ് എടുപ്പിച്ചതാണെന്ന് പറഞ്ഞ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു എന്ന ആരോപണം നിഷേധിച്ചു. പാമ്പിനെ കൈകാര്യം ചെയ്യാൻ അറിയില്ലെന്നും വിശദീകരണവാദം...
കണ്ണൂരിലെ പാനൂരിൽ ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്ത്തകന് ഷിനോസിന്റെ ഫോണിൽ നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളാണ് ലഭിച്ചത്. വിശദ പരിശോധനയ്ക്കായി ഫോണ്‍ സൈബര്‍ സെല്ലിന്...
സമൂഹമാധ്യമങ്ങളിൽ തരംഗമായ മുപ്പത് സെക്കൻഡ് നൃത്തത്തിലെ ജാനകിക്കും നവീനുമെതിരെ വർഗീയ പ്രചരണം നടക്കുന്നതായി റിപ്പോർട്ട്. ചില സംഘ്പരിവാർ അനുഭാവികളും, തീവ്ര ഹിന്ദുത്വവാദികളുമാണ് ലവ് ജിഹാദ് പോലുള്ള ആരോപണങ്ങളുമായി മെഡിക്കൽ കോളേജ് വിദ്യാർഥികളായ ഇരുവർക്കുമെതിരെ വർഗീയ ചേരിതിരിവ്...
ബി ജെ പി എം.പി നയാബ് സിങ് സൈനയ്ക്കെതിരായ ആക്രമണത്തില്‍ നാല് കര്‍ഷക നേതാക്കളെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് ബി ജെ പി എം.പിയുടെ വാഹനം...
കോവിഡ്-19 അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സ്ഥിതിക്ക് കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്കും എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.കേരളം ഒറ്റമനസോടെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡ് വ്യാപനം വളരെയധികം കുറച്ച് കൊണ്ടുവരാന്‍ സാധിച്ചത്. ഓണവും...
ഇഡി ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച്. ഇഡിയ്ക്കെതിരായ എഫ്ഐആര്‍ നിയമപരമായി നിലനിൽക്കുന്നത്. സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിക്കുന്ന വസ്തുതകൾ ഉണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മൊഴി പൂർണമായി വെളിപ്പെടുത്തിയാൽ അന്വേഷണത്തെ ബാധിക്കും. മൊഴിപ്പകർപ്പ്...
വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക, വാർത്തയുടെ സത്യാവസ്ഥ മനസിലാക്കി മാത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുക. പ്രചരിക്കുന്ന വിവരങ്ങൾ ഉചിതമാണെങ്കിൽ അവ കൂടുതൽ കൂടുതൽ ആളുകളിലേക്ക് എത്തുന്നത് നല്ലതാണ്. എന്നാൽ വിവരങ്ങൾ തെറ്റാണെങ്കിൽ വലിയ പ്രശ്നങ്ങളുണ്ട്. തെറ്റായ വിവരങ്ങളോ...
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ടാം ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നാണ് അദ്ദേഹം കുത്തിവയ്പ്പെടുത്തത്. ആദ്യ ഘട്ട വാക്സിന് സ്വീകരിച്ച് 37 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി രണ്ടാം ഡോസ് കുത്തിവയ്പ്പെടുത്തത്. പഞ്ചാബില്‍ നിന്നുളള...
കൊവിഡ് വാക്സിന് വികസിപ്പിച്ച പ്രമുഖ മരുന്ന് കമ്പനിയായ ആസ്ട്രാസെനെക്ക ഇന്ത്യന്‍ മരുന്ന് കമ്പനിയായ സിറം ഇൻസ്റ്റിട്യൂട്ടിന് വക്കീല്‍ നോട്ടീസ് അയച്ചു. ആസ്ട്രാസെനെക്ക വികസിപ്പിച്ച വാക്സിന് കോവിഷീല്‍ഡ് എന്ന പേരില്‍ ഉല്‍പ്പാദിപ്പിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വിതരണം...
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും പ്രചാരണങ്ങളിലും സജീവമായി പങ്കെടുത്തവർ, അതുപോലെ ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ എന്നിവർ ഉടൻ ടി. പി സി.ആർ ടെസ്റ്റ് നടത്തണമെന്ന് സംസ്ഥാനത്തെ അതാത് ജില്ലാകലക്ടര്‍മാരുടെ അറിയിപ്പിൽ പറഞ്ഞു. തിരഞ്ഞെടുപ്പു...
രാജ്യത്ത് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്ക്. ഇന്നലെ 1,26,789 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,29,28,574 ആയി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു....
2018 ലെ ചെക്ക്കേസിൽ താര ദമ്പതികളായ ശരത്കുമാറിനും, രാധികയ്ക്കും തടവ് ശിക്ഷ. കേസുമായി ബന്ധപ്പെട്ട് ഒരു വർഷത്തെ തടവിന് പുറമെ, അഞ്ച് കോടി രൂപ പിഴയും കോടതി ചുമത്തിയിട്ടുള്ളതായിട്ടാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. റേഡിയന്‍സ് മീഡിയ...
സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157,...
പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആര്‍ബിഐയുടെ ആദ്യ പണവായ്പ നയത്തില്‍ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും. റിപ്പോ നിരക്ക് നിലവിലുള്ള 4 ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തന്നെ നിലനിര്‍ത്തുവാന്‍ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചു.2020 സാമ്പത്തിക...
കണ്ണൂർ കൂത്തുപറമ്പിലെ ലീഗ് പ്രവർത്തകന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. 11 പ്രതികളെ തിരിച്ചറിഞ്ഞെന്നും അന്വേഷണത്തിനായി പ്രതേക സംഘത്തെ നിയോഗിച്ചതായും ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോ വ്യക്തമാക്കി. സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്നും അന്വേഷിക്കും. കേസില്‍...