കേരളം
ആറരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് വിട്ടയച്ചു
യു.എ.ഇ കോണ്‍സുലേറ്റ് വഴിയെത്തിയെ മതഗ്രന്ഥങ്ങള്‍ അനുവാദമില്ലാതെ പുറത്ത് വിതരണം ചെയ്ത സംഭവത്തില്‍ മന്ത്രി കെ.ടി ജലീലിനെ ആറരമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം കസ്റ്റംസ് വിട്ടയച്ചു.
ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസിരുന്ന് അന്വേഷിച്ചാലും തനിക്കെതിരെ യാതൊരു തെളിവും കിട്ടില്ലെന്ന് ചോദ്യം ചെയ്യലിന് പിന്നാലെ ജലീല്‍ ഫേസ്ബുക്ക് കുറിപ്പിട്ടു.
ജലീലിന്റെ മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.
മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നില്‍ ഒളിച്ചും പാത്തുമാണ് മന്ത്രി കെ.ടി ജലീല്‍ നേരത്തെ ചോദ്യം ചെയ്യലിന് പോയതെങ്കില്‍ പരസ്യമായിത്തന്നെയാണ് ഇത്തവണ കസ്റ്റംസിന് മുന്നില്‍ വന്നത്.
ഉച്ചയ്ക്ക് 11.45 ന് ഔദ്യോഗിക വാഹനത്തില്‍ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസില്‍ എത്തിയ മന്ത്രിയുടെ മൊഴിയെടുക്കല്‍ 12 മണിക്ക് തുടങ്ങി.