വ്യാജ സ്വർണക്കട്ടി നൽകി പഴയങ്ങാടിയിലെ ആറ്റക്കോയ തങ്ങളെ ഉൾപ്പെടെ ഒട്ടേറെ പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവിലായിരുന്നയാളെ ചൊവ്വാഴ്ച ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞവർഷം ഓഗസ്റ്റിലായിരുന്നു സംഭവം. ഒരുവർഷത്തിലേറെയായി പ്രതി ഒളിവിലായിരുന്നു. വയനാട്ടിലെ...
ശബരിമല മണ്ഡലകാല തീർഥാടനത്തിനായി ശബരിമല ക്ഷേത്രം 15ന് തുറക്കും. നിയുക്ത മേൽശാന്തിമാരായ തൃശൂർ കൊടുങ്ങല്ലൂർ വാരിക്കാട്ട് മഠത്തിൽ വി.കെ.ജയരാജ് പോറ്റി (ശബരിമല) , അങ്കമാലി കിടങ്ങൂർ മൈലക്കോടത്ത് മനയിൽ എം.എൻ.രവി കുമാർ (ജനാർദനൻ നമ്പൂതിരി –...
തിരുവനന്തപുരം സ്വദേശി സന്ധ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സനല്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രധാനമന്ത്രിക്കും കത്ത് നല്കി. പത്ത് ലക്ഷം രൂപയ്ക്ക് സന്ധ്യ സ്വന്തം കരള്‍ വിറ്റെന്ന് മനസിലായെന്ന് സനല്‍ കുമാർ ശശിധരൻ അദ്ദേഹത്തിന്റെ...
പ്ലസ്ടു കോഴ ആരോപണത്തില്‍ മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ എന്‍ഫോഴ്സമെന്റ് ഇന്നും ചോദ്യം ചെയ്യും. കോഴിക്കോട് കല്ലായിലെ ഇ.ഡി ഓഫിസില്‍വച്ചാണ് ചോദ്യം ചെയ്യല്‍. ഇന്നലെ 14 മണിക്കൂറോളമാണ് കെ.എം ഷാജിയെ ഇ.ഡി ചോദ്യം ചെയ്തത്....
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ചില തദ്ദേശ സ്ഥാപനങ്ങളില്‍ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ താമസം ഉണ്ടായതിനാലാണ് പട്ടിക വൈകിയതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. സംവരണ വാര്‍ഡുകളുടെ...
പോത്തുകല്‍ ത്തെട്ടികുളത്ത് കഴിഞ്ഞ ദിവസം യുവതി മക്കളോടൊപ്പം ആത്മഹത്യ ചെയ്തതിന് പിന്നാലെ ഇവരുടെ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഞെട്ടിക്കുളം മുതുപുരേടത്ത് ബിനേഷ് ശ്രീധരന് (36 ) ആണ് മരിച്ചത്. ബിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന(35),...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാന താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 2 .O30 കിലോഗ്രം സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി . ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒരു കോടിയിലേറെ രൂപ വിലവരും . ദുബായില്‍...
കണ്ണൂര്‍ തളിപ്പറമ്പില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് കണ്ടെത്തി.പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ്.പിതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് ബന്ധുവായ പത്താം ക്ലാസുകാരന് പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടില്‍...
കൊവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥിയോ നിര്‍ദേശകനോ ഉള്‍പ്പെടെ മൂന്നുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പത്രിക സ്വീകരിക്കുന്നതിന്...
കേരളത്തില്‍ ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം...
പോസ്റ്റ് കോവിഡില്‍ പള്‍മണറി റിഹാബിലിറ്റേഷന്‍ ഏറെ പ്രധാനം കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
2020-21 ബി.എസ്സി നഴ്സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലെ ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവരില്‍ ഫീസ് അടയ്ക്കാന്‍ വിട്ടുപോയവര്‍ക്കും ഓണ്‍ലൈന്‍ വഴി അടച്ചു ഫീസ് ക്രെഡിറ്റ് ആകാത്തവര്‍ക്കും ഇന്ന് കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ചെല്ലാന്‍...
അശ്ലീല യുട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. യുട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യ ലക്ഷ്മിക്ക് ഒപ്പം...
പോലീസിനെ കൂടുതൽ മാനവികമാക്കാനുള്ളപരിഷ്കാരങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (ബി.പി.ആർ.ഡി.) കരടുമാർഗരേഖ. വ്യക്തമായ കാരണം അറിയിച്ചുവേണം ഒരാളെ അറസ്റ്റ് ചെയ്യാനെന്നും അറസ്റ്റ് സ്ഥിരംനടപടിയാവരുതെന്നും മാർഗരേഖ ഓർമിപ്പിക്കുന്നു. പരാതി ലഭിച്ചാൽ...
കെ.എം ഷാജി എം.എല്‍.എ ചോദ്യം ചെയ്യലിന് ഹാജരായി. അഴീക്കോട് പ്ലസ് ടു കോഴക്കേസിലാണ് കെ.എം ഷാജി ചോദ്യം ചെയ്യലിന് കോഴിക്കോട് ഇ.ഡി ഓഫിസില്‍ ഹാജരായത്.
51 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. തസ്തികകള്‍: സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) സൂപ്രണ്ട്, ജലസേചന വകുപ്പില്‍ ഓവര്‍സിയര്‍/ഡ്രാഫ്ട്സ്മാന് (മെക്കാനിക്കല്‍) ഗ്രേഡ് 1, വനിതാ ശിശു വികസന വകുപ്പില്‍ കെയര്‍ടേക്കര്‍...
സര്‍ക്കാര്‍ കോടികളുടെ കുടിശിക വരുത്തിയതോടെ പതിനെട്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്കുന്ന ആരോഗ്യ കിരണം പദ്ധതി സ്തംഭനാവസ്ഥയില്‍. 2013 ല്‍ തുടങ്ങിയ ആരോഗ്യ കിരണം പദ്ധതി വഴി 18 വയസില്‍ താഴെയുള്ള കുട്ടികളുടെ...
യു.എ.ഇ കോണ്‍സുലേറ്റ് വഴിയെത്തിയെ മതഗ്രന്ഥങ്ങള്‍ അനുവാദമില്ലാതെ പുറത്ത് വിതരണം ചെയ്ത സംഭവത്തില്‍ മന്ത്രി കെ.ടി ജലീലിനെ ആറരമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം കസ്റ്റംസ് വിട്ടയച്ചു. ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസിരുന്ന് അന്വേഷിച്ചാലും തനിക്കെതിരെ യാതൊരു...
കാമുകിയെ കാണാനുള്ള അതിമോഹത്തില്‍ നീലേശ്വരത്ത് നിന്നും അര്‍ദ്ധരാതി ഗൂഗിള്‍ മാപ്പ് നോക്കി വന്ന കാമുകന് അവസാനം വന്ന്പെട്ടത് പോലീസിന്റെ കൈകളില്‍. കാമുകിയുടെ വീട് കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് നൈറ്റ് പട്രോളിംഗ് സംഘം കാമുകനെ പിടികൂടിയത്. നീലേശ്വരത്തെ 19...
സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152,...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീനെ രണ്ടു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. കമറുദ്ദീന് സമര്‍പ്പിച്ച ജാമ്യാപേക്ഷ 11-ാം തീയ്യതിയിലേക്ക് മാറ്റി. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ്...
യു.എ.ഇ കോണ്‍സുലേറ്റ് വഴി നയതന്ത്ര മാര്ഗത്തിലൂടെയെത്തിച്ച മതഗ്രന്ഥം വിതരണം ചെയ്തതിലെ ചട്ടലംഘനം സംബന്ധിച്ച കേസില്‍ മന്ത്രി കെ.ടി ജലീല്‍ ചെയ്യലിന് ഹാജരായി. ചോദ്യം ചെയ്യലിന് കൊച്ചി കസ്റ്റംസ് ഓഫിസിലാണ് ജലീല്‍ ഹാജരായത്. ഔദ്യോഗിക വാഹനത്തിലാണ് കെ.ടി...
അഴീക്കോട് എം.എല്‍.എ കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് അന്വേഷണം.
അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയുടെ ഭാര്യ മൊഴി നല്‍കാനെത്തി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇ.ഡി ആവശ്യപ്പെട്ട പ്രകാരം ഇന്ന് രാവിലെയോടെയാണ് ഷാജിയുടെ ഭാര്യ ആശ കോഴിക്കോട് ഇ.ഡി ഓഫിസില്‍ എത്തിയത്. അതേസമയം, ഷാജിയുടെ കോഴിക്കോട് വേങ്ങേരിയിലെ...
പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസള്‍ട്ട് ഇന്ന് രാവിലെ 10 മണി മുതല്‍ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കുന്നതാണ്. ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്മെന്ററുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും സപ്ലിമെന്ററി...
പൊന്നാനി വെളിയംകോട് കൈതമുക്കില്‍ സി.പി.ഐ നേതാവിനെതിരെ ആക്രമണം. സി.പി.ഐ പ്രാദേശിക നേതാവ് ബാലന് ചെറോമലിന് നേരെ ആണ് അക്രമം ഉണ്ടായത്. തലക്ക് പരിക്കേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് സി.പി.ഐ ആരോപിച്ചു....
ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തീര്‍ത്ഥാടകര്‍ കൊവിഡ് ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. നിലയ്ക്കല്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പ് എടുത്തതായിരിക്കണം ഈ സര്‍ട്ടിഫിക്കറ്റ്. ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാലും...
കോവിഡ് പോസിറ്റീവാകുകയോ ക്വാറന്റീനില്‍ കഴിയുകയോ ചെയ്യുന്ന വോട്ടര്‍, വോട്ടെടുപ്പിന് 3 ദിവസം മുമ്പ് തപാല്‍ വോട്ടിനായി അപേക്ഷിക്കണം. വരണാധികാരിക്കാണ് അപേക്ഷ നല്‍കേണ്ടത്. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. തുടര്‍ന്ന് തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള ബാലറ്റ് പേപ്പര്‍ തപാല്‍മാര്‍ഗം...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പില്‍ എം.സി കമറുദ്ദീന് എം.എല്‍.എ രണ്ടാം പ്രതി. ജ്വല്ലറി മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാം പ്രതി. രണ്ട് പ്രതികള്‍ക്കും കേസില്‍ തുല്യ പങ്കാളിത്തമാണുള്ളതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എം.എല്‍.എ എന്ന...
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ എം.സി കമറുദ്ദീന് എം.എല്‍.എയുടെ കൂട്ടുപ്രതി പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പൂക്കോയ തങ്ങള്‍ ഒളിവിലെന്ന് പ്രത്യേക അന്വേഷണ സ്ഥലം പറയുന്നു. അതേസമയം, എം.സി കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍...
ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 6853 പേര് രോഗമുക്തി നേടി; കിത്സയിലുള്ളവര് 81,823. ഇതുവരെ രോഗമുക്തി നേടിയവര്‍ നാല് ലക്ഷം കഴിഞ്ഞു (4,02,477). കഴിഞ്ഞ 24 മണിക്കൂറിനിടെ 48,798 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 9 പുതിയ ഹോട്ട്...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന് എം.എല്‍.എ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഇല്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തത് അന്യായമാണ്. ബിസിനസ്സ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണ്,...
നവോദയ സ്കൂളുകളിലെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 14 ജില്ലകളിലും ഓരോ നവോദയ സ്കൂളുണ്ട്. സ്കൂള്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലെ കുട്ടികളെ മാത്രമേ പ്രവേശനത്തിനായി പരിഗണിക്കൂ. നിലവില്‍ ഏതെങ്കിലും അംഗീകൃത സ്കൂളില്‍ അഞ്ചാം...
ശമ്പളമില്ലാത്ത അവധി അഞ്ചുവർഷമാക്കി കുറച്ചു; ജോലിയില്ലാ തസ്തികകൾ പുനർവിന്യസിക്കുന്നു. സാമ്പത്തികപ്രതിസന്ധി കൂടുതൽ രൂക്ഷമായതിനാൽ കേരളസർക്കാർ ചെലവുചുരുക്കുന്നു. വിദഗ്ധസമിതികൾ നൽകിയ ശുപാർശകൾ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പദ്ധതിച്ചെലവ് ചുരുക്കുന്നതു മുതൽ ഓഫീസുകളിലെ പാഴ് വസ്തുക്കൾ ലേലം ചെയ്യുന്നതു വരെയുള്ള...
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന് എം.എല്‍.എയെ റിമാന്‍ഡ് ചെയ്തു. കമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റും. എം.എല്‍.എയുടെ ജാമ്യ ഹര്‍ജി കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും. നിലവില്‍ അന്വേഷണ സംഘം...
മുതിർന്ന മാധ്യമ പ്രവർത്തകനും മനോരമ വാരിക മുൻ പത്രാധിപരും എഴുത്തുകാരനും നാടകപ്രവർത്തകനുമായ കെ. പത്മനാഭൻ നായർ (പത്മൻ -90) നിര്യാതനായി. വിഖ്യാത സാഹിത്യകാരൻ സി.വി.രാമൻപിള്ളയുടെ മകൾ മഹേശ്വരിയമ്മയുടെയും ഹാസ്യസാമ്രാട്ട് ഇ.വി. കൃഷ്ണപിള്ളയുടെയും മകനും പ്രശസ്ത നടൻ...
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്. ഹൈക്കോടതി തിങ്കളാഴ്ച തന്റെ കേസ് പരിഗണിക്കാനിരിക്കെ അതിനുപോലും കാത്തുനില്‍ക്കാതെയാണ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തന്നെ...
വിദേശ സര്‍വകലാശാലകളിലെ കോഴ്സുകള്‍ ഇനി കേരളത്തിലും. സര്‍ക്കാര്‍, എയ്ഡഡ് കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ പുതിയ 197 കോഴ്സുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 47 സര്‍ക്കാര്‍ കോളജുകളില്‍ 49 കോഴ്സുകള്‍, 105 എയ്ഡഡ് കോളജുകളില്‍ 117 കോഴ്സുകള്‍,...
വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള പി.എസ്.സി നിയമനങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ച് റാങ്ക് ഹോൾഡേഴ്സ് സർക്കാരിനെതിരെ സമരത്തിനൊരുങ്ങുന്നു. വകുപ്പുകളിലേക്കുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ നിരവധി ഉദ്യോഗാർഥികൾക്ക് ജോലി നഷ്ടമാകുന്നുവെന്നതാണ് പ്രധാന ആരോപണം. കൂടുതൽ നിയമനം നടത്തിയെന്ന സർക്കാർ പ്രഖ്യാപനം...
7120 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 83,261; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,95,624. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,051 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകള്‍; 38 പ്രദേശങ്ങളെ ഒഴിവാക്കി. കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക്...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനുള്ള പുതിയ മാർഗനിർദേശങ്ങൾ ജില്ലയിൽ കർശനമായി പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ചുവരെഴുത്തിലടക്കം പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുതുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരസ്യം എഴുതുന്നതിനോ സ്ഥാപിക്കുന്നതിനോ വരയ്ക്കുന്നതിനോ...
ഇന്ന് രാവിലെ 10.30 മുതലാണ് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ വച്ച് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. നിക്ഷേപ സമാഹരണം നടത്തിയത് തന്റെ മാത്രം ഉത്തരവാദിത്തത്തിലല്ലെന്നായിരുന്നു അന്വേഷണ സംഘത്തിനു മുന്നില്‍ കമറുദ്ദീന്റെ മൊഴി. അതേസമയം,...
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണര്‍ തന്നെയാണ് ട്വിറ്ററിലൂടെ കൊവിഡ് ബാധിതനായ വിവരം പുറത്തുവിട്ടത്. രാജ്ഭവനില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആശങ്ക വേണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച...
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ഇ.ഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ ബിനീഷിനെ ബംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. കേരളത്തിലെ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇനിയും കസ്റ്റഡി നീട്ടണമെന്ന് അന്വേഷണ...
കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസില്‍ മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടിസ്. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. നികുതി ഇളവിലൂടെ കൊണ്ടുവന്ന ഖുര്‍ആന്‍ വിതരണം ചെയ്തത്...
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സ്വകാര്യ ആശുപത്രികളിലടക്കം കോവിഡ് റാപിഡ് ആന്റിജൻ പരിശോധന സർക്കാർ സൗജന്യമാക്കി. ആരോഗ്യപ്രവർത്തകർ, ആശമാർ, റവന്യൂ, സിവിൽ സപ്ലൈസ്, പൊലീസ്, തദ്ദേശവകുപ്പ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, കോവിഡ് സന്നദ്ധപ്രവർത്തകർ എന്നിവർക്കും റാപിഡ് ആന്റിജൻ പരിശോധന സൗജന്യമായിരിക്കുമെന്ന്...
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. ബിലീവേഴ്സ് ചർച്ചിന് മറവിൽ കള്ളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. സ്ഥാപനങ്ങളിലെ റെയ്ഡില്‍ ഇതുവെര പതിമൂന്ന് കോടിയുടെ കള്ളപ്പണം കണ്ടെത്തിയെന്ന് ആദായ നികുതി...
കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായകള്‍ കടല്‍കടക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തില്‍ നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന് കൗണ്‍സില്‍ കേരളയുടെ സീ-ഷിപ്പ്മെന്റ് പ്രോട്ടോകോള്‍ പ്രകാരമാണ് ലണ്ടനിലേക്ക് ട്രയല്‍ കയറ്റുമതി നടത്തുക. കേരളത്തിലെ കയറ്റുമതി...
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇടപെട്ട് നടത്തുന്ന കേന്ദ്ര ഏജന്‍സികളുടെ അതിരുവിട്ട പ്രവര്‍ത്തനങ്ങളെകുറിച്ച് വീണ്ടും ഇരട്ട നിലപാടുമായി രമേശ് ചെന്നിത്തല. തന്റെ ട്വിറ്ററിലൂടെ നടത്തിയ ട്വീറ്റിലാണ് ചെന്നിത്തല്ല ഇരട്ട നിലപാട് വീണ്ടും പ്രകടിപ്പിച്ചിരിക്കുന്നത്. പഞ്ചാബിലെ കോണ്‍ഗ്രസ്...
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന് ഒഴിയേണ്ടതില്ലെന്ന് സി.പി.എം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഒരു വ്യക്തിയെന്ന നിലയില്‍ ബിനീഷ് തന്നെയാണ് കേസ് നേരിടേണ്ടത്. അത് അദ്ദേഹം തന്നെ നേരിടുകയും ചെയ്യും. അന്വേഷണം നടക്കുകയാണ്. തെറ്റു ചെയ്തെന്ന്...