കേരളം
കെ.എം ഷാജി എം.എല്‍.എയുടെ ഭാര്യ മൊഴി നല്‍കാനെത്തി
അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയുടെ ഭാര്യ മൊഴി നല്‍കാനെത്തി.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇ.ഡി ആവശ്യപ്പെട്ട പ്രകാരം ഇന്ന് രാവിലെയോടെയാണ് ഷാജിയുടെ ഭാര്യ ആശ കോഴിക്കോട് ഇ.ഡി ഓഫിസില്‍ എത്തിയത്.
അതേസമയം, ഷാജിയുടെ കോഴിക്കോട് വേങ്ങേരിയിലെ വീടിന്റെ വിശദാംശങ്ങള്‍ നേരത്തെ കോഴിക്കോട് നഗരസഭയില്‍ നിന്നും ഇ.ഡി ശേഖരിച്ചിരുന്നു.
ഇ.ഡിയുടെ നിര്‍ദേശപ്രകാരം വീട്ടില്‍ പരിശോധന നടത്തിയ നഗരസഭ അധികൃതര്‍ അനുവദിച്ചതിലും കൂടുതല്‍ വലിപ്പം വീടിനുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് വീട് പൊളിച്ചുകളയാന്‍ നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement