Covid 19
രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തുകയായിരുന്നുവെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
രോഗ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ബംഗാളിൽ ഉൾപ്പെടെ ഉള്ള തെരഞ്ഞെടുപ്പ് റാലികൾ രാഹുൽ ഗാന്ധി ഉപേക്ഷിച്ചിരുന്നു. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ രാഹുലിന് ഇല്ലെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement