Connect with us

കേരളം

തദ്ദേശ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പുതിയ മാർഗനിർദേശങ്ങൾ

Published

on

chuvarezhuth

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനുള്ള പുതിയ മാർഗനിർദേശങ്ങൾ ജില്ലയിൽ കർശനമായി പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ചുവരെഴുത്തിലടക്കം പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുതുക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരസ്യം എഴുതുന്നതിനോ സ്ഥാപിക്കുന്നതിനോ വരയ്ക്കുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാനപ്പേരും നിർബന്ധമായും പരസ്യത്തിൽ ചേർത്തിരിക്കണം. വ്യക്തികളെ അധിക്ഷേപിക്കുന്നതും അശ്ലീലകരവും അപകീർത്തിപ്പെടുത്തുന്നതും പ്രകോപനപരവുമായ പരസ്യങ്ങൾ പ്രചാരണത്തിൽ പാടില്ല. മതവികാരം ഉണർത്തുന്നതും വ്രണപ്പെടുത്തുന്നതും കൊലപാതക ദൃശ്യങ്ങൾ അടക്കമുള്ള ബീഭത്സ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളും പാടില്ല.

മറ്റൊരു സ്ഥാനാർഥി പ്രചാരണത്തിനായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നശിപ്പിക്കുകയോ മറയ്ക്കുകയോ ചെയ്യുന്ന രീതിയിലുള്ള പരസ്യങ്ങൾ വയ്ക്കാൻ പാടില്ല. നിലവിലുള്ള നിയമങ്ങൾ പൂർണമായി പാലിച്ചു വേണം പരസ്യങ്ങൾ സ്ഥാപിക്കാൻ.

വഴി തടസപ്പെടുത്തി ബോർഡ് വയ്ക്കരുത്

വാഹന യാത്രികർക്കും കാൽ നടക്കാർക്കും മാർഗതടസമുണ്ടാക്കുന്ന രീതിയിൽ തെരഞ്ഞെടുപ്പു പരസ്യം സ്ഥാപിക്കരുത്. നടപ്പാത, റോഡുകളുടെ വളവുകൾ, പാലങ്ങൾ എന്നിവിടങ്ങളിലും റോഡിനു കുറുകേയും ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലും പൊതുജനങ്ങൾക്കു ശല്യമോ അപകടമോ ഉണ്ടാക്കുന്ന രീതിയിലും പരസ്യം വയ്ക്കരുത്. പൊതുജനങ്ങളുടേയോ വാഹനങ്ങളുടേയോ സുരക്ഷയ്ക്കു ഭീഷണിയുണ്ടാക്കുന്ന വിധത്തിൽ വാഹനങ്ങളിൽ പരസ്യം സ്ഥാപിക്കരുത്. ബന്ധപ്പെട്ടവരുടെ മുൻകൂർ അനുമതിയില്ലാതെ പൊതു സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലോ വസ്തുവകകളിലോ ഇലക്ട്രിക് പോസ്റ്റുകളിലോ മൊബൈൽ ടവറുകളിലോ ടെലഫോൺ പോസ്റ്റുകളിലോ പരസ്യം സ്ഥാപിക്കാനോ വരക്കാനോ എഴുതാനോ പാടില്ലെന്നും കളക്ടർ നിർദേശം നൽകി.

തെരഞ്ഞെടുപ്പ് കഴിയുമ്പോൾ

വോട്ടെടുപ്പ് അവസാനിച്ചാൽ ഉടൻ അതത് സ്ഥാനാർഥികളും രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നീക്കം ചെയ്തു നശിപ്പിക്കുകയോ പുന:ചംക്രമണത്തിന് ബന്ധപ്പെട്ട ഏജൻസികൾക്കു കൈമാറുകയോ ചെയ്യണം. നീക്കം ചെയ്തില്ലെങ്കിൽ, വോട്ടെടുപ്പ് അവസാനിച്ച് അഞ്ചു ദിവസങ്ങൾക്കുള്ളിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി പരസ്യം നീക്കം ചെയ്യുകയോ പുന: ചംക്രമണത്തിനായി ഏജൻസിക്കു കൈമാറുകയോ ചെയ്ത് അതിന്റെ ചെലവ് ബന്ധപ്പെട്ട സ്ഥാനാർഥിയിൽ നിന്ന് ഈടാക്കണമെന്നും നിർദേശം നൽകി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ