Connect with us

കേരളം

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരള സർക്കാർ

Published

on

images

ശമ്പളമില്ലാത്ത അവധി അഞ്ചുവർഷമാക്കി കുറച്ചു; ജോലിയില്ലാ തസ്തികകൾ പുനർവിന്യസിക്കുന്നു.

സാമ്പത്തികപ്രതിസന്ധി കൂടുതൽ രൂക്ഷമായതിനാൽ കേരളസർക്കാർ ചെലവുചുരുക്കുന്നു. വിദഗ്ധസമിതികൾ നൽകിയ ശുപാർശകൾ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പദ്ധതിച്ചെലവ് ചുരുക്കുന്നതു മുതൽ ഓഫീസുകളിലെ പാഴ് വസ്തുക്കൾ ലേലം ചെയ്യുന്നതു വരെയുള്ള നടപടികളുണ്ടാവും. തീരുമാനങ്ങൾ ഉടൻ നടപ്പാക്കണമെന്നും നിർദേശമുണ്ട്.

ശമ്പളമില്ലാതെ അവധിയെടുക്കാനുള്ള കാലാവധി 20 വർഷത്തിൽനിന്ന് അഞ്ചായി വെട്ടിക്കുറച്ചു. അഞ്ചുവർഷത്തിനുശേഷവും ജോലിക്ക് ഹാജരാകാതിരുന്നാൽ രാജിവെച്ചതായി കണക്കാക്കും. നിലവിൽ അവധി നീട്ടിക്കിട്ടിയവർക്ക് ഇത് ബാധകമല്ല.

അവസാനിപ്പിച്ച കേന്ദ്രാവിഷ്കൃതപദ്ധതികളിൽ തുടരുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി ഉടൻ മറ്റുവകുപ്പുകളിലേക്ക് മാറ്റണം. തദ്ദേശസ്ഥാപനങ്ങളിലെ കരാറുകൾക്ക് ഉൾപ്പെടെ ട്രഷറിയിൽനിന്ന് പണം ലഭിക്കില്ല. നവംബർ ഒന്നുമുതൽ ബില്ലുകൾ ബാങ്കുകൾവഴി ബിൽ ഡിസ്കൗണ്ട് രീതിയിലേ ലഭിക്കൂ. പലിശയുടെ ഒരു പങ്ക് കരാറുകാർ വഹിക്കണം.

സർക്കാർ കെട്ടിടങ്ങൾ മോടിപിടിപ്പിക്കുന്നതും പുതിയ ഫർണിച്ചറും വാഹനങ്ങളും വാങ്ങുന്നതും ഒരുവർഷത്തേക്ക് തടഞ്ഞു. ഔദ്യോഗികചർച്ചകളും യോഗങ്ങളും പരിശീലനങ്ങളുമെല്ലാം കഴിയുന്നതും ഓൺലൈനിലൂടെ മതി. ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനിയും ഉപയോഗിക്കാനാവില്ലെന്ന് ഉറപ്പുള്ള എല്ലാ സാധനങ്ങളും മൂന്നുമാസത്തിനുള്ളിൽ ഓൺലൈൻ ലേലത്തിൽ വിൽക്കണം. വാർഷികപദ്ധതിപ്രവർത്തനങ്ങൾ തടസ്സപ്പെട്ടതിനാൽ അതും വെട്ടിക്കുറയ്ക്കും

പദ്ധതിച്ചെലവ് ചുരുക്കാൻ വഴിപറഞ്ഞാൽ സമ്മാനം

ഈ സാമ്പത്തികവർഷം ശേഷിക്കുന്ന മാസങ്ങളിൽ ചെലവുകുറയ്ക്കുന്നതിന് പ്രായോഗികനിർദേശങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകും. നിർദേശങ്ങൾ ആസൂത്രണബോർഡുവഴിയും ധനവകുപ്പിന് നേരിട്ടും നൽകാം. നടപ്പാക്കുന്ന നിർദേശങ്ങൾ നൽകുന്നവർക്കാണ് സമ്മാനം.

എയ്ഡഡ് സ്കൂൾ-കോളേജ് നിയമനങ്ങൾക്കും കർശന നിയന്ത്രണം

എയ്ഡഡ് സ്കൂൾ-കോളേജ് നിയമനങ്ങൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തും. ചെലവുചുരുക്കൽ നിർദേശങ്ങളുടെ ഭാഗമാണിത്. മാനേജ്മെന്റുകൾ എതിർത്ത തീരുമാനങ്ങളാണ് ഇപ്പോൾ നടപ്പാക്കുന്നത്. ഇതിനായി നിയമത്തിലും ചട്ടത്തിലും ഒരുമാസത്തിനകം മാറ്റംവരുത്താൻ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്ക് നിർദേശം നൽകി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം20 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ