ദേശീയം
മഹാരാഷ്ട്രയിൽ കൊവിഡ് ആശുപത്രിയിൽ തീപ്പിടുത്തം; 13 രോഗികൾ മരിച്ചു
മഹാരാഷ്ട്രയിലെ വസായിയിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. അപകടത്തില്‍ 13 കോവിഡ് രോഗികള്‍ മരിച്ചു. പല്‍ഗാര്‍ ജില്ലയിലെ വസായിലുള്ള വിജയ് വല്ലഭ് ആശുപത്രിയിലാണ് അപകടമുണ്ടായത്. ഐസിയുവില്‍ ചികിത്സയിലിരിക്കുന്ന രോഗികളാണ് മരിച്ചത്.
ഐസിയുവിലെ എസി യൂനിറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത് എന്നാണ് നിഗമനം. ചികിത്സയിലുള്ള മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. 17 കോവിഡ് രോഗികളാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്.
മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,013 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40,94,840 ആയി.
62,298 പേര് കൂടി രോഗമുക്തി നേടിയപ്പോള്‍ 568 കൊവിഡ് മരണങ്ങള് കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 6,99,858 സജീവ കേസുകളാണുള്ളത്. മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,410 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 75 പേര് കൂടി രോഗബാധയെ തുടര്‍ന്ന് മരിച്ചു.