Connect with us

Kerala

കസ്റ്റഡി ഇന്നവസാനിക്കും; ബിനീഷ് കോടിയേരിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും 

Published

on

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ഇ.ഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ ബിനീഷിനെ ബംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

കേരളത്തിലെ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇനിയും കസ്റ്റഡി നീട്ടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടേക്കും.

ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.ബി കസ്റ്റഡി അപേക്ഷ നല്‍കി.

തുടര്‍ച്ചയായ 10 ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി വൈകിയും ചോദ്യം ചെയ്യല്‍ നീണ്ടത് ചൂണ്ടിക്കാട്ടി ബിനീഷിനെ ഇ.ഡി മാനസികമായി പീഡിപ്പിക്കുകയാണെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിക്കും.

കഴിഞ്ഞ ദിവസം ബിനീഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ ഇ.ഡി കോടതിയെ അറിയിക്കും.

ബിനീഷിന്റെ ഭാര്യ, ഭാര്യാമാതാവ് എന്നിവര്‍ റെയ്ഡ് തടസപ്പെടുത്തിയത് വലിയ ഗൗരവത്തിലാണ് ഇ.ഡി എടുത്തിരിക്കുന്നത്.

കേരളത്തിലെ മറ്റു സ്ഥലങ്ങളില്‍ നടന്ന റെയ്ഡിന്റെ വിശദാംശങ്ങളും കോടതിയെ ധരിപ്പിക്കും.

citizen-kerala-whatsapp-group-invite