Connect with us

കേരളം

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ടവര്‍ ആർ. ടി. പി സി.ആർ ടെസ്റ്റ് നടത്തണമെന്ന് നിർദേശം

rt

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും പ്രചാരണങ്ങളിലും സജീവമായി പങ്കെടുത്തവർ, അതുപോലെ ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ എന്നിവർ ഉടൻ ടി. പി സി.ആർ ടെസ്റ്റ് നടത്തണമെന്ന് സംസ്ഥാനത്തെ അതാത് ജില്ലാകലക്ടര്‍മാരുടെ അറിയിപ്പിൽ പറഞ്ഞു.

തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടവരിൽ ചുമയോ പനിയോ മറ്റു ശാരീരിക അസ്വസ്ഥതകളോ തോന്നുന്നവർ നിർബന്ധമായും രണ്ടുദിവസത്തിനകം ടെസ്റ്റ് നടത്തണം. മറ്റുള്ളവർ എത്രയും പെട്ടെന്ന് പരിശോധനയ്ക്കു വിധേയരാകണം. ടെസ്റ്റ് നെഗറ്റീവാണെങ്കിൽപ്പോലും രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും സ്വയം സമ്പർക്കവിലക്കിൽ കഴിയണം.

തിരഞ്ഞെടുപ്പു ദിവസം പോളിങ് ബൂത്തുകളിൽ രാഷ്ട്രീയ കക്ഷികളുടെ ഏജന്റുമാരായി ഇരുന്നവരും രണ്ടുദിവസത്തിനകം RTPCR പരിശോധന നടത്തണമെന്നും അറിയിപ്പിലുണ്ട് രോഗവ്യാപനം തടയുന്നതിനായി ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കാൻ പൊതുജനങ്ങൾ തയ്യാറാകണം. മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നീ ബ്രേക് ദ ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം. പ്രായമായവരും കുട്ടികളും അത്യാവശ്യ കാര്യങ്ങൾക്കുമാത്രം പുറത്തിറങ്ങണം തുടങ്ങിയ ഒട്ടേറെ നിർദേശങ്ങൾ സംസ്ഥാന ആരോഗ്യ വകുപ്പ് പത്രക്കുറിപ്പിൽ പറയുന്നു.ഇന്ത്യയിൽ കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് വ്യാപനം ശക്തമായ വാർത്ത പുറത്ത് വന്നതിന് ശേഷം സംസ്ഥാന ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രതയിലാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം3 hours ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം5 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം5 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം6 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം9 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം9 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം10 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

20240508 080456.jpg 20240508 080456.jpg
കേരളം13 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

New Project 1.jpg New Project 1.jpg
കേരളം13 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

tvm railway.jpeg tvm railway.jpeg
കേരളം1 day ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

വിനോദം

പ്രവാസി വാർത്തകൾ