കേരളം
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണ്ണം
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാന താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 2 .O30 കിലോഗ്രം സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി .
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒരു കോടിയിലേറെ രൂപ വിലവരും . ദുബായില്‍ നിന്നും ഫ്ളൈ ദുബായി വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും 1167 ഗ്രാം സ്വര്‍ണ്ണവും എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും വന്ന കോഴിക്കോട് സ്വദേശി എം സജാദില്‍ നിന്നും 863 ഗ്രം സ്വര്‍ണ്ണവുമാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement