ദേശീയം
കൊവാക്സിന് ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ ഫലപ്രദം; ആശങ്കകള്‍ക്ക് വിരാമമിട്ട് ICMR റിപ്പോര്‍ട്ട്
ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ പല വകഭേദങ്ങള്‍ക്ക് കൊവാക്സിന് ഫലപ്രദമെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ICMR അറിയിച്ചു. അതേസമയം കൊവിഷീല്‍ഡ് വാക്സിന്റെ വില സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു.
സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് ഡോസ് ഒന്നിന് വാക്സിന്റെ വില. കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കിലാകും നല്‍കുക.
അതേ സമയം ലോകത്തിലെ ഏറ്റവും വലിയ കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി രാജ്യത്ത് ഇതുവരെ നല്കിയ കോവിഡ് 19 വാക്സിന് ഡോസുകളുടെ എണ്ണം ഇന്ന് 13 കോടി കവിഞ്ഞു. ഇന്ന് രാവിലെ 7 വരെയുള്ള പ്രാഥമിക കണക്കനുസരിച്ച് 19,01,413 സെഷനുകളിലൂടെ 13,01,19,310 വാക്സിന് ഡോസുകളാണ് നല്‍കിയത്.
92,01,728 എച്ച്സിഡബ്ല്യുമാര്‍ (ഒന്നാം ഡോസ്), 58,17,262 എച്ച്സിഡബ്ല്യുമാര്‍ (രണ്ടാം ഡോസ്), 1,15,62,535 എഫ്എല്‍ഡബ്ല്യുമാര്‍ (ഒന്നാം ഡോസ്), 58,55,821 എഫ്എല്‍ഡബ്ല്യുമാര്‍ (രണ്ടാം ഡോസ്), 60 വയസിനു മുകളില്‍ പ്രായമുള്ള 4,73,55,942 ഗുണഭോക്താക്കള്‍ (ഒന്നാം ഡോസ്), 53,04,679 ഗുണഭോക്താക്കള്‍ (രണ്ടാം ഡോസ്), 45നും 60നും ഇടയ്ക്കു പ്രായമുള്ള 4,35,25,687 ഗുണഭോക്താക്കള്‍ (ഒന്നാം ഡോസ്), 14,95,656 ഗുണഭോക്താക്കള്‍ (രണ്ടാം ഡോസ്) എന്നിവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്.