കേരളം
51 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിക്കും
51 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു.
തസ്തികകള്‍: സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) സൂപ്രണ്ട്, ജലസേചന വകുപ്പില്‍ ഓവര്‍സിയര്‍/ഡ്രാഫ്ട്സ്മാന് (മെക്കാനിക്കല്‍) ഗ്രേഡ് 1, വനിതാ ശിശു വികസന വകുപ്പില്‍ കെയര്‍ടേക്കര്‍ (ഫീമെയില്‍), കെഎസ്എഫ്ഇയില്‍ പ്യൂണ്‍/വാച്ച്മാന് (പാര്‍ട്ട് ടൈം ജീവനക്കാരില്‍നിന്ന് നേരിട്ടുള്ള നിയമനം), ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ (ബോയിലര്‍ ഓപ്പറേഷന്), കാസര്‍കോഡ് ജില്ല ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ് കന്നട മാധ്യമം -തസ്തികമാറ്റം മുഖേന), വിവിധ ജില്ലകളില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ് മലയാളം മാധ്യമം -തസ്തികമാറ്റം), വിവിധ ജില്ലകളില്‍ പ്രിന്റിങ് വകുപ്പില്‍ കംപ്യൂട്ടര്‍ ഗ്രേഡ് 2, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) (പട്ടികജാതി/പട്ടികവര്‍ഗം, പട്ടികവര്‍ഗം), വിവിധ ജില്ലകളില്‍ എല്‍പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം -പട്ടികവര്‍ഗം), വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (പട്ടികജാതി/പട്ടികവര്‍ഗം, പട്ടികവര്‍ഗം), വിവിധ ജില്ലകളില്‍ ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവര്‍ഗം), വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് (പട്ടികജാതി/പട്ടികവര്‍ഗം), കേരള കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്സ് (ഏഴാം എന്‍സിഎ- പട്ടികജാതി, പട്ടികവര്‍ഗം), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ് ഒന്നാം എന്‍സിഎ- മുസ്ലിം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ഗവ.പോളിടെക്നിക്കുകള്) ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് (ഒന്നാം എന്‍സിഎ- പട്ടികവര്‍ഗം).
അഭിമുഖം
ആരോഗ്യ വകുപ്പില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (രണ്ടാം എന്‍സിഎ- മുസ്ലിം) (കാറ്റഗറി നമ്പര്‍ 558/19), ഗ്രാമവികസന വകുപ്പില്‍ ലക്ചറര്‍ ഗ്രേഡ് 2- അഗ്രികള്‍ച്ചര്‍ (392/19), കൊല്ലം ജില്ലയില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക് എന്‍സിഎ- ഈഴവ/തിയ്യ/ബില്ലവ) (566/19), കേരള സെറാമിക്സ് ലിമിറ്റഡില്‍ മൈന്‍സ്മേറ്റ് (26/18) തസ്തികളുടെ അഭിമുഖം നടത്താന്‍ തീരുമാനിച്ചു.
ചുരുക്കപ്പട്ടിക
ഫുഡ് സേഫ്റ്റി ഓഫീസര്‍ (499/19),
വിവിധ ജില്ലകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2, പ്ലാനിങ് ബോര്‍ഡില്‍ റിസര്‍ച്ച് ഓഫീസര്‍ (പട്ടികജാതി/പട്ടികവര്‍ഗം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
സാധ്യതാ പട്ടിക
കേരള ലെജിസ്ലേച്ചര്‍ സെക്രട്ടറിയറ്റില്‍ റീഡര്‍ ഗ്രേഡ് 2 (552/17), കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഇലക്ട്രിക്കല്‍ വൈന്‍ഡര്‍ (209/19) സാധ്യതാപട്ടിക ഉടന്‍.
പരീക്ഷ
വിവിധ ജില്ലകളില്‍ എന്‍സിസി/സൈനികക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടന്മാര്) പ്രായോഗിക പരീക്ഷയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (എന്‍ജിനീയറിങ് കോളേജുകള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് (കാറ്റഗറി നമ്പര്‍ 481/19).
വിവിധ ജില്ലകളില്‍ പട്ടികജാതി വികസനവകുപ്പില്‍ കുക്ക് (എന്‍സിഎ- മുസ്ലിം, ഒബിസി, ധീവര, വിശ്വകര്‍മ, പട്ടികജാതി, എല്‍സി/എഐ) ഓണ്‍ലൈന്‍ പരീക്ഷയും നടത്താനും തീരുമാനിച്ചു.