കേരളം
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം.സി കമറുദ്ദീന് റിമാന്‍ഡില്‍
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന് എം.എല്‍.എയെ റിമാന്‍ഡ് ചെയ്തു. കമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റും. എം.എല്‍.എയുടെ ജാമ്യ ഹര്‍ജി കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
നിലവില്‍ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ല. ഇന്ന് വൈകുന്നേരത്തോടെയാണ് കമറുദ്ദീന് എം.എല്‍.എയെ പോലിസ് അറസ്റ്റ് ചെയ്തത്. ചന്ദേര പോലിസ് സ്റ്റേഷനിലെ നാല് കേസിലാണ് അറസ്റ്റ്.
420, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. നാല് കേസും സമാന സ്വഭാവത്തിലുള്ളതാണ്. ഇന്ന് രാവിലെ 10.30 ഓടെ കാസര്‍കോട് എസ്.പി ഓഫിസില്‍ ആരംഭിച്ച ചോദ്യം ചെയ്യലിനൊടുവിലാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. നിക്ഷേപകരുടെ 13 കോടി രൂപ തട്ടിയെടുത്തെന്ന് അന്വേഷണസംഘം കണ്ടെത്തി.
കമറുദ്ദീനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് എ.എസ്.പി പി. വിവേക്കുമാര്‍ അറിയിച്ചു. ഇതുവരെ കമറുദ്ദീനെതിരെ 109 വഞ്ചനാകേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷററും ജ്വല്ലറി നിക്ഷേപകരുടെ പ്രശ്നങ്ങളില്‍ ലീഗ് മധ്യസ്ഥനുമായ കല്ലട്ര മാഹിന്‍ ഹാജിയെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. നേരത്തെ ജ്വല്ലറി എം.ഡി പൂക്കോയ തങ്ങളേ 9 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.