Connect with us

കേരളം

ഒൻപതാം ക്ലാസ്സ്‌ വരെ ഓൾ പ്രൊമോഷൻ? വാർഷിക പരീക്ഷ ഒഴിവാക്കും

Published

on

85ee435859c678293da7a2ee45b1cfdd3713c352a1c21b5b0b9185dbce5162ad

 

കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടുത്താതെ അടുത്ത ക്ലാസ്സുകളിലേക്ക് പ്രവേശിപ്പിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നു. നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള ഓള്‍ പ്രമോഷന്‍ ഒൻപതില്‍ കൂടി നടപ്പാക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒൻപതു വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളും ഒഴിവാക്കിയേക്കും.

വരും മാസങ്ങളില്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടി കണക്കിലെടുത്താണ് കുട്ടികളുടെ ഓള്‍ പ്രമോഷന്‍ പരിഗണിക്കുന്നത്. കോവിഡ് മൂലം സ്‌കൂള്‍ തുറക്കാത്തതിനാല്‍ വാര്‍ഷിക പരീക്ഷ നടത്തുക സാധ്യമല്ല. ഓണ്‍ലൈന്‍ സംവിധാനം വഴിയുള്ള ക്ലാസ്സ് നടക്കുന്നുണ്ടെങ്കിലും പൊതു പരീക്ഷ നടത്തുന്നതില്‍ പ്രായോഗിക തടസ്സങ്ങളുണ്ട്.

വര്‍ക്ക് ബുക്കുകള്‍ വിദ്യാര്‍ഥികളില്‍ എത്തിച്ച്‌, അതിലെ പ്രവര്‍ത്തനങ്ങള്‍ നടത്തി തിരിച്ചു വാങ്ങി മൂല്യ നിര്‍ണയത്തിനുള്ള ആലോചനകളാണ് നടക്കുന്നത്. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ എല്ലാ കുട്ടികളുടേയും കൈവശം ഒന്നാം ടേമിലെ വര്‍ക്ക് ബുക്കുകള്‍ എത്തിച്ചിരുന്നു. ഇത് വരും മാസങ്ങളില്‍ ഒമ്ബതു വരെയുള്ള ക്ലാസുകളിലും നടത്താനാണ് ആലോചിക്കുന്നത്.

11-ാം ക്ലാസില്‍ സംസ്ഥാനത്ത് പൊതു പരീക്ഷ ആയതിനാല്‍, എന്തു ചെയ്യണമെന്ന് വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ തീരുമാനം ഉണ്ടാകൂ. അടുത്ത ജൂണില്‍ സ്‌കൂള്‍ തുറക്കാന്‍ കഴിഞ്ഞാല്‍ അപ്പോള്‍ പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

1715768607104.jpg 1715768607104.jpg
കേരളം11 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം14 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം14 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം15 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം16 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം17 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം18 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം19 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ