ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്റെ നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 1200 രൂപ നിരക്കിലും വാക്സിന് വിതരണം ചെയ്യുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. രാജ്യത്തിന് പുറത്തേക്ക്...
കൊവിഡ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് പ്രോത്സാഹനവുമായി ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഊബര്‍. കൊവിഡ് വാക്സിനേഷന് സ്വീകരിക്കുന്നവര്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്നാണ് ഊബറിന്റെ പ്രോത്സാഹനം. വാക്സിന് കുത്തിവയ്ക്കുന്നതിന് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലേക്ക് പോകുന്ന ദുര്‍ബലര്‍ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കുമാണ് ഊബറിന്റെ...
ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാമത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി.രമണ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച എന്‍.വി.രമണ 2000 ജൂണിലാണ് ആന്ധ്രാപ്രദേശ്...
കോവിഡിന്റെ രണ്ടാം തരംഗം ശക്തമാവുന്നതിനിടെ ഓക്സിജന്‍ ക്ഷാമം രൂക്ഷമായ ഡല്‍ഹിയില്‍ വീണ്ടും പ്രാണവായു കിട്ടാതെ ദുരന്തം. ഇന്നലെ രാത്രി ഓക്സിജന്റെ കുറവു മൂലം ഇരുപതു രോഗികള്‍ മരിച്ചതായി ജയ്പുര്‍ ഗോള്‍ഡന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ...
രാജ്യത്തെ കൊവിഡ് സാഹചര്യം അതീവ ഗുരുതരാവസ്ഥയിലേക്ക്. ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം മൂന്നരലക്ഷത്തിനടുത്താണ്. തുടർച്ചയായ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ. ഔദ്യോഗിക കണക്കുകളനുസരിച്ച് 24 മണിക്കൂറിനിടെ 3,46,786 പേർ രോഗബാധിതരായി. 2624 മരണം കൊവിഡ്...
മെയ് പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് മരണങ്ങള് 5000 ആകുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പഠന റിപ്പോര്‍ട്ട്. ഇതുപ്രകാരം ഏപ്രില്‍-ആഗസ്റ്റ് ആകുമ്പോഴേക്കും മൂന്ന് ലക്ഷത്തോളം പേര് കൊവിഡ് ബാധിച്ച് മരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍...
അയോധ്യ തര്‍ക്കത്തില്‍ മധ്യസ്ഥനാക്കാന്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ നിയോഗിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയ്ക്ക് താല്പ്പര്യമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ബോബ്ഡെയുടെ വിരമിക്കല്‍ ചടങ്ങില്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന് പ്രസിഡണ്ട് വികാസ് സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....
രാജ്യത്ത് ഇന്നലെ 3,32,730 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 2263 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 1,93,279 പേര് ഇന്നലെ രോഗമുക്തി നേടി. ഇന്ത്യയില്‍ ഇതുവരെ 1,62,63,695 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്....
മഹാരാഷ്ട്രയിലെ വസായിയിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. അപകടത്തില്‍ 13 കോവിഡ് രോഗികള്‍ മരിച്ചു. പല്‍ഗാര്‍ ജില്ലയിലെ വസായിലുള്ള വിജയ് വല്ലഭ് ആശുപത്രിയിലാണ് അപകടമുണ്ടായത്. ഐസിയുവില്‍ ചികിത്സയിലിരിക്കുന്ന രോഗികളാണ് മരിച്ചത്. ഐസിയുവിലെ എസി യൂനിറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ്...
ഇന്ത്യൻ പാസ്പോർട്ടും ഇമിഗ്രേഷൻ ക്ലിയറൻസുമായി എത്തുന്നവർക്ക് വിമാനമാർഗ്ഗം നേപ്പാൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ ഇനി എൻ.ഒ.സി ആവശ്യമില്ല. നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ നിർബന്ധമായിരുന്ന എൻ.ഒ.സി, ഇമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞെത്തുന്ന ഇന്ത്യക്കാർക്കാണ് ഒഴിവാക്കിയതെന്ന്...
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓക്സിജൻ വില കുത്തനെ കൂട്ടി മെഡിക്കല്‍ ഓക്സിജന്‍ നിർമ്മാണ കമ്പനികൾ. രോഗികളുടെ എണ്ണം ഉയർന്നതോടെയുള്ള ഉപയോഗ സാധ്യത മുൻകൂട്ടി കണ്ടാണ് കമ്പനികളുടെ നീക്കം. ഒരാഴ്ച മുമ്പ് വരെ സംസ്ഥാനത്ത്...
ഇന്ത്യയിൽനിന്നും ബ്രിട്ടനിലേക്കുള്ള യാത്ര വിലക്ക് വ്യഴാഴ്ച മുതൽ പ്രാബല്യത്തിൽ,വിലക്ക് പ്രാബല്യത്തിലെത്തും മുൻപ് ബ്രിട്ടനിലെത്താനുള്ള ശ്രമത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിനു പേർ. ബ്രിട്ടീഷ് പൗരത്വമുള്ളവരും ദീർഘകാല റിസിഡന്റ് പെർമിറ്റ് ഉള്ളവരുമൊക്കെയായി ആയിരക്കണക്കിന് ആളുകളാണ് ബ്രിട്ടനിലേക്ക് മടങ്ങാനാകാതെ നാട്ടിൽ...
ബംഗാളിൽ തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കണം എന്ന ആവശ്യം വീണ്ടും തള്ളി ഇലക്ഷൻ കമ്മീഷൻ. കമ്മീഷനെതിരെ കൽക്കട്ട ഹൈക്കോടതി വിമർശനം ഉന്നയിച്ചു. റാലികളിൽ പോലും നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നാണ് കോടതിയുടെ വിമർശനം. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട...
കൊവിഡ് രണ്ടാം തരംഗത്തിന്റെ ഉറവിടം മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നെന്ന് കണ്ടെത്തൽ. ഫെബ്രുവരിയിലാണ് ബി.1.617 വകഭേദം കണ്ടെത്തിയത്. ഇന്ത്യൻ വകഭേദമാണ് കണ്ടെത്തിയത്. അതേസമയം കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. അടിയന്തര സേവനങ്ങള്‍...
സിപിഎം ദേശിയ അധ്യക്ഷൻ സീതാറാം യെച്ചൂരിയുടെ മകൻ കൊവിഡ് ബാധിച്ച് മരിച്ചു. മൂത്തമകൻ ആശിഷ് യെച്ചൂരിയാണ് മരിച്ചത്. 33 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ഡൽഹിയിൽ...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവുമായി കൂടുതൽ രാജ്യങ്ങൾ. മൊത്തം ആറ് രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഒമാൻ മാത്രമാണ് ഇന്ത്യയിൽ നിന്ന് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയ്ക്കു പുറമെ...
കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹം കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. ‘സഹോദരി കാലിഫോര്‍ണിയയില്‍വെച്ച് ഫൈസര്‍ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. താനും...
മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ ഓക്സിജന്‍ ടാങ്കറില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് നിരവധി രോഗികള്‍ മരിച്ചു. ഇതുവരെ 22 പേരാണ് മരിച്ചത് എന്ന് ജില്ലാ കളക്ടര്‍ സൂരജ് മന്ദാരെ അറിയിച്ചു. ചോര്‍ച്ചയെ തുടര്‍ന്ന് നിരവധി രോഗികള്‍ക്ക് ഓക്സിജന്‍ കിട്ടാതായി....
ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ പല വകഭേദങ്ങള്‍ക്ക് കൊവാക്സിന് ഫലപ്രദമെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ICMR അറിയിച്ചു. അതേസമയം കൊവിഷീല്‍ഡ് വാക്സിന്റെ വില സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക്...
കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം അടുത്തവര്‍ഷം പകുതിയോടെ മാത്രമേ എല്ലാം സാധാരണ നിലയിലെത്തൂവെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഈ വര്‍ഷം മുഴുവന്‍ വെല്ലുവിളി ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്ത്...
രാജ്യത്ത് കൊവിഡ് വാക്സിന് നിരക്ക് പ്രഖ്യാപിച്ചു. കൊവിഷീൽഡ് വാക്സിന് സർക്കാർ ആശുപത്രികളിൽ 400 രൂപ ആയിരിക്കും. എന്നാൽ സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് 600 രൂപ കൊടുക്കേണ്ടി വരും. അതേസമയം കേന്ദ്ര സർക്കാരിന് 150 രൂപ...
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് എത്തി. ഇന്നലെ 2,95,041 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,56,16,130 ആയി ഉയര്‍ന്നതായി...
ആന്റിജന്‍ പരിശോധനയിലും ആര്.ടി.പി.സി.ആര് പരിശോധനയിലും കൊവിഡ് നെഗറ്റീവ് ഫലം ലഭിച്ചാലും കൊവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൃത്യതയുളള കൊവിഡ് പരിശോധനയായി കണക്കാക്കുന്ന ആര്.ടി.പി.സി.ആറിനേയും പൂര്‍ണമായി ആശ്രയിക്കാന്‍ ഇനി സാധിക്കില്ല എന്നാണ് ആരോഗ്യ...
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തുകയായിരുന്നുവെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. രോഗ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ബംഗാളിൽ...
2020-ലെ ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷയുടെ അഭിമുഖം മാറ്റിവെച്ചതായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) അറിയിപ്പ്. പുതുക്കിയ പരീക്ഷാതീയതികൾ വൈകാതെ അറിയിക്കും. ഏപ്രിൽ 20 മുതൽ 23 വരെയാണ് അഭിമുഖം...
രാജ്യത്ത് ഇന്നലെയും രണ്ടുലക്ഷത്തിലധികം കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,53,21,089 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. 20,31,977...
വ്യാവസായിക ആവശ്യത്തിന് ഓക്സിജന്‍ വിതരണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. രാജ്യം രണ്ടാം കോവിഡ് തരംഗത്തില്‍ വിറങ്ങലിച്ചുനില്ക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഓക്സിജന്‍ ക്ഷാമം നേരിടുന്നതായി വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിന കോവിഡ്...
രാജ്യത്ത് മഹാരാഷ്ട്ര ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം. കിടക്കകൾ, മെഡിക്കൽ ഒക്സിജൻ, മരുന്നുകൾ എന്നിവക്ക് ക്ഷാമം ഉണ്ടെന്ന് അറിയിച്ചുകൊണ്ട് ഡൽഹി, ബംഗാൾ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്വന്തം മണ്ഡലമായ വാരാണാസിയിലെ കൊവിഡ് സാഹചര്യം...
മധ്യപ്രദേശിലെ ശഹദോല് ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 10 കൊവിഡ് രോഗികള്‍ ഓക്സിജന്‍ ദൗര്‍ലഭ്യം മൂലം മരിച്ചെന്ന് ആരോപണം. അതേസമയം, ജില്ലാ ഭരണകൂടവും ആശുപത്രി അധികൃതരും ഇക്കാര്യം നിഷേധിച്ചു. ‘ഇന്നലെ ആറ് മരണമാണ് ഐ.സി.യുവില്‍ സംഭവിച്ചത്....
ഡല്‍ഹില്‍ കൊവിഡ് രൂക്ഷമായി തന്നെ തുടരുന്നു. നിലവിൽ 100ല്‍ 30 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നു. നിലവിലെ സാഹചര്യം അതിരൂക്ഷമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. അതേ സമയം സംസ്ഥാനത്ത് നിലവിൽ ഒഴിവുളളത് 100 താഴെ ഐസിയു...
രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1,501 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. 1,38,423 പേര്‍ക്കാണ് രോഗ...
കേരളത്തില്‍ വീണ്ടും വ്യാപകമായ സാമ്പത്തിക തട്ടിപ്പിന് ശ്രമങ്ങള്‍ നടക്കുന്നു. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് സാമ്പത്തിക തട്ടിപ്പിനുളള ശ്രമങ്ങള്‍ നടക്കുന്നത്. സബ്ബ് കളക്ടര്‍ മുതല്‍ സാധാരണക്കാരന്റെ പേരിലടക്കം സമാനമായ രീതിയില്‍...
വ്യവസായ ശാലകളില്‍ രാത്രിയും പകലും പ്രവര്‍ത്തിക്കേണ്ടിവരുന്ന തസ്തികകളില്‍ സ്ത്രീ സുരക്ഷയുടെ പേരില്‍ വനിതകള്‍ക്ക് നിയമനം നിഷേധിക്കരുതെന്ന കേരള ഹൈക്കോടതി വിധി കേരള വനിതാ കമ്മിഷന് സ്വാഗതം ചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തുല്യനീതി എന്ന തത്ത്വത്തിന്റെ...
രാജ്യത്തെ ട്രെയിന്‍ യാത്രികര്‍ക്ക് മുഖാവരണം കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടി. മാസ്ക് ധരികകാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും 500 രൂപ പിഴയീടാക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. ട്രെയിനിനുള്ളില്‍...
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ മൂന്നാംദിവസവും രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്....
വായ്പാ തട്ടിപ്പ് കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടു നല്കാന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയമാണ് നീരവിനെ കൈമാറാന്‍ അനുമതി നല്‍കിയത്. നീരവിനെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന്...
മഹാരാഷ്ട്രയിലെ ഹാഫ്കൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കൊറോണ വാക്സിന് ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്കി കേന്ദ്രം. ഭാരത് ബയോടെക്കിന്റെ കൊവാക്സിന് നിര്‍മ്മിക്കാനാണ് സ്ഥാപനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാരാണ് വിവരം പുറത്തുവിട്ടത്. ഹാഫ്കൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊവാക്സിന് നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം. ഓഫീസില്‍ പതിവായി ഹാജരാക്കേണ്ട ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ചു. അണ്ടര്‍ സെക്രട്ടറി മുതല്‍ താഴെ തട്ടില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ബാധകം. ഇവര്‍ക്ക്...
13 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഇന്‍സ്റ്റഗ്രാമിന്റെ പുതിയ പതിപ്പ് ആരംഭിക്കുമെന്ന പ്രഖ്യാപനത്തിനെതിരേ അഡ്വക്കസി ഗ്രൂപ്പ്. ഇന്‍സ്റ്റഗ്രാമിന്റെ ഈ തീരുമാനം കുട്ടികളെ അപകടത്തിലേക്ക് തള്ളി വിടുമെന്നും, ഈ നീക്കം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഫേസ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്...
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാംദിവസവും രണ്ടുലക്ഷത്തിലധികം കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,42,91,917 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാവിലെ വരെയുള്ള...
ഡൽഹിയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഡൽഹി എയിംസിലെ സാഹചര്യം അതീവ ഗുരുതരമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അറിയിച്ചു. ചികിത്സ തേടിയെത്തുന്നവരിൽ 90 ശതമാനവും കൊവിഡ് പോസിറ്റീവാണ്. ഡോക്ടർമാർക്ക് പിന്നാലെ നിരവധി നഴ്സുമാർക്കും, നഴ്സിംഗ്...
രാജ്യത്ത് കൊവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യമാണെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. പ്രാദേശിക നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം കുറയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. യുകെ മാതൃകയിലുള്ള നിയന്ത്രണവും വാക്സിനേഷനും ഉറപ്പാക്കണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. വിദേശ വാക്സിനുകൾക്ക്...
ഉപയോക്താക്കൾക്ക് ലൈക്കിന്റെ എണ്ണം മറച്ചുവയ്ക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്. ഇൻസ്റ്റഗ്രാമിലും ഫീച്ചർ അവതരിപ്പിക്കുന്നുണ്ട്. അക്കൗണ്ടിലെ ഏത് പോസ്റ്റിന്റേയും ലൈക്കുകളുടെ എണ്ണം മറച്ചുവെയ്ക്കാനുള്ള സംവിധാനമാണ് വരുന്നത്. ഉപയോക്താക്കളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഫേസ്ബുക്ക് നടപടിക്ക് ഒരുങ്ങുന്നത്. ലൈക്ക്...
ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത നാലായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,201 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുംഭമേളയിൽ പങ്കെടുത്ത ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിർവ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വർ കപിൽദേവ് ആണ് മരിച്ചത്. കുംഭമേളയിൽ...
കൊവിഡ്-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒളിമ്പിക്സ് വീണ്ടും മാറ്റിവെക്കേണ്ടിവന്നേക്കും. രാജ്യത്തെ കോവിഡ് കേസുകളില്‍ തുടര്‍ന്നും വര്‍ദ്ധനവ് രേഖപ്പെടുത്തിയാല്‍ ഒളിമ്പിക്സ് റദ്ദാക്കേണ്ടിവരുമെന്ന് ജപ്പാനിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്രട്ടറി ജനറല്‍ തോഷിഹിറോ നിക്കായ് പറഞ്ഞു. കൊവിഡ് വ്യാപനത്തോടെ 2020-ല്‍...
ഓണ്‍ലൈന്‍ പരീക്ഷയെഴുതാതെ ഒരു വിദ്യാര്‍ഥിക്കും സ്ഥാനക്കയറ്റം നല്‍കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷയുണ്ടാകില്ലെന്ന നിലപാടായിരുന്നു ആദ്യം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അവസാന സെമസ്റ്റര്‍...
രാജ്യം രണ്ടാം കോവിഡ് തരംഗത്തെ നേരിടുന്നതിനിടെ, പത്തു സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നു. കോവിഡ് വ്യാപനനിരക്ക് ഉയരാനും രോഗികളുടെ എണ്ണം വര്‍ധിക്കാനും കാരണം ഇതാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ...
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തിയ ജെയിൻ കമ്മിറ്റി റിപ്പോർട്ട് പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ...
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിന് തൊട്ടടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.99 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നലെ മാത്രം 1,99,620 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി...
ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുരുക്കിയത് ആരെന്ന അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.കെ ജെയിൻ സമിതിയുടെ റിപ്പോർട്ടാണ് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്. കുറ്റക്കാർക്കെതിരെ സമഗ്ര...